Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
കടുമുടെ കടിക്കാം, ചായക്കൊപ്പം കൊറിക്കാന്‍ മധുരച്ചീട അഥവാ കളിയടുക്ക
Recipes
oi-Veena M A
Posted By: Veena M A
Cheeda Recipe:കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടാക്കാറില്ലെങ്കിലും ഓണക്കാലത്ത് തെക്കന്‍ കേരളത്തില്‍ പതിവായി ഉണ്ടാക്കുന്ന പലഹാരമാണ് ചീട അഥവാ കളിയടുക്ക. ഒരു നെല്ലിക്കാ വലുപ്പത്തിലുള്ള ചെറു ഉണ്ടകളാണ് ഇവ. കാര്യം ചെറുതാണെങ്കിലും പല്ലിന്റെ ബലവും ഉറപ്പും പരീക്ഷിച്ചിട്ടേ ചീട വായില്‍ നിന്ന് ഇറങ്ങൂ. പക്ഷേ ശരിയായ പാകത്തില്‍ ഉണ്ടാക്കിയാല്‍ ചീട അത്ര കഠിനഹൃദയനല്ല.

അരിപ്പൊടി കൊണ്ടാണ് സാധാരണ ചീട തയ്യാറാക്കുന്നത്. പക്ഷേ മൈദ കൊണ്ട്, മധുരമുള്ള ചീടയും ചിലയിടങ്ങളില്‍ തയ്യാറാക്കാറുണ്ട്. എളുപ്പത്തില്‍ എങ്ങനെ ചീട അഥവാ കളിയടുക്ക തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകള്‍
- മൈദ - 250 ഗ്രാം
- എള്ള് - 1 ടീസ്പൂണ്‍
- ബേക്കിംഗ് സോഡ - കാല് ടീസ്പൂണ്‍
- നെയ്യ് - 2 ടീസ്പൂണ്‍
- പഞ്ചസാര - 175 ഗ്രാം
- പാല് - 125 ഗ്രാം
- ഏലയ്ക്കപ്പൊടി - 1 ടീസ്പൂണ്‍
- വെള്ളം, ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തില്‍ മൈദയും ഉപ്പും ബേക്കിംഗ് സോഡയും എള്ളും നെയ്യും എടുത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് 125 ml വെള്ളം ചേര്‍ത്ത് മാവ് തയ്യാറാക്കുക. അധികം കട്ടിയില്ലാത്ത സോഫ്റ്റ് ആയിട്ടുള്ള മാവായിരിക്കണം ഇത്.
- ഇത് ഒരു 5-7 മിനിട്ട് മാറ്റിവെക്കുക.
- അതിനുശേഷം കുറച്ച് നെയ്യ് കയ്യില്‍ തടവി മാവ് നെല്ലിക്കാവലുപ്പത്തില്‍ ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കാം.
- ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക.
- ഉരുട്ടിവെച്ചിരിക്കുന്ന ചീട ഉരുളകള്‍ എണ്ണയിലേക്ക് ഉട്ട് വറുത്തെടുക്കുക.
- ഗോള്‍ഡന്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക. ഇത് മാറ്റിവെക്കുക.
- ഇനി ചീടയ്ക്കുള്ള പഞ്ചസാരപ്പാനി തയ്യാറാക്കാം.
- പഞ്ചസാര അരക്കപ്പ് വെള്ളവും ചേര്‍ത്ത് ഉരുക്കിയെടുക്കുക.
- ഇതിലേക്ക് ഏലയ്ക്കാപ്പൊടി ഇട്ട് നന്നായി ഇളക്കുക.
- അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ പാല് കൂടി ചേര്‍ത്ത് കട്ടിയാക്കിയെടുക്കുക.
- ഇതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന ചീട ചേര്‍ക്കുക. ചീടയില് പഞ്ചസാര പറ്റിപ്പിടിച്ച് തിളങ്ങുന്നത് വരെ അടുപ്പില്‍ വെച്ച് ഇളക്കുക.
- പഞ്ചസാര പൂര്‍ണ്ണമായും വറ്റി ഉരുളകളില്‍ പറ്റിപ്പിടിച്ചാല്‍ ചീട തയ്യാറായി.
- തണുത്തതിന് ശേഷം ഒരു അടച്ചുറപ്പുള്ള പാത്രത്തില്‍ ഇട്ടുവെച്ച് ദിവസങ്ങളോളം സൂക്ഷിക്കാം.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
Kerala Special Cheeda Recipe in Malayalam, How to Make Sweet Kaliyadukka
Story first published: Tuesday, July 30, 2024, 23:29 [IST]
Other articles published on Jul 30, 2024



Click it and Unblock the Notifications