For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലി മിര്‍ച് പനീര്‍, കുരുമുളുകു രുചിയില്‍ പനീര്‍

By Neha Mathur
|

പനീര്‍ ആരോഗ്യത്തിന് ഉത്തമമായ ഒരു ഭക്ഷണവസ്തുവാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. പാലുല്‍പന്നമായതു കൊണ്ടുതന്നെ കാല്‍സ്യം സമ്പുഷ്ടമായ ഒരു ഭക്ഷണപദാര്‍ത്ഥം. പാല്‍ കുടിയ്ക്കാന്‍ മടിയ്ക്കുന്ന കുട്ടികള്‍ക്ക് പാലിന്റെ പോഷകഗുണങ്ങള്‍ നല്‍കുന്ന ഒരു ഭക്ഷണപദാര്‍ത്ഥം.

പനീറിന് പല രുചികളുമുണ്ട്. ഇത് പല വിധത്തിലും പാകം ചെയ്യാം, പനീര്‍ കൊണ്ട് പനീര്‍ പക്കോഡ പോലെയുള്ള സ്‌നാക്‌സുകളുമുണ്ടാക്കാം.

പനീറിന് കുരുമുളകിന്റെ രുചി നല്‍കിയും വിഭവങ്ങളുണ്ടാക്കാം. ഇത്തരത്തിലെ ഒരു വിഭവമാണ് കാലിമിര്‍ച് പനീര്‍. കാളിമിര്‍ച് കുരുമുളകിന്റെ ഹിന്ദി വാക്കാണ്.

പനീര്‍-400 ഗ്രാം
സവാള അരിഞ്ഞത്-ഒന്നര കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
കറുവാപ്പട്ട-ഒരു കഷ്ണം
ഏലയ്ക്ക-2
കുരുമുളക്-5
വയനയില-2
ഗ്രാമ്പൂ-3
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
തൈര്-ഒരു കപ്പ്
കുരുമുളകു ചതച്ചത്-4
ഫ്രഷ് ക്രീം-കാല്‍ കപ്പ്
മല്ലിയില
ബട്ടര്‍
എണ്ണ

കാലി മിര്‍ച് പനീര്‍, കുരുമുളുകു രുചിയില്‍ പനീര്‍

കാലി മിര്‍ച് പനീര്‍, കുരുമുളുകു രുചിയില്‍ പനീര്‍

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള ചേര്‍ത്തു വഴറ്റണം. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കണം. ഇത് പിന്നീട് മിക്‌സിയില്‍ അരച്ചെടുക്കണം.

കാലി മിര്‍ച് പനീര്‍, കുരുമുളുകു രുചിയില്‍ പനീര്‍

കാലി മിര്‍ച് പനീര്‍, കുരുമുളുകു രുചിയില്‍ പനീര്‍

പാനിലേക്കു ബട്ടര്‍ ചേര്‍ത്ത് ചൂടാകുമ്പോള്‍ കറുവാപ്പട്ട, മുഴുവന്‍ കുരുമുളക്, ഗ്രാമ്പൂ, വയനയില എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് നന്നായി വഴറ്റിയ ശേഷം അരച്ചെടുത്ത മസാല ചേര്‍ത്തിളക്കണം.

കാലി മിര്‍ച് പനീര്‍, കുരുമുളുകു രുചിയില്‍ പനീര്‍

കാലി മിര്‍ച് പനീര്‍, കുരുമുളുകു രുചിയില്‍ പനീര്‍

മസാലക്കൂട്ട് അല്‍പനേരം ഇളക്കിയ ശേഷം അടുപ്പില്‍ നിന്നും വാങ്ങിവച്ച് തൈരു ചേര്‍ത്ത് നല്ലപോലെ ഇളക്കുക.

കാലി മിര്‍ച് പനീര്‍, കുരുമുളുകു രുചിയില്‍ പനീര്‍

കാലി മിര്‍ച് പനീര്‍, കുരുമുളുകു രുചിയില്‍ പനീര്‍

ഇത് വീണ്ടും അടുപ്പില്‍ വയ്ക്കുക. മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല പൗഡര്‍, ജീരകപ്പൊടി എന്നിവ ഇതിലേക്കു ചേര്‍ക്കണം. ഇത് മൂന്നു നാലു മിനിറ്റ് നല്ലപോലെ ഇളക്കണം.

കാലി മിര്‍ച് പനീര്‍, കുരുമുളുകു രുചിയില്‍ പനീര്‍

കാലി മിര്‍ച് പനീര്‍, കുരുമുളുകു രുചിയില്‍ പനീര്‍

മുകളിലെ കൂട്ടിലേക്ക് പനീരും ഒരു കപ്പു വെള്ളവും ചേര്‍ത്തിളക്കുക. ഇതിലേക്ക് ചതച്ച കുരുമുളകും ഫ്രഷ് ക്രീമും ചേര്‍ത്തിളക്കണം.

കാലി മിര്‍ച് പനീര്‍, കുരുമുളുകു രുചിയില്‍ പനീര്‍

കാലി മിര്‍ച് പനീര്‍, കുരുമുളുകു രുചിയില്‍ പനീര്‍

ഇത് ഒരു മിനിറ്റു വേവിച്ച ശേഷം വാങ്ങി വച്ച് മല്ലിയില അരിഞ്ഞതും ചേര്‍ത്ത് ഇളക്കുക.

ചോറിനൊപ്പവും ചപ്പാത്തിയ്‌ക്കൊപ്പവും ഉപയോഗിക്കാം.

English summary

Kalimirch Paneer Recipe

This is one of my favorite Paneer recipe. I love Paneer in any form and so does my husband and kid. When I am out of ideas for what to cook, Paneer comes as my resort. Although this recipe was a little too spicy for my kid, he managed to finish his share, sipping water after every bite.
 
Story first published: Tuesday, October 22, 2013, 14:19 [IST]
X
Desktop Bottom Promotion