Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബ്രേക്ക്ഫാസ്റ്റിന് സോഫ്റ്റ് ഇടിയപ്പമാക്കാന്
എപ്പോഴും എല്ലാവരേയും പ്രശ്നത്തിലാക്കുന്ന അല്ലെങ്കില്‍ കണ്‍ഫ്യൂഷനുണ്ടാക്കുന്ന ഒന്നാണ് രാവിലെ എന്ത് ഭക്ഷണം ആക്കും എന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഭക്ഷണം തന്നെയാണ് എല്ലാവര്ക്കും വേണ്ടതും. ഇത്തരം അവസ്ഥയില്‍ എന്ത് തയ്യാറാക്കും എന്നുള്ളത് എപ്പോഴും അല്പം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. എന്നാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇടിയപ്പം. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ ഇടിയപ്പം തയ്യാറാക്കാന്‍ നോക്കിയാല്‍ അത് പലപ്പോഴും നിങ്ങളുടെ ഇടിയപ്പത്തിന്റെ സോഫ്റ്റ്നസ് നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. ഇടിയപ്പം തയ്യാറാക്കുമ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ വീട്ടില്‍ നല്ല സൂപ്പര്‍ ഇടിയപ്പം തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി - 2 കപ്പ്
അല്പം നെയ്യ്
ഉപ്പ് - പാകത്തിന്
തിളപ്പിച്ച വെള്ളം- 1 കപ്പ്
തയ്യാറാക്കുന്ന വിധം
അരിപ്പൊടി നല്ലതുപോലെ പൊടിയായി പൊടിച്ചെടുക്കണം. ഇതിലേക്ക് നല്ലതുപോലെ തിളപ്പിച്ച വെള്ളം നല്ലതുപോലെ ചേര്‍ക്കുക. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂണ്‍ നെയ്യ് ചേര്‍ക്കാവുന്നതാണ്. ഉപ്പും ചേര്‍ത്ത് നല്ലതുപോലെ കുഴച്ചെടുക്കേണ്ടതാണ്. ഇത് കുഴച്ചെടുത്ത് മാര്‍ദ്ദവം വരുന്നത് വരെ കുഴച്ചെടുക്കണം. ഇതില്‍ നെയ്യ് ചേര്‍ക്കുന്നതും നല്ലതുപോലെ തിളച്ച വെള്ളം ഒഴിക്കുന്നതും ആണ് നിങ്ങളുടെ ഇടിയപ്പത്തിന്റെ മാവ് സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നത്. ഇത് രണ്ടുമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം. നല്ലതുപോലെ കുഴച്ച മാവ് സേവക നാഴിയിലേക്ക് നിറച്ച് ഇത് ഒരു ഇലയില്‍ തേങ്ങ ഇട്ട് അതിലേക്ക് ചുറ്റി ഒഴിക്കുക. പത്ത് പതിനഞ്ച് മിനിറ്റ് ആവിയില്‍ വേവിച്ച് എടുത്ത് ഉപയോഗിക്കാവുന്നതാണ്. നല്ല സോഫ്റ്റ് ഇടിയപ്പം തയ്യാര്‍.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
