Just In
- 47 min ago ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- 1 hr ago കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- 2 hrs ago സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- 3 hrs ago കാത്തിരിക്കുന്നത് ഭാഗ്യനേട്ടം, ഇന്ന് വിഷ്ണുദേവന് അനുഗ്രഹം ചൊരിയുന്ന 4 രാശി
Don't Miss
- Automobiles ആക്ടിവ ഇവിയ്ക്ക് വെല്ലുവിളിയായി സുസുക്കി രംഗത്ത്; കട്ട കോംപറ്റീഷനായി ഇ -ആക്സസും അണിയറയിൽ
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Movies ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?
പായസമില്ലാതെ എന്താഘോഷം; ഓണസദ്യക്ക് ഒരുക്കാം പാലട പ്രഥമന്‍
മലയാളിയുടെ ഒരാഘോഷവും ഒരു ഗ്ലാസ് പായസമില്ലാതെ പൂര്‍ത്തിയാവില്ല. കേരളത്തിലെ പരമ്പരാഗത രുചിക്കൂട്ടാണ് പായസങ്ങള്‍. തിരുവോണനാളില്‍ ഗംഭീരമായ ഓണസദ്യ കഴിഞ്ഞ് ഒരു ഗ്ലാസ് പായസമില്ലാതെ എങ്ങനെ തൃപ്തിവരും. പായസമെന്ന് കേട്ടാല്‍ മിക്കവരുടെയും ഓര്‍മ്മയില്‍ ആദ്യം വരുന്നത് പ്രഥമന്‍ തന്നെയായിരിക്കും. വിവിധ തരം പ്രഥമന്‍ പായസങ്ങളുണ്ട്. ഇവിടെ നിങ്ങള്‍ക്ക് പാലട പ്രഥമന്‍ തയാറാക്കുന്നത് എങ്ങനെ എന്ന് ഞങ്ങള്‍ പറഞ്ഞുതരാം. ഈ പായസക്കൂട്ട് വായിച്ചു മനസിലാക്കി തയാറാക്കി നിങ്ങളുടെ ഓണസദ്യ ഗംഭീരമാക്കൂ..
Most read: ഓണം സ്പെഷ്യല്‍ ഓലന്‍ തയാറാക്കാം
പാലട പ്രഥമന്‍ വേണ്ട ചേരുവകള്‍
പാലട
-
1/4
കപ്പ്
പാല്
-
4
കപ്പ്
വെള്ളം
-
2
കപ്പ്
കണ്ടന്‍സ്ഡ്
മില്‍ക്
-
1
കപ്പ്
പഞ്ചസാര
-
1/2
കപ്പ്
നെയ്യ്
-
2
ടീസ്പൂണ്‍
അണ്ടിപരിപ്പ്
-
5
എണ്ണം
ഉണക്ക
മുന്തിരി
-
10
എണ്ണം
ഏലക്ക
-
3
എണ്ണം
Most read: ഓണസദ്യ സ്പെഷ്യല്‍ പുളിശ്ശേരി തയാറാക്കുന്ന വിധം
പാലട പ്രഥമന്‍ തയ്യാറാക്കുന്ന വിധം
മൂന്നുകപ്പ് വെള്ളം തിളപ്പിച്ച് അതില്‍ അട ഇട്ട് മുപ്പത് മിനുട്ട് നേരം അടച്ചുവക്കുക. ചൂടാക്കിയ നെയ്യില്‍, അണ്ടിപരിപ്പ് പിളര്‍ന്നിട്ട് ചൂടാക്കുക. അതിലേക്ക് മുന്തിരിങ്ങ ഇട്ട് ബ്രൗണ്‍ നിറമാകുമ്പോള്‍, പൊടിച്ച ഏലക്കായ കൂടി ചേര്‍ത്ത് ചൂടാക്കുക. വെള്ളം വാര്‍ത്ത് കളഞ്ഞ് അട ഇതിലേക്കിട്ട് അഞ്ച് മിനുട്ട് നേരം ഫ്രൈ ചെയ്യുക. കട്ടിയുള്ള ഒരു പാത്രത്തില്‍ പാലും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.
അതിലേക്ക് വേവിച്ച അട ഇട്ട്, തീ കുറച്ച് നന്നായി ഇളക്കുക. വെള്ളവും പാലും മൂന്നില്‍ രണ്ട് ഭാഗമായി കുറയുന്നതുവരെ ഇളക്കി ഏതാണ്ട് ഒരു മണിക്കൂറോളം അട നന്നായി വേവിക്കുക. പിന്നീട് കണ്ടന്‍സ്ഡ് മില്‍ക്ക് കൂടി ഒഴിച്ച് ഏഴു മിനുട്ട് നേരം കൂടി വേവിച്ച് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങുക. രുചികരമായ പാലട പ്രഥമന്‍ തയാറായി.