Latest Updates
-
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം!
നാലേ നാല് ചേരുവ: പഞ്ഞി പോലെ സോഫ്റ്റ് ആയ അപ്പം റവയില്‍ തയ്യാറാക്കാം
എപ്പോഴും ബ്രേക്ക്ഫാസ്റ്റ് എന്ത് വേണം എന്നുള്ളത് പലരിലും കണ്ഫ്യൂഷന് ഉണ്ടാക്കുന്ന ഒന്നാണ്. എല്ലാ ദിവസവും ഇഡ്ഡലിയും, ദോശയും, പുട്ടും കഴിച്ച് മടുത്തോ? എന്നാല്‍ അതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് മോചനമാണ് ഇനി പറയുന്ന സപെഷ്യല്‍ റവ അപ്പം. ഇത് ബ്രേക്ക്ഫാസ്റ്റിന് എന്തുകൊണ്ടും ഒരു നല്ല ചോയ്സ് ആണ് എന്നതില്‍ സംശയം വേണ്ട. ധൃതിപിടിച്ച് ഓഫീസില്‍ പോവാന്‍ ഇറങ്ങുന്നവര്‍ക്കും അടുക്കളപ്പണി വേഗം തീര്‍ക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്കും ഈ അപ്പം ഒരുഗ്രന്‍ പ്രതിവിധി തന്നെയാണ്.
ഇന്‍സ്റ്റന്റ് ആയി വളരെ എളുപ്പത്തില്‍ നമുക്ക് ഈ അപ്പം തയ്യാറാക്കാം. ഇത് നിങ്ങളുടെ പണിയും എളുപ്പമാക്കും എന്നതില്‍ സംശയം വേണ്ട. അരി വെള്ളത്തിലിടാന്‍ മറക്കുന്ന സമയത്തും നമുക്ക് വളരെ എളുപ്പത്തിലും നല്ല കിടിലന്‍ ടേസ്റ്റിലും തയ്യാറാക്കാവുന്നതാണ് ഈ അപ്പം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
* വറുത്ത റവ - ഒന്നരക്കപ്പ്
* തേങ്ങ ചിരകിയത് - അരക്കപ്പ്
* ഉപ്പ് -പാകത്തിന്
* പഞ്ചസാര- ഒന്നര സ്പൂണ്‍
* ഗോതമ്പ് പൊടി - മൂന്ന് ടേബിള്‍ സ്പൂണ്‍
* ചെറിയ ഉള്ളി - ഒരെണ്ണം
* യീസ്റ്റ് - അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
*ആദ്യം റവ വറുത്ത് മാറ്റി വെക്കുക. പിന്നീട് ഒരു കപ്പ് വെള്ളവും
വറുത്ത് മാറ്റി വെച്ച റവയും മിക്സ് ചെയ്ത് ഇത് മിക്സിയില്‍
നല്ലതുപോലെ അടിച്ചെടുക്കുക.
*ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അതിലേക്ക് യീസ്റ്റ് കൂടി ചേര്‍ത്ത്
നല്ലതുപോലെ ഇളക്കണം
* പിന്നീട് ഇതിലേക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞിടണം. ഉള്ളി
ഇഷ്ടമല്ലാത്തവര്‍ക്ക് ചേര്‍ക്കേണ്ടതില്ല
* ഈ മാവിലേക്ക് ഗോതമ്പ് പൊടി കൂടി ചേര്‍ത്ത് ഒരു കപ്പ് വെള്ളം കൂടി
ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക
* പിന്നീട് കട്ടകളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാവ്
ഒന്നുകൂടി അരച്ചെടുക്കണം
* അരമണിക്കൂറിന് ശേഷം പാന്‍ അടുപ്പില്‍ വെച്ച് ദോശ കണക്കിന്
ചുട്ടെടുക്കാവുന്നതാണ്. നല്ല സോഫ്റ്റ് റവ അപ്പം തയ്യാര്‍
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
