For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന് ഈ 4 വിഭവം തീര്‍ച്ചയായും വേണം; എളുപ്പം തയാറാക്കാനുള്ള പാചകക്കുറിപ്പ് ഇതാ

|

എല്ലാ വര്‍ഷവും മലയാളികള്‍ അത്യാഹ്ലാദപൂര്‍വ്വം ഓണം ആഘോഷിക്കുന്നു. വിളവെടുപ്പ് കാലത്തിന്റെ തുടക്കവും മാവേലിയുടെ കേരള സന്ദര്‍ശനം അടയാളപ്പെടുത്തുന്നതിനുമായാണ് ഓണം ആഘോഷിക്കുന്നത്. ആഢംബരപൂര്‍വ്വം പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഓണം. ഭക്ഷണവും ഉത്സവങ്ങളും ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രത്യേകതകളാണ്. അതിനാല്‍, ഈ ഓണം ആഘോഷിക്കുമ്പോള്‍ നിങ്ങള്‍ക്ക് വീട്ടില്‍ എളുപ്പത്തില്‍ ഓണസദ്യക്കായി തയാറാക്കാവുന്ന മികച്ച ചില ഓണസദ്യ കൂട്ടുകള്‍ ഞങ്ങള്‍ പറഞ്ഞുതരാം. ഏറ്റവും ജനപ്രിയമായ ഓണവിഭവങ്ങളാണ് ഇവ മൂന്നും. ഒപ്പം ഒരു പായസം കൂടി തയാറാക്കാം.

Most read: ഓണസദ്യക്ക് കൂട്ടായി നല്ല നാടന്‍ എരിശ്ശേരി ഒരുക്കാംMost read: ഓണസദ്യക്ക് കൂട്ടായി നല്ല നാടന്‍ എരിശ്ശേരി ഒരുക്കാം

കൂട്ടുകറി

കൂട്ടുകറി

ആവശ്യമുള്ള സാധനങ്ങള്‍

നേന്ത്രക്കായ - 2

കാരറ്റ് - 1

തേങ്ങ - അരമുറി

കടല - 100 ഗ്രാം

മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍

പച്ചമുളക് - 4

വെളിച്ചെണ്ണ - 2 ടീസ്പൂണ്‍

ചെറിയുളളി - 2

കറിവേപ്പില

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ വെള്ളമെടുത്ത് കടല വേവിച്ചെടുക്കുക. അതിലേക്ക് കായ അരിഞ്ഞത് ചേര്‍ക്കുക. ഇത് തിളച്ചശേഷം കാരറ്റ് അരിഞ്ഞത് ചേര്‍ത്ത് മൂടി വയ്ക്കുക. ഇത് തിളക്കുമ്പോള്‍ മുളകുകീറിയതും ഉപ്പും ചിരകിയ തേങ്ങയും ചേര്‍ക്കുക. ഇളക്കിയ ശേഷം അടച്ചുവെച്ച് വീണ്ടും വേവിക്കുക. ആവശ്യമെങ്കില്‍ വെളളം ചേര്‍ക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് ഉള്ളി വഴറ്റിയ ശേഷം കറിയിലേക്ക് ചേര്‍ക്കുക.

അവിയല്‍

അവിയല്‍

ആവശ്യമുള്ള സാധനങ്ങള്‍

ഏത്തയ്ക്ക - 1 എണ്ണം

വെള്ളരിക്ക - 50 ഗ്രാം

മുരിങ്ങയ്ക്ക - 1 എണ്ണം

ചീനി അമരയ്ക്ക - 6 എണ്ണം

പയറ് - 5 എണ്ണം

പച്ചമുളക് - 4 എണ്ണം

പച്ചമാങ്ങ - കാല്‍ കപ്പ് (നീളത്തില്‍ അരിഞ്ഞത്)

ചക്കക്കുരു - 5 എണ്ണം

വഴുതന - 1 ചെറുത്

ഉപ്പ് - പാകത്തിന്

മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍

വെളിച്ചെണ്ണ - 1 ടീസ്പൂണ്‍

കറിവേപ്പില - 2 തണ്ട്

അരപ്പിന്

തേങ്ങ ചുരണ്ടിയത് - 2 കപ്പ്

ജീരകം - കാല്‍ ടീസ്പൂണ്‍

പച്ചമുളക് - മൂന്ന് എണ്ണം

കറിവേപ്പില - 1 തണ്ട്

മുളകുപൊടി - അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരയ്ക്കേണ്ടവ അരച്ചുവയ്ക്കുക. പച്ചക്കറികള്‍ എല്ലാം കഴുകി നീളത്തില്‍ അരിയുക. വഴുതനങ്ങയും ഏത്തക്കയും അരിഞ്ഞത് വെള്ളത്തില്‍ അല്‍പനേകം ഇട്ട് കറ കളയുക. എല്ലാം കൂടി ഒരു പാത്രത്തിലാക്കി ഉപ്പും മഞ്ഞളും വേവാന്‍ പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ച് അരപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങുക. കറിവേപ്പിലയിട്ട് അടച്ച് അല്‍പനേരം വയ്ക്കുക.

Most read:ഓണസദ്യക്ക് രുചിയേകാന്‍ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി; എളുപ്പം തയ്യാറാക്കാംMost read:ഓണസദ്യക്ക് രുചിയേകാന്‍ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി; എളുപ്പം തയ്യാറാക്കാം

കാളന്‍

കാളന്‍

ആവശ്യമുള്ള സാധനങ്ങള്‍

നെയ്യ് - 1 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍

കടുക് - 1 ടീസ്പൂണ്‍

ഉലുവ - 1 ടീസ്പൂണ്‍

വറ്റല്‍ മുളക് - 2

കുരുമുളക് പൊടി - ഒന്നര ടീസ്പൂണ്‍

പുളിയുളള തൈര് - 1 കപ്പ്

കറിവേപ്പില

ഉപ്പ്

നേന്ത്രക്കായയും ചേനയും - 10 കഷണം വീതം

തേങ്ങ അരപ്പ് - 1 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെളളമെടുത്ത് കഷണങ്ങളാക്കിയ നേന്ത്രക്കായയും ചേനയും ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്ത് വെളളം വറ്റുമ്പോള്‍ അതിലേക്ക് നെയ്യും തേങ്ങ അരച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക. തൈര് ചേര്‍ത്ത് കുറുക്കി വറ്റിയ്ക്കണം. മറ്റൊരു പാത്രമെടുത്ത് അല്പം എണ്ണ ചൂടാക്കി കടുക് വറുക്കുക. ഇതിലേക്ക് വറ്റല്‍ മുളക്, ഉലുവ, കറിവേപ്പില എന്നിവയും ചേര്‍ത്ത് താളിച്ച ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന കാളനിലേക്ക് ചേര്‍ക്കുക.

പാലട പായസം

പാലട പായസം

ചേരുവകള്‍

അരി അട - അര കപ്പ്

തേങ്ങാ പാല്‍ - മൂന്നു കപ്പ്

പഞ്ചസാര - അര കപ്പ്

ഏലയ്ക്കാ പൊടി - കാല്‍ ടീസ്പൂണ്‍

അണ്ടിപ്പരിപ്പ് - 25 ഗ്രാം

കിസ്മിസ് - 25 ഗ്രാം

നെയ്യ് - അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ചൂടാക്കിയ വെള്ളത്തില്‍ അട കുതിര്‍ത്തു വയ്ക്കുക. കുതിര്‍ത്ത അട സാദാ വെള്ളത്തില്‍ രണ്ടു മൂന്നു തവണ കഴുകി എടുക്കുക. അട തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വെള്ളം ഒഴിവാക്കുക. മൂന്നു കപ്പ് പാല്‍ നന്നായി ചൂടാക്കുക. അതിലേക്ക് കഴുകി വെച്ച അട തീ കുറച്ചിവച്ച് ഇട്ടു വേവിക്കുക. അട നല്ലതുപോലെ കട്ടിയില്ലാതാകുന്നതു വരെ വേവിക്കണം. ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് കുറച്ചു നേരം കൂടി ഇളം നിറമാകുന്നതു വരെ വേവിക്കുക. ഇതിലേക്ക് ഏലയ്ക്കാ പൊടി ചേര്‍ത്ത് ഇളക്കിയ ശേഷം തീ അണയ്ക്കുക. നെയ്യ് ചൂടാക്കി അതിലേക്ക് അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്ത് കുറച്ചുനേരം ഇളക്കിയെടുക്കുക. ഇത് പായസത്തിലേക്ക് ചേര്‍ക്കണം. 10-15 മിനിറ്റിന് ശേഷം അര ടീ സ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്ത് ഇളക്കുക. മധുരമേറും പാലട പായസം ഇപ്പോള്‍ തയാര്‍.

Most read:ഓണത്തിന് ഒരുക്കാം രുചിയൂറും അവല്‍ പായസംMost read:ഓണത്തിന് ഒരുക്കാം രുചിയൂറും അവല്‍ പായസം

English summary

Onam 2023: 4 Traditional Onam Sadhya Recipes in Malayalam

Onam 2022: We have shared a list of the best Onam sadhya recipes you can make at home and enjoy as you celebrate this festival. Take a look.
X
Desktop Bottom Promotion