Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
അപ്പത്തിനൊപ്പം കൊതിപ്പിക്കും മട്ടണ്‍ സ്റ്റൂ: തയ്യാറാക്കാം വളരെ എളുപ്പത്തില്‍
അപ്പത്തിനൊപ്പം എപ്പോഴും നല്ല കിടിലന്‍ കോംമ്പിനേഷനാണ് സ്റ്റൂ. എന്നാല്‍ അത് മട്ടണ്‍ സ്റ്റൂ കൂടി ആണെങ്കില്‍ പിന്നെ പറയേണ്ട. അതില്‍ മികച്ച ഒരു കോംമ്പോ ഇല്ല എന്നതാണ് സത്യം. എന്നാല്‍ മട്ടണ്‍ സ്റ്റൂ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. പെട്ടെന്ന് വീട്ടിലേക്ക് ഏതെങ്കിലും അതിഥികള്‍ വരുമ്പോള്‍ നമുക്ക് വളരെ എളുപ്പത്തില്‍ അപ്പവും മട്ടണ്‍ സ്റ്റൂവും തയ്യാറാക്കി നോക്കിയാലോ? എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
മട്ടണ്‍ - കാല്‍ക്കിലോ
തേങ്ങാപ്പാല്‍ - അരക്കപ്പ്
സവാള - രണ്ടെണ്ണം
ഉരുളക്കിഴങ്ങ് - രണ്ട്
പച്ചമുളത് - 4
വെളുത്തുള്ളി - അല്പം
തക്കാളി - 3 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
കസ്കസ് - ഒരു ടീസ്പൂണ്‍
കറുവപ്പട്ട , ഗ്രാമ്പൂ- പാകത്തിന്
മല്ലി- 1 ടേബിള്‍ സ്പൂണ്‍
മല്ലിയില- രണ്ട് തണ്ട്
വെളിച്ചെണ്ണ- രണ്ട് ടേബില്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം:
മട്ടണ്‍ കഴുകി ചെറിയ കഷ്ണങ്ങളാക്കി, ഇതിലേക്ക് ഉള്ളി, പച്ചമുളക്,
തക്കാളി എന്നിവ മിക്സ് ചെയ്ത് വെക്കുക. പിന്നീട് ഉരുളക്കിഴങ്ങ്
മുറിച്ച് ചേര്‍ക്കണം. പിന്നീട് മല്ലിയും കസ്കസും നല്ലതു പോലെ അരച്ച്
കുഴമ്പ് രൂപത്തിലാക്കി മാറ്റി വെക്കണം. ശേഷം വെളുത്തുള്ളിയും ഇഞ്ചിയും
നല്ലതുപോലെ അരച്ച് പേസ്റ്റ് പരുവത്തിലാക്കുക. മുകളില്‍ പറഞഅഞ എല്ലാ
ചേരുവകളും ഒരുമിച്ച് ചേര്‍ത്ത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്
ഇളക്കി വെക്കണം.
ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് മസാലകള്‍ എല്ലാം ചേര്‍ത്ത് ഇളക്കി ശേഷം മട്ടണും ചേര്‍ത്ത് ചൂടാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് ഇറച്ചി സോഫ്റ്റ് ആവുന്നത് വരെ അടച്ച് വെച്ച് വേവിക്കണം. പിന്നീട് ഇതിലേക്ക് തേങ്ങാപ്പാലും മല്ലിയിലയും മിക്സ് ചെയ്ത് ചൂടോടെ ഉപയോഗിക്കാം. നല്ല കിടിലന്‍ മട്ടണ്‍ സ്റ്റൂ തയ്യാര്‍.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
