Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വായില് കപ്പലോടും, കുരുമുളകില് വരട്ടിയെടുത്ത പെപ്പര് ചിക്കന് ഡ്രൈ റെസിപ്പി
Recipes
oi-Veena M A
Posted By: Veena M A
ചിക്കന് കറികളില് മിക്കവര്ക്കും പ്രിയപ്പെട്ട ഒന്നാണ് പെപ്പര് ചിക്കന്. നല്ല കുരുമുളകിട്ട പെപ്പര് ചിക്കന് കറിയായിട്ടാണ് മിക്കവരും കഴിച്ചിട്ടുണ്ടാകുക. പക്ഷേ പെപ്പര് ചിക്കന് ഡ്രൈ കറിയേക്കാള് രുചികരമായ ഒന്നാണ്. മറ്റ് ചിക്കന് റെസിപ്പികളില് നിന്നും വ്യത്യസ്തമായി വളരെ എളുപ്പത്തില് ഉണ്ടാക്കാം എന്നതാണ് പെപ്പര് ചിക്കന് ഡ്രൈയുടെ പ്രത്യേകത. ചോറ്. ചപ്പാത്തി, അപ്പം അങ്ങനെ പെപ്പര് ചിക്കന് ഡ്രൈയുടെ കൂടെ എന്തും കോമ്പിനേഷന് ആക്കാം. പക്ഷേ ഈ വിഭവത്തിലെ താരം കുരുമുളക് തന്നെയാണ്.

അപ്പോള് വളരെ എളുപ്പത്തില് പെപ്പര് ചിക്കന് ഡ്രൈ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകള്
- ചിക്കന് - 1 കിലോ
- കുരുമുളക് പൊടി - രണ്ടര ടേബിള്സ്പൂണ്
- നാരങ്ങാനീര് - 1 ടേബിള്സ്പൂണ്
- സവാള - 3 എണ്ണം
- തക്കാളി - 1 എണ്ണം
- ഇഞ്ചി - ചെറിയൊരു കഷ്ണം
- വെളുത്തുള്ളി - ആറല്ലി
- കറിവേപ്പില - രണ്ട് തണ്ട്
- മല്ലിപ്പൊടി - ഒരു ടേബിള്സ്പൂണ്
- മഞ്ഞള്പ്പൊടി - അര ടീസ്പൂണ്
- ഗരം മസാല - 1 ടീസ്പൂണ്
- വെളിച്ചെണ്ണ - 3 ടേബിള്സ്പൂണ്
- വെള്ളം , ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ആദ്യം ചിക്കന് ഇടത്തരം വലുപ്പത്തിലള്ള കഷ്ണങ്ങളാക്കി വൃത്തിയായി കഴുകി, വാരിയെടുക്കുക.
- രണ്ട് ടേബിള്സ്പൂണ് കുരുമുളക് പൊടി, മഞ്ഞള്പ്പൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചിക്കന് കഷ്ണങ്ങളില് പുരട്ടി അരമണിക്കൂര് മാറ്റിവെക്കുക.
- ഈ സമയം സവാള, തക്കാളി, വെളുത്തുള്ളി, എന്നിവ അരിഞ്ഞെടുക്കാം.
- ഇനി ഒരു പാത്രം അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
- അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, സവാള, എന്നിവ ചേര്ത്ത് വഴറ്റുക.
- ഗോള്ഡന് ബ്രൗണ് നിറമെത്തുമ്പോള് തീ കുറച്ചുവെച്ച് മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേര്ത്ത് ഒരു മിനിറ്റ് ഇളക്കുക.
- ഇതിലേക്ക് മസാല പിടിപ്പിച്ചിരിക്കുന്ന ചിക്കന് കഷ്ണങ്ങള്, കറിവേപ്പില, തക്കാളി എന്നിവ ചേര്ക്കുക.
- ആദ്യം തീ കൂട്ടിവെച്ച് നന്നായി ഇളക്കി, എല്ലാ ചേരുവകളും യോജിപ്പിക്കുക. അതിനുശേഷം അരക്കപ്പ് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക.
- ഇടക്കിടെ അടപ്പ് തുറന്ന്, ഇളക്കി യോജിപ്പിക്കുക.
- ഇതിലേക്ക് ശേഷിക്കുന്ന കുരുമുളക് പൊടി കൂടി ചേര്ത്ത് ഇളക്കുക.
- ഇനിയിത് ഡ്രൈ ആകുന്നത് വരെ ഇളക്കിക്കൊടുക്കുക.
- പെപ്പര് ചിക്കന് െൈഡ്രെ റെഡി.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary



Click it and Unblock the Notifications
