Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

ജീര റൈസ് മൈക്രോവേവില്‍ പാകം ചെയ്യാം

ചോറു തന്നെ പല വിധത്തിലും ഉണ്ടാക്കാം. ഇതിലൊന്നാണ് ജീര റൈസ്. ജീരകം ചേര്‍ത്ത ചോറു തന്നെ.

ജീര റൈസ് മൈക്രോവേവില്‍ എങ്ങനെ ഉണ്ടാക്കുമെന്നറിയേണ്ടേ.

Jeera Rice

ബസ്മതി അരി-3 കപ്പ്
നെയ്യ്-1 ടേബിള്‍സ്പൂണ്‍
ജീരകം-1 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി-1 ടേബിള്‍ സ്പൂണ്‍
വയനയില-1
ഏലയ്ക്ക-3
കറുവാപ്പട്ട-ചെറിയ കഷ്ണം
മല്ലിയില
ഉപ്പ്
വെള്ളം

മൈക്രോവേവില്‍ പാചകം ചെയ്യാന്‍ സാധിയ്ക്കുന്ന ഒരു പാത്രത്തില്‍ നെയ്യൊഴിയ്ക്കുക. ഇത് മൈക്രോവേവില്‍ വച്ചു ചൂടാക്കണം.

ഇതിലേക്ക് വയനയില, കറുവാപ്പട്ട, ഏലയ്ക്ക, ജീരകം എന്നിവ ചേര്‍ക്കണം. ഇത് വീണ്ടും 2 മിനിറ്റു നേരം ചൂടാക്കുക. ഇതിലേക്ക് ജീരകപ്പൊടി ചേര്‍ക്കണം. ഇത് 1 മിനിറ്റ് ചൂടാക്കുക. ഇതിലേക്ക് അരി ചേര്‍ത്തിളക്കുക.

ഈ കൂട്ടിലേക്ക് നാലു കപ്പ് വെള്ളവും പാകത്തിന് ഉപ്പുമിട്ട് അടച്ച് 20 മിനിറ്റു നേരം 60ശതമാനം കറന്റില്‍ പാകം ചെയ്യാം.

വെന്ത ചോറ് വാങ്ങി മല്ലിയില ചേര്‍ത്ത് കഴിയ്ക്കാം.

മേമ്പൊടി

വെള്ളം പാകത്തിനാകാന്‍ ശ്രദ്ധിക്കണം. ബസ്മതി അരിയ്ക്കു പകരം പൊന്നി അരി പോലുള്ള ചെറിയ അരി ഉപയോഗിച്ചും ഇതു തയ്യാറാക്കാം.

[ of 5 - Users]

English Summary

Making jeera rice is not rocket science and we all know that. But we can tell you how to make jeera rice faster and better using a microwave recipe. Most of us are too tired by the end of the day to attempt anything experimental. This Indian rice recipe is safe bet because you must have tried making jeera rice on the gas already.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+