Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
മൂന്ന് നാല് വെണ്ടക്ക മതി നല്ല കിടിലന്‍ പക്കവട തയ്യാറാക്കാം
നല്ല കോരിച്ചൊരിയുന്ന മഴയത്ത് വൈകുന്നേരം ഒരു കട്ടന്‍ ചായയും നല്ലൊരു കിടിലന്‍ സ്നാക്സും കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ എന്ത് സ്നാക്സ് ആണ് ഉണ്ടാക്കുക എന്നത് എപ്പോഴും കണ്‍ഫ്യൂഷനുണ്ടാക്കുന്ന ഒന്നാണോ? എന്നാല്‍ ഇനി ആ കണ്‍ഫ്യൂഷന്റെ ആവശ്യമില്ല. കാരണം നല്ല കിടിലന്‍ സ്നാക്സ് നമുക്ക് വെണ്ടക്ക കൊണ്ട് ഉണ്ടാക്കാം. അതിനായി അല്പം വെണ്ടക്കയും നിലക്കടലയും തന്നെ ധാരാളം. നല്ല കിടിലന്‍ പക്കവട ഉണ്ടാക്കാന്‍ വേണ്ടി വെണ്ടക്കയും നിലക്കടലയും മറ്റ് ചില ചേരുവകളും ചേര്‍ത്ത് ഉഷാറാക്കാം.

ആവശ്യമായ ചേരുവകള്‍:
* വറുത്ത നിലക്കടല - 1/2 കപ്പ് (100 ഗ്രാം)
* വെണ്ടക്ക - 1/2 കിലോ
* കടലമാവ് - 1/2 കപ്പ്
* അരിപ്പൊടി- 1/2 കപ്പ്
* കറിവേപ്പില - ഒരു പിടി (അരിഞ്ഞത്)
* വെളുത്തുള്ളി - 6 അല്ലി (അരിഞ്ഞത്)
* മുളകുപൊടി - 1 ടീസ്പൂണ്‍
* ഗരം മസാല - 1/2 ടീസ്പൂണ്‍
* ഉപ്പ് - ആവശ്യത്തിന്
* ജീരകം - 1 ടീസ്പൂണ്‍
* എണ്ണ - വറുക്കാന്‍ പാകത്തിന്
r
* ആദ്യം വെണ്ടക്ക വൃത്തിയായി കഴുകി വെള്ളം ഉണക്കുന്നതിന് വേണ്ടി
തുണികൊണ്ട് തുടച്ച ശേഷം അരിഞ്ഞെടുക്കുക
* ശേഷം വറുത്ത കടല മിക്സിയില്‍ ഇട്ട് നല്ലതുപോലെ പൊടിച്ചെുക്കാം.
* അത് കഴിഞ്ഞ് ഒരു പാത്രത്തില്‍ കടലപ്പൊടി അരിച്ച് ചേര്‍ക്കുക.
* പിന്നീട് ഇതിലേക്ക് നിലക്കടല പൊടിച്ചത്, അരിപ്പൊടി, കറിവേപ്പില,
വെളുത്തുള്ളി ചതച്ചത്, മുളകുപൊടി, ഗരംമസാല, പാകത്തിന് ഉപ്പ്, ജീരകം
എന്നിവ ചേര്‍ത്ത് നല്ലതുപോലെ കൈ വെച്ച് മിക്സ് ചെയ്യാം.
* ശേഷം അല്പാല്പം വെള്ളം തളിച്ച് പക്കവടയുടെ തോതില്‍ വരുമ്പോള്‍
ഇളക്കി മാറ്റി വെക്കണം.
* ശേഷം ഒരു ഫ്രയിംഗ് പാന്‍ അടുപ്പില്‍ വെച്ച് വറുക്കാന്‍ ആവശ്യമായ
അളവില്‍ എണ്ണ ഒഴിച്ച് അതിലേക്ക് ഈ മിശ്രിതം പക്കവട രൂപത്തില്‍
വറുത്തെടുത്താല്‍ മതി. നല്ല കിടിലന്‍ സ്നാക്സ് തയ്യാര്‍.
Image Courtesy: Akshaya. com
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
