Latest Updates
-
ഗജകേസരി യോഗം: ഇന്നത്തെ ശുഭമുഹൂർത്തം അറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
അതിഗണ്ഡ യോഗം ഇന്ന്: സാമ്പത്തിക ഇടപാടുകളിലും യാത്രകളിലും ഈ ജാഗ്രത അനിവാര്യം, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 നവംബർ 11: അഭിജിത്ത് മുഹൂർത്തത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, നേട്ടങ്ങൾ സ്വന്തമാക്കൂ! -
ലോക്കർ എവിടെ വെക്കണം? സ്വർണ്ണവും പണവും സുരക്ഷിതമാക്കാൻ വാസ്തുവും നിർണ്ണായക സുരക്ഷാ ടിപ്സുകളും -
ബുധൻ നേർരേഖയിൽ: 2026 നവംബർ 13-ന് ജീവിതത്തിൽ ശ്രദ്ധിക്കേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ശുക്ര മാർഗി 2026: പുതിയ തീരുമാനങ്ങൾ എടുക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
വിപരീത രാജയോഗം ഇന്ന്: നിങ്ങളുടെ ഭാഗ്യം പരിശോധിക്കേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ ദിവസങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ് -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വലിയ തീരുമാനങ്ങൾ വേണ്ട, ഈ ചെറിയ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
നവംബർ 11 രാശിഫലം: ഇന്നത്തെ ഭാഗ്യനിറങ്ങളും സൂചനകളും; ഈ കാര്യങ്ങളിൽ ജാഗ്രത പാലിച്ചാൽ നേട്ടം ഉറപ്പ്
മരുന്ന് കഞ്ഞി: കര്‍ക്കിടകത്തില്‍ ഒരു മാസം സേവിക്കണം, തയ്യാറാക്കാം
കര്‍ക്കിടക മാസത്തില്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണ് കര്‍ക്കിടകകഞ്ഞി അഥവാ മരുന്ന് കഞ്ഞി. എന്നാല്‍ ഇന്ന് പല ആയുര്‍വ്വേദ കടകളിലും മരുന്ന് കഞ്ഞിയുടെ കൂട്ട് ലഭ്യമാണ്. എന്നാല്‍ പലപ്പോഴും കര്‍ക്കിടക മാസത്തില്‍ വീട്ടില്‍ തയ്യാറാക്കുന്ന മരുന്ന് കഞ്ഞി എത്രത്തോളം ഗുണമുള്ളതാണെന്ന് നമുക്കറിയാം. മഴയും തണുപ്പും നില്ക്കുന്ന ഈ സമയം കര്‍ക്കിടക കഞ്ഞി അഥവാ മരുന്ന് കഞ്ഞി സേവിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും മികച്ചതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ നമുക്ക് ഇതിലൂടെ ഇല്ലാതാക്കാം.

ആവശ്യമുള്ള ചേരുവകള്‍:
തവിട് കളയാത്ത ഞവര അരി - 150 ഗ്രാം
ഉലുവ- 5 ഗ്രാം
ആശാളി - 5 ഗ്രാം
ജീരകം -5 ഗ്രാം
കാക്കവട്ട് - പകുതി
മുക്കുറ്റി
ചതുര വെണ്ണല്‍
കൊഴല്‍വാതക്കൊടി
ചെറുള
ആടലോടകം
കഞ്ഞുണ്ണി
കറുകപ്പുല്ല്
മുയല്‍ച്ചെവിയന്‍ - എന്നിവയെല്ലാം പച്ചമരുന്ന് തയ്യാറാക്കാന്‍
വെള്ളം - തിളപ്പിച്ചാറ്റിയത്
തേങ്ങാപ്പാല്‍
നെയ്യ്
തയ്യാറാക്കുന്ന വിധം
പച്ചമരുന്നുകള്‍ എല്ലാം കൂടി നല്ലതുപോലെ ഇടിച്ച് പിഴിഞ്ഞ് നീരെടുത്ത്
അതിലേക്ക് ആറിരട്ടി വെള്ളം ചേര്‍ക്കണം. പിന്നീട് അതിലേക്ക് ഞവര അരി
ഇട്ട് ആശാളി, ജീരകം, ഉലുവ എന്നിവ മിക്സ് ചെയ്ത് ഉപ്പ് ചേര്‍ത്ത്
നല്ലതുപോലെ ഇളക്കണം. ഇവയെല്ലാം നല്ലതുപോലെ വെന്ത് വരുമ്പോള്‍
അതിലേക്ക് കാക്കവട്ട് അരച്ച് ചേര്‍ക്കേണ്ടതാണ്. ഇത് നല്ലതുപോലെ
വേവിച്ച് ഇതിലേക്ക് ഒരു തേങ്ങയുടെ തേങ്ങാപ്പാല്‍ ചേര്‍ക്കാം. പിന്നീട്
തീ അണച്ചതിന് ശേഷം അതിലേക്ക് അല്പം നെയ്യ്, ഉലുവ, ജീരം എന്നിവ
വറുത്തിടാം. നല്ല ആരോഗ്യപ്രദമായ കര്‍ക്കിടകക്കഞ്ഞി തയ്യാര്‍.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
