Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മരുന്ന് കഞ്ഞി: കര്ക്കിടകത്തില് ഒരു മാസം സേവിക്കണം, തയ്യാറാക്കാം
കര്ക്കിടക മാസത്തില് നിര്ബന്ധമായും കഴിക്കേണ്ടതാണ് കര്ക്കിടകകഞ്ഞി അഥവാ മരുന്ന് കഞ്ഞി. എന്നാല് ഇന്ന് പല ആയുര്വ്വേദ കടകളിലും മരുന്ന് കഞ്ഞിയുടെ കൂട്ട് ലഭ്യമാണ്. എന്നാല് പലപ്പോഴും കര്ക്കിടക മാസത്തില് വീട്ടില് തയ്യാറാക്കുന്ന മരുന്ന് കഞ്ഞി എത്രത്തോളം ഗുണമുള്ളതാണെന്ന് നമുക്കറിയാം. മഴയും തണുപ്പും നില്ക്കുന്ന ഈ സമയം കര്ക്കിടക കഞ്ഞി അഥവാ മരുന്ന് കഞ്ഞി സേവിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും മികച്ചതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ നമുക്ക് ഇതിലൂടെ ഇല്ലാതാക്കാം.

ആവശ്യമുള്ള ചേരുവകള്:
തവിട് കളയാത്ത ഞവര അരി - 150 ഗ്രാം
ഉലുവ- 5 ഗ്രാം
ആശാളി - 5 ഗ്രാം
ജീരകം -5 ഗ്രാം
കാക്കവട്ട് - പകുതി
മുക്കുറ്റി
ചതുര വെണ്ണല്
കൊഴല്വാതക്കൊടി
ചെറുള
ആടലോടകം
കഞ്ഞുണ്ണി
കറുകപ്പുല്ല്
മുയല്ച്ചെവിയന് - എന്നിവയെല്ലാം പച്ചമരുന്ന് തയ്യാറാക്കാന്
വെള്ളം - തിളപ്പിച്ചാറ്റിയത്
തേങ്ങാപ്പാല്
നെയ്യ്
തയ്യാറാക്കുന്ന വിധം
പച്ചമരുന്നുകള് എല്ലാം കൂടി നല്ലതുപോലെ ഇടിച്ച് പിഴിഞ്ഞ് നീരെടുത്ത്
അതിലേക്ക് ആറിരട്ടി വെള്ളം ചേര്ക്കണം. പിന്നീട് അതിലേക്ക് ഞവര അരി
ഇട്ട് ആശാളി, ജീരകം, ഉലുവ എന്നിവ മിക്സ് ചെയ്ത് ഉപ്പ് ചേര്ത്ത്
നല്ലതുപോലെ ഇളക്കണം. ഇവയെല്ലാം നല്ലതുപോലെ വെന്ത് വരുമ്പോള്
അതിലേക്ക് കാക്കവട്ട് അരച്ച് ചേര്ക്കേണ്ടതാണ്. ഇത് നല്ലതുപോലെ
വേവിച്ച് ഇതിലേക്ക് ഒരു തേങ്ങയുടെ തേങ്ങാപ്പാല് ചേര്ക്കാം. പിന്നീട്
തീ അണച്ചതിന് ശേഷം അതിലേക്ക് അല്പം നെയ്യ്, ഉലുവ, ജീരം എന്നിവ
വറുത്തിടാം. നല്ല ആരോഗ്യപ്രദമായ കര്ക്കിടകക്കഞ്ഞി തയ്യാര്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
