Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
നാവില്‍ കൊതിയൂറും ഹൈദ്രാബാദി മസാല ചിക്കന്‍
ചിക്കന്‍ വിഭവങ്ങള്‍ പലപ്പോഴും എല്ലാവരുടേയും പ്രിയപ്പെട്ടത് തന്നെയാണ്. എന്നാല്‍ ഇത് തയ്യാറാക്കുന്നതിനുള്ള ബുദ്ധിമുട്ട് പലപ്പോഴും നിങ്ങളെ മടിയന്മാരാക്കുന്നു. എന്നാല്‍ പാചകം ഇഷ്ടപ്പെടുന്നവര്‍ക്ക് ഏത് പ്രയാസമേറിയ റെസിപ്പിയും ഈസിയായി തയ്യാറാക്കാം. അതല്ലാത്തവര്‍ക്കും ഒന്ന് ട്രൈ ചെയ്ത് നോക്കാവുന്നതാണ്. കാരണം അത്രയധികം ടേസ്റ്റി ആന്റ് സ്പൈസി ആയ ഒരു കിടിലന്‍ ഹൈദ്രാബാദി മസാല ചിക്കന്‍ ഒരു തവണയെങ്കിലും ഒന്ന് തയ്യാറാക്കി നോക്കൂ. നിങ്ങളുടെ നാവിലെ രസമുകുളങ്ങളെ ഇളക്കിമറിക്കുന്ന സൂപ്പര്‍ ചിക്കന്‍ മസാല എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
ചിക്കന്‍ - ഒരു കിലോ
സവാള - 3 എണ്ണം
ചെറിയ ഉള്ളി - അഞ്ച്
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 3 സ്പൂണ്‍
തൈര് -അര കപ്പ്
മുഴുവന്‍ മല്ലി -- 4 സ്പൂണ്‍
ജീരകം -2 സ്പൂണ്‍
ഏലക്ക- 2 എണ്ണം
വറ്റല്‍മുളക് - 10 എണ്ണം
കുരുമുളക് - കാല് സ്പൂണ്‍
മഞ്ഞള്‍പൊടി - കാല് സ്പൂണ്‍
കാശ്മീരി മുളകുപൊടി - 1 സ്പൂണ്‍
ഗരം മസാല - 1 സ്പൂണ്‍.
ഉപ്പ്- പാകത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
* ചിക്കന്‍ നല്ലതുപോലെ വൃത്തിയാക്കി വെള്ളം ഊറ്റി വെക്കുക
* ശേഷം സവാള കനം കുറച്ച് അരിഞ്ഞ് എണ്ണയില്‍ നല്ലതുപോലെ വറുത്തെ
എടുത്ത് കൈകൊണ്ട് തന്നെ പൊടിച്ചെടുക്കണം
* ശേഷം ചിക്കന്‍ പീസിലേക്ക് തൈര് മിക്സ് ചെയ്ത് ഉപ്പും, ഇഞ്ചി
വെളുത്തുള്ളി പേസ്റ്റും, നേരത്തെ തയ്യാറാക്കിയ സവാള വറുത്ത്
പൊടിച്ചതും ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക
* ചിക്കനില്‍ മസാല പുരട്ടിയ ശേഷം ഒരു മണിക്കൂറെങ്കിലും നേരത്തേക്ക്
മാറ്റി വെക്കണം
* പിന്നീട് ഒരു ചട്ടി അടുപ്പില്‍ വെച്ച് ഇതിലേക്ക് മല്ലി, വറ്റല്‍
മുളക്, ജീരകം, ഏലക്ക, കുരുമുളക് എന്നിവ വറുത്തെടുക്കണം
* ശേഷം ഇത് നല്ലതുപോലെ തണുത്തതിന് ശേഷം ഇതിലേക്ക് ഉള്ളി,
മഞ്ഞള്‍പ്പൊടി എന്നിവയും പാകത്തിന് വെള്ളവും ചേര്‍ത്ത് നല്ലതുപോലെ
അരച്ചെടുക്കണം
* പാകം ചെയ്യുന്നതിന് വേണ്ടി ചട്ടിയില്‍ എണ്ണ ഒഴിച്ച് അരപ്പ്
നല്ലതുപോലെ റോസ്റ്റ് ചെയ്ത് എടുക്കാം.
* ഇതില്‍ എണ്ണ നല്ലതുപോലെ തെളിഞ്ഞതിന് ശേഷം നമ്മള് മിക്സ് ചെയ്ത്
വെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് ഇതിലേക്ക് കാശ്മീരി മുളക് പൊടി
ചേര്‍ത്ത് 5 മിനിറ്റ് അടച്ച് വെച്ച് വേവിക്കാം.
* പിന്നീട് ഒരു കപ്പ് ചൂടുവെള്ളം ചേര്‍ത്ത് 15 മിനിറ്റ് അടച്ച് വെച്ച്
വേവിക്കാവുന്നതാണ്
* അവസാനമായി ഇതിലേക്ക് അല്പം ഗരംമസാലപ്പൊടി ചേര്‍ത്ത് എണ്ണ
നല്ലതുപോലെ തെളിഞ്ഞ ശേഷം നല്ലതുപോലെ ചാറ് കുറുകി തീ ഓഫ്
ചെയ്യാവുന്നതാണ്.
പൊടിക്കൈ:
ഈ വിഭവം തയ്യാറാക്കുമ്പോള്‍ എന്തുകൊണ്ടും വെളിച്ചെണ്ണ
ഉപയോഗിക്കുന്നതിന് പകരം സണ്‍ഫ്ളവര്‍ ഓയില്‍ ഉപയോഗിക്കാം. ഇത്
ടേസ്റ്റ് വര്‍ദ്ധിപ്പിക്കും.
recipe credit: Injipennu
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
