Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കണ്ണൂരിന്റെ സ്വന്തം ഓറോട്ടി, എളുപ്പത്തില് തയ്യാറാക്കാം
ഒറോട്ടി നിങ്ങളുടെ നാവില് കപ്പലോടിക്കുന്നോ, എന്നാല് അത് എങ്ങനെ തയ്യാറാക്കണം എന്നതിനെക്കുറിച്ച് പലര്ക്കും വലിയ ധാരണയില്ല. മലബാറിലെ സ്പെഷ്യല് ഒറോട്ടിയാണ് ഏറ്റവും സ്വാദെന്ന് പറഞ്ഞാലും അതില് തര്ക്കിക്കാന് ഒന്നുമില്ല. ഇത് വളരെയധികം എളുപ്പത്തില് തയ്യാറാക്കാുന്നതാണ്. കൈകൊണ്ട് തന്നെ വളരെ എളുപ്പത്തില് ഉരുട്ടി പരത്തി തയ്യാറാക്കാവുന്ന ഒരു സ്പെഷ്യല് വിഭവം തന്നെയാണ് ഒറോട്ടി.
ഒറോട്ടിയോടൊപ്പം നല്ല സ്പെഷ്യല് നോണ്-വെജ് കറി കൂടി ഉണ്ടെങ്കില് പിന്നെ ചിന്തിക്കേണ്ടതില്ല. അരിപ്പത്തിരി തയ്യാറാക്കുന്നത് പോലെ തന്നെയാണ് ഒറോട്ടിയും തയ്യാറാക്കുന്നത്. തേങ്ങ, അരിപ്പൊടി, ഉപ്പ് എന്നിവ തന്നെയാണ് ഒറോട്ടിയുടെ മെയിന് ചേരുവകള്. വേണമെങ്കില് അല്പം ജീരകവും ചേര്ക്കാവുന്നതാണ്. എന്നാല് എങ്ങനെ വളരെ എളുപ്പത്തില് നിങ്ങള്ക്ക് കണ്ണൂര് സ്പെഷ്യല് ഒറോട്ടി തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

ബ്രേക്ക് ഫാസ്റ്റിന് ഒറോട്ടി തയ്യാറാക്കാം
പുഴുങ്ങല്ലരി - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
തേങ്ങ- ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ചൂട് വെള്ളത്തില് പുഴുങ്ങല്ലരി 5-6 മണിക്കൂര് കുതിര്ക്ക്
വെക്കേണ്ടതാണ്. അതിന് ശേഷം അരി കഴുകി ഉപ്പും തേങ്ങയും ചേര്ത്ത്
അല്പം വെള്ളവും മിക്സ് ചെയ്ത് അരച്ചെടുക്കേണ്ടതാണ്. ഇത് അല്പം
കട്ടിയില് അരച്ചെടുത്ത് ഓരോ ഉരുളകള് ആക്കി വാഴയിലയില് വെച്ച്
കൈപ്പത്തി കൊണ്ട് ഉരുട്ടി പരത്തിയെടുത്ത് പാനില് ചുട്ടെടുക്കണം.

കണ്ണൂര് സ്പെഷ്യല് വിഭവങ്ങള് ഒരുപാടുണ്ടെങ്കിലും എപ്പോഴും ആളുകള് തിരഞ്ഞ് പിടിച്ച് കഴിക്കുന്നതാണ് ഒറോട്ടി. പ്രഭാത ഭക്ഷണത്തിനും വൈകുന്നരേത്തെ ചായക്കും എല്ലാം ഒറോട്ടി തിരഞ്ഞെടുക്കുന്നവര് നിരവധിയാണ്. എന്നാല് ഒറോട്ടി കഴിക്കുമ്പോള് അതിനോടൊപ്പം നല്ല കിടിലന് ചിക്കന് കറിയോ മറ്റെന്തെങ്കിലും കൂട്ടി കഴിക്കുന്നതിലൂടെ അല്പം കൂടി സ്വാദും നിങ്ങള്ക്ക് ലഭിക്കുന്നു.

കണ്ണൂര് വിഭവങ്ങള് പേരുകേട്ടതാണ് എന്ന് നമുക്കറിയാം. അതില് തന്നെ കണ്ണൂരപ്പം, കലത്തപ്പം, തലശ്ശേരി ബിരിയാണി, മുട്ടയപ്പം തുടങ്ങി നിരവധി വിഭവങ്ങള് ഉണ്ടെങ്കിലും എപ്പോഴും അല്പം മുന്നില് നില്ക്കുന്നത് തന്നെയാണ് കണ്ണൂര് സ്പെഷ്യല് ഒറോട്ടി. അതുകൊണ്ട് തന്നെ ആളുകളുടെ പ്രിയവിഭവങ്ങളുടെ കൂട്ടത്തില് ഒറോട്ടിക്കുള്ള സ്ഥാനം നിസ്സാരമല്ല എന്നത് തന്നെയാണ് സത്യം. തയ്യാറാക്കാന് വളരെ എളുപ്പമാണ് എന്നത് തന്നെയാണ് ഒറോട്ടിയുടെ ഏറ്റവും വലിയ പ്രത്യേകതയും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
