For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈദരാബാദ് വെജ് ബിരിയാണി

|

ഹൈദരാബാദ് വിഭവങ്ങള്‍ വളരെ പ്രശസ്തങ്ങളാണ്. എരിവു കൂടുതലാണെങ്കിലും ഇവ സ്വാദില്‍ മറ്റേതു വിഭവങ്ങളോട് കിട പിടിക്കുകയും ചെയ്യും.

സ്വാദിഷ്ടമാണ് ഹൈദരാബാദി വെജിറ്റബില്‍ ബിരിയാണി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ.

Biriyani
ചേരുവകള്‍

ബസ്മതി റൈസ്-ഒന്നര കപ്പ്
ഏലയ്ക്ക-2
ഗ്രാമ്പൂ-2
കറുവാപ്പട്ട-1
വയനയില-1
വെള്ളം
ഉപ്പ്

വെജിറ്റബിള്‍ ഗ്രേവിയ്ക്ക്

കോളിഫഌവര്‍-പകുതി
സവാള-2
ക്യാരറ്റ്-1
ഉരുളക്കിഴങ്ങ്-1
ഫ്രെഞ്ച് ബീന്‍സ്-1 കപ്പ്
ഗ്രീന്‍പീസ്-അര കപ്പ്
ഇഞ്ചി-2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി-1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക-4
ഗ്രാമ്പൂ-2
കറുവാപ്പട്ട-1 കഷ്ണം
വയനില-
തൈര്-100 ഗ്രാം
മഞ്ഞള്‍പ്പൊടി-അര ടേബിള്‍ സ്പൂണ്‍
മുളകുപൊടി-അര ടേബിള്‍ സ്പൂണ്‍
കശുവണ്ടിപ്പരിപ്പ്-2 ടേബിള്‍ സ്പൂണ്‍
ഉണക്കമുന്തിരി-1 ടേബിള്‍ സ്പൂണ്‍
ബദാം-4
നെയ്യ്-3 ടേബിള്‍ സ്പൂണ്‍
ഉപ്പ്

അരി കഴുകി അര മണിക്കൂര്‍ വെള്ളത്തിലിട്ടു വയ്ക്കുക. പിന്നീട് ഇത് വേവിയ്ക്കണം. മുക്കാല്‍ ഭാഗം വേവാകുന്നതാണ് നല്ലത്. അധികം വേവരുത്. അരിയ്‌ക്കൊപ്പം കൂടെ ചേര്‍ത്തിരിക്കുന്ന ചേരുവകളും ഒരുമിച്ചു ചേര്‍ത്തു വേണം വേവിയ്ക്കാന്‍.

ഒരു പാത്രത്തില്‍ നെയ്യു ചൂടാക്കുക. ഇതിലേക്ക് ഏലയ്ക്ക്, ഗ്രാമ്പൂ, കറുവാപ്പട്ട, വയനയില തുടങ്ങിയവ ചേര്‍ക്കണം. ഇത് നല്ലപോലെ വറുക്കുക. ഇതിലേക്ക് സവാള ചേര്‍ക്കണം. ഇതിലേക്ക പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേര്‍ക്കണം. സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക.

മുകളിലെ കൂട്ടിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ക്കണം. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്തിളക്കുക. പിന്നീട് തൈരും ചേര്‍ക്കണം. ഇതിലേക്ക് മുക്കാല്‍ കപ്പ് വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് പാത്രം അടച്ചു വച്ച് വേവിയ്ക്കുക. പച്ചക്കറികള്‍ മുഴുവനായും വേവണം. വേണമെങ്കില്‍ കുക്കറിലും വേവിയ്ക്കാം.

പാല്‍ ചൂടാക്കുക. ഇതിലേക്ക് കുങ്കുമപ്പൂ ചേര്‍ക്കണം. പിന്നീട് ഇതിലേക്ക് തൈരും ചേര്‍ത്തിളക്കുക. ഇതില്‍ പകുതി വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറിക്കൂട്ടിനു മുകളില്‍ ഒഴിയ്ക്കണം. ഇതില്‍ അല്‍പം പുതിന, മല്ലിയില അരിഞ്ഞതു ചേര്‍ക്കണം. വേവിച്ചു വച്ചിരിക്കുന്ന പകുതി ചോറ് ഇതിനു മുകളില്‍ ഇടുക. ഇതിനു മുകളില്‍ ബാക്കിയുള്ള പാല്‍ മിശ്രിതം തളിയ്ക്കുക. ബാക്കിയുള്ള ചോറ് ഇതിലു മുകളില്‍ ഇടണം. പിന്നീട് ഇത് 10 മിനിറ്റ് വേവിയ്ക്കുക.

വെന്ത ശേഷം ഇതില്‍ കശുവണ്ടിപ്പരിപ്പ്, ബദാം, മുന്തിരി, സവാള എന്നിവ വറുത്തു ചേര്‍ത്ത് അലങ്കരിക്കാം.

ചോറും പച്ചക്കറികളും കൂട്ടിക്കലര്‍ത്തി ചൂടോടെ കഴിയ്ക്കാം.

English summary

Cooking, Veg, Hyderabadhi Veg Biriyani, Taste, പാചകം, വെജ്, ഹൈദരാബാദി വെജിറ്റബിള്‍ ബിരിയാണി, സ്വാദ്,

Here is a tasty recipe of Hyderabadhi Veg Biriyani,
Story first published: Monday, May 20, 2013, 13:14 [IST]
X
Desktop Bottom Promotion