For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പായസമില്ലാതെ എന്താഘോഷം; ഓണസദ്യക്ക് ഒരുക്കാം പാലട പ്രഥമന്‍

|
Palada Pradhaman in Malayalam | Kerala Sadya Palada Pradhaman Recipe | Palada Pradhaman

മലയാളിയുടെ ഒരാഘോഷവും ഒരു ഗ്ലാസ് പായസമില്ലാതെ പൂര്‍ത്തിയാവില്ല. കേരളത്തിലെ പരമ്പരാഗത രുചിക്കൂട്ടാണ് പായസങ്ങള്‍. തിരുവോണനാളില്‍ ഗംഭീരമായ ഓണസദ്യ കഴിഞ്ഞ് ഒരു ഗ്ലാസ് പായസമില്ലാതെ എങ്ങനെ തൃപ്തിവരും. പായസമെന്ന് കേട്ടാല്‍ മിക്കവരുടെയും ഓര്‍മ്മയില്‍ ആദ്യം വരുന്നത് പ്രഥമന്‍ തന്നെയായിരിക്കും. വിവിധ തരം പ്രഥമന്‍ പായസങ്ങളുണ്ട്. ഇവിടെ നിങ്ങള്‍ക്ക് പാലട പ്രഥമന്‍ തയാറാക്കുന്നത് എങ്ങനെ എന്ന് ഞങ്ങള്‍ പറഞ്ഞുതരാം. ഈ പായസക്കൂട്ട് വായിച്ചു മനസിലാക്കി തയാറാക്കി നിങ്ങളുടെ ഓണസദ്യ ഗംഭീരമാക്കൂ..

Most read: ഓണം സ്‌പെഷ്യല്‍ ഓലന്‍ തയാറാക്കാംMost read: ഓണം സ്‌പെഷ്യല്‍ ഓലന്‍ തയാറാക്കാം

പാലട പ്രഥമന് വേണ്ട ചേരുവകള്‍

പാലട - 1/4 കപ്പ്
പാല്‍ - 4 കപ്പ്
വെള്ളം - 2 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക് - 1 കപ്പ്
പഞ്ചസാര - 1/2 കപ്പ്
നെയ്യ് - 2 ടീസ്പൂണ്‍
അണ്ടിപരിപ്പ് - 5 എണ്ണം
ഉണക്ക മുന്തിരി - 10 എണ്ണം
ഏലക്ക - 3 എണ്ണം

Most read: ഓണസദ്യ സ്‌പെഷ്യല്‍ പുളിശ്ശേരി തയാറാക്കുന്ന വിധംMost read: ഓണസദ്യ സ്‌പെഷ്യല്‍ പുളിശ്ശേരി തയാറാക്കുന്ന വിധം

പാലട പ്രഥമന്‍ തയ്യാറാക്കുന്ന വിധം

മൂന്നുകപ്പ് വെള്ളം തിളപ്പിച്ച് അതില്‍ അട ഇട്ട് മുപ്പത് മിനുട്ട് നേരം അടച്ചുവക്കുക. ചൂടാക്കിയ നെയ്യില്‍, അണ്ടിപരിപ്പ് പിളര്‍ന്നിട്ട് ചൂടാക്കുക. അതിലേക്ക് മുന്തിരിങ്ങ ഇട്ട് ബ്രൗണ്‍ നിറമാകുമ്പോള്‍, പൊടിച്ച ഏലക്കായ കൂടി ചേര്‍ത്ത് ചൂടാക്കുക. വെള്ളം വാര്‍ത്ത് കളഞ്ഞ് അട ഇതിലേക്കിട്ട് അഞ്ച് മിനുട്ട് നേരം ഫ്രൈ ചെയ്യുക. കട്ടിയുള്ള ഒരു പാത്രത്തില്‍ പാലും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.

അതിലേക്ക് വേവിച്ച അട ഇട്ട്, തീ കുറച്ച് നന്നായി ഇളക്കുക. വെള്ളവും പാലും മൂന്നില്‍ രണ്ട് ഭാഗമായി കുറയുന്നതുവരെ ഇളക്കി ഏതാണ്ട് ഒരു മണിക്കൂറോളം അട നന്നായി വേവിക്കുക. പിന്നീട് കണ്ടന്‍സ്ഡ് മില്‍ക്ക് കൂടി ഒഴിച്ച് ഏഴു മിനുട്ട് നേരം കൂടി വേവിച്ച് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങുക. രുചികരമായ പാലട പ്രഥമന്‍ തയാറായി.

English summary

Palada Pradhaman in Malayalam | Kerala Sadya Palada Pradhaman Recipe | Palada Pradhaman

Onam 2023: Kerala Sadya Palada Pradhaman Recipe: Here we sharing the step by step procedure on how to prepare onam special Palada Pradhaman at home. Read on.
X
Desktop Bottom Promotion