Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

30 സെക്കന്റ് ഹൈഫ്‌ളെയിമില്‍ കുക്കര്‍ കലത്തപ്പം: കണ്ണൂര്‍ ബേക്കറി അടക്കിവാഴുന്ന കുക്കറപ്പം

കലത്തപ്പം എന്ന് കേള്‍ക്കുമ്പോള്‍ മലബാറിനെയാണ് ഓര്‍മ്മ വരുന്നത്. അത്രക്കധികം ആരാധകരാണ് കലത്തപ്പത്തിനുള്ളത്. എന്നാല്‍ വീട്ടില്‍ കലത്തപ്പം തയ്യാറാക്കുമ്പോള്‍ അത് എത്ര തയ്യാറാക്കിയാലും നന്നാവില്ല എന്ന പരാതി പലരും പറയുന്നു. എന്നാല്‍ ഇനി ഈ പരാതി ആരും പറയേണ്ടതില്ല. കാരണം നിങ്ങള്‍ക്ക് നല്ല സോഫ്റ്റ് ആന്റ് സ്വീറ്റ് സ്‌പെഷ്യല്‍ കലത്തപ്പം വീട്ടില്‍ തന്നെ തയ്യാറാക്കാം. കലത്തപ്പം പക്ഷേ ഇനി ട്രെഡീഷണല്‍ ആയി തയ്യാറാക്കിയില്ലെങ്കിലും കുക്കറില്‍ നമുക്ക് തയ്യാറാക്കാം.

ഇനി വീട്ടില്‍ കലത്തപ്പം തയ്യാറാക്കിയിട്ട് ശരിയായില്ലെന്ന് പരാതി പറയുന്നവര്‍ മുന്നോട്ട് വന്നേ. എന്നിട്ട് ഇനി പറയുന്ന പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ. അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും പിന്നീട് വളരെ എളുപ്പത്തില്‍ തയ്യാറാക്കുന്ന ഒരു റെസിപ്പി ആയി മാറുകയും ചെയ്യുന്നു. അതും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നമുക്ക് തയ്യാറാക്കാം.

Kalathappm

ആവശ്യമുള്ള ചേരുവകള്‍:
* പച്ചരി- ഒരു കപ്പ്
* ചോറ് - രണ്ട് ടീസ്പൂണ്‍
* ജീരകം - കാല്‍ ടീസ്പൂണ്‍
* ശര്‍ക്കര - 350 ഗ്രാം
* ബേക്കിംഗ് സോഡ - കാല്‍ ടീസ്പൂണ്‍
* തേങ്ങാക്കൊത്ത് - 4 ടീസ്പൂണ്‍
* ചെറിയ ഉള്ളി - ചെറുതായി അരിഞ്ഞത് 2 സ്പൂണ്‍
* നെയ്യ് - പാകത്തിന്

തയ്യാറാക്കുന്ന വിധം:
* കലത്തപ്പം തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം അരക്കപ്പ് വെള്ളത്തില്‍ ശര്‍ക്കര നല്ലതുപോലെ ഉരുക്കി വെക്കണം
* ശര്‍ക്കര നല്ലതുപോലെ ഉരുക്കി ഇത് അരിച്ച് അരിപ്പൊടിയിലേക്ക് ഒഴിച്ച് ഇളക്കി വെക്കുക
* മാവ് അപ്പോള്‍ തന്നെ ചെറുതായി വേവുന്നു. ശേഷം ഇതിലേക്ക് അല്‍പം ബേക്കിംഗ് സോഡ ചേര്‍ക്കാം, എല്ലാം നല്ലതുപോലെ മിക്‌സ് ചെയ്യണം
* പിന്നീട് ഒരു കുക്കര്‍ അടുപ്പില്‍ വെക്കുക, ഇതിലേക്ക് അല്‍പം നെയ്യ് തൂവി ഉള്ളി അരിഞ്ഞതും തേങ്ങക്കൊത്തും രണ്ടായി വറുത്തെടുക്കണം.
* വറുത്തെടുത്ത ശേഷം ഇതില്‍ നിന്ന് അല്‍പം മാറ്റി വെക്കണം
* പിന്നീട് ചൂടായ കുക്കറിലേക്ക് കലക്കി വെച്ചിരിക്കുന്ന മാവ് ഒഴിച്ച് കൊടുക്കണം
* അതിന് മുകൡലേക്ക് മാറ്റി വെച്ചിരിക്കുന്ന തേങ്ങാക്കൊത്തും ചെറിയ ഉള്ളിയും ചേര്‍ത്ത് കൊടുക്കണം
* കുക്കറിന്റെ വിസില്‍ വെക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം, മാവ് ഒഴിച്ച ശേഷം 30 സെക്കന്റ് നേരത്തേക്ക് ഹൈഫ്‌ളെയിമില്‍ വെക്കണം
* പിന്നീട് ഫ്‌ളെയിം കുറച്ച് 20-25 മിനിറ്റ് വേവിച്ചെടുക്കണം
* കലത്തപ്പം നല്ലതുപോലെ വെന്തോ എന്നറിയുന്നതിന് വേണ്ടി ഒരു സ്പൂണ്‍ കുക്കറിന്റെ വിസിലിന് മുകളില്‍ പിടിക്കുമ്പോള്‍ ആവി പുറത്തേക്ക് വരുന്നു
* ഓഫ് ചെയ്ത ശേഷം കുക്കര്‍ തണുത്ത് കഴിഞ്ഞാല്‍ തുറന്ന് നോക്കാവുന്നതാണ്
* നല്ല സൂപ്പര്‍ സ്‌പെഷ്യല്‍ സോഫ്റ്റ് കലത്തപ്പം തയ്യാര്‍

PC: Wikipedia

[ of 5 - Users]

English Summary

Here in this article we are discussing about the soft and sweet traditional cooker kalathappam recipe in malayalam. Take a look.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+