Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
മട്ടണ്‍ ബോട്ടി തയ്യാറാക്കാം: പാചകം വേറെ ലെവലാക്കാം
നമ്മള് മലയാളികള്‍ക്ക് നോണ്‍വെജ് എന്ന് പറഞ്ഞാല്‍ അല്പം ഇഷ്ടം കൂടുതലാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എപ്പോഴും വെറൈറ്റി പരീക്ഷിക്കുന്നവര്ക്കാകട്ടെ അതിന്റെ പാചക രീതി കൂടെ അറിയാന്‍ താല്‍പ്പര്യം കാണും. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന പാചകമാണെങ്കില്‍ പലരും ഒന്ന് പരീക്ഷിക്കാന്‍ കൂടി തയ്യാറാവുന്നു. ബോട്ടി ഇഷ്ടമുള്ളവര്‍ നിരവധിയാണ്. കുടല് കൊണ്ട് തയ്യാറാക്കുന്ന ഒരു പ്രത്യേക വിഭവമാണ് ബോട്ടി എന്ന് നമുക്കറിയാം. ഇന്ന് മട്ടണ്‍ ബോട്ടി എപ്രകാരം തയ്യാറാക്കാം എന്ന് നമുക്കൊന്ന് നോക്കാം.
ആരോഗ്യത്തിന് ഏറ്റവും വലിയ ഗുണങ്ങള്‍ നല്‍കുന്നതാണ് മട്ടണ്‍. മട്ടണ്‍ സൂപ്പ് കുടിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങളുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിന്റേയും ആവശ്യമില്ല. അത്രയധികം ഗുണങ്ങള്‍ മട്ടണ്‍ നിങ്ങള്‍ക്ക് നല്കുന്നു. ഇനി നിങ്ങള്‍ക്ക് ചെട്ടിനാട് സ്റ്റൈല്‍ മട്ടണ്‍ ബോട്ടി ഇ്ഷ്ടമാണെങ്കില് അത് പരീക്ഷിക്കുന്നതിനാണ് ഈ പാചകക്കുറിപ്പ്. കൂടുതല്‍ അറിയാം.

ആവശ്യമുള്ള ചേരുവകള്‍
* ആടിന്റെ കുടല് - 1
* എണ്ണ - 3 ടേബിള്‍സ്പൂണ്‍
* കറുവപ്പട്ട - 3
* തക്കോലം - 1
* ഏലം - 2
* ഗ്രാമ്പൂ - 4
* കറിവേപ്പില - അല്പം
* ഉള്ളി - 3 (ചെറുതായി അരിഞ്ഞത്)
* തക്കാളി - 2 (ചെറുതായി അരിഞ്ഞത്)
* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
* ചെട്ടിനാട് ചിക്കന്‍ മട്ടണ്‍ മസാല - 3 ടേബിള്‍സ്പൂണ്‍
* ഉപ്പ് - ഇഷ്ടത്തിനനുസരിച്ച്
* മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
* വെള്ളം - 2 കപ്പ്
* മല്ലിയില - അല്പം
തയ്യാറാക്കുന്ന വിധം
* ആദ്യം മട്ടണ്‍ കുടല് എടുത്ത് അതില്‍ നല്ലതുപോലെ മഞ്ഞളും ഉപ്പും
ചേര്‍ത്ത് ചൂടുവെള്ളത്തില്‍ 3-4 തവണ കഴുകി വൃത്തിയാക്കണം.
ഇത്തരത്തില്‍ ചെയ്യുമ്പോള്‍ അതിന് മുകളിലെ തൊലി വൃത്തിയാക്കുന്നതിന്
ശ്രദ്ധിക്കണം
* ശേഷം ഒരു കുക്കര്‍ അടുപ്പില്‍ വെച്ച് അതില്‍ എണ്ണ ഒഴിച്ച്
ചൂടാകുമ്പോള്‍ കറുവപ്പട്ട, തക്കോലം, ഏലക്ക, ഗ്രാമ്പൂ, കറിവേപ്പില
എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കിയെടുക്കാം
* ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി ചേര്‍ത്ത് ഗോള്‍ഡന്‍
നിറമാവുന്നത് വരെ വഴറ്റിയെടുക്കണം
* അടുത്തതായി ചെറുതായി അരിഞ്ഞ തക്കാളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
എന്നിവ ചേര്‍ത്ത് തക്കാളി സോഫ്റ്റ് ആവുന്നത് വരെ
ഇളക്കിക്കൊടുക്കണം
* ശേഷം ചെട്ടിനാട് ചിക്കന്‍ മട്ടണ്‍ മസാല ചേര്‍ത്ത് 2 മിനിറ്റ്
ഇളക്കുക.
* പിന്നീട് ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കി,
കഴുകി വച്ചിരിക്കുന്ന ആട്ടിന്കുടല് ചേര്‍ത്ത് 5 മിനിറ്റ് നല്ലതുപോലെ
വഴറ്റി കൊടുക്കാം.
* ശേഷം അതില്‍ ഗ്രേവിക്ക് ആവശ്യമായ വെള്ളം ഒഴിച്ച് ഇളക്കി കുക്കര്‍
അടച്ച് 9 വിസില്‍ വരെ കാത്തിരിക്കാം
* വിസില്‍ പോകുമ്പോള്‍ കുക്കര്‍ തുറന്ന് വീണ്ടും സ്റ്റൗവില്‍ വെച്ച് 5
മിനിറ്റ് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കാം.
*കുറച്ച് മല്ലിയില ചേര്‍ത്ത് ഇളക്കിയാല്‍ രുചികരമായ ചെട്ടിനാട്
മട്ടണ്‍ ബോട്ടി തയ്യാര്‍.
Pic courtesy: Apoorvaa's Nalabagam
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications