For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദഹനം മെച്ചപ്പെടുത്താം, തടി കുറക്കാം; ലെമണ്‍ ഗ്രാസ് ടീ

|

തടി കുറച്ച് ആരോഗ്യം സംരക്ഷിക്കാന്‍ വഴികള്‍ തേടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഞങ്ങള്‍ സഹായിക്കാം. നിങ്ങളുടെ തടി കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഒരു ചായ നമുക്കിന്ന് പരിചയപ്പെടാം. ഈ ചായ കുടിച്ച് നിങ്ങളുടെ അമിതവണ്ണം അകറ്റി നിര്‍ത്താവുന്നതാണ്. അത്ര ഔഷധമൂല്യമുള്ള ഒന്നാണ് ലെമണ്‍ ഗ്രാസ് ടീ. കടല്‍പ്പുല്ലിനു സമാനമായ നീളമുള്ള ഇലകളാണിതിന്. 55 ഇനം ലെമണ്‍ഗ്രാസുകള്‍ നിലവിലുണ്ടെങ്കിലും കിഴക്കന്‍ ഇന്ത്യന്‍, പശ്ചിമ ഇന്ത്യന്‍ ഇനങ്ങള്‍ മാത്രമേ പാചകത്തില്‍ ഉപയോഗിക്കാറുള്ളൂ.

Most read: ഓറഞ്ച് തൊലി കളയല്ലേ; തടി കുറയ്ക്കാന്‍ ചായയാക്കാംMost read: ഓറഞ്ച് തൊലി കളയല്ലേ; തടി കുറയ്ക്കാന്‍ ചായയാക്കാം

ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലും പ്രധാനമായി കണ്ടുവരുന്നൊരു സസ്യമാണിത്. മലയാളികള്‍ക്കിടയില്‍ ഇത് ഇഞ്ചിപ്പുല്ല്, തെരുവപ്പുല്ല് എന്നിങ്ങനെ അറിയപ്പെടുന്നു. ലോകത്തെ പല രാജ്യങ്ങളിലും ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞ് ഭക്ഷ്യവിഭവമാക്കി ഉപയോഗിച്ചുവരുന്നു. ഈ ലേഖനത്തില്‍ ലെമണ്‍ ഗ്രാസ് ടീയുടെ ഗുണങ്ങളും ചായ തയാറാക്കേണ്ട വിധവും വായിച്ചറിയാം.

ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു

ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു

ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കുന്ന സിട്രല്‍ എന്ന ഘടകം ലെമണ്‍ ഗ്രാസില്‍ അടങ്ങിയിരിക്കുന്നു. ചൈനീസ് വൈദ്യശാസ്ത്രത്തില്‍ വയറുവേദന, മലബന്ധം അല്ലെങ്കില്‍ ദഹനക്കേട് എന്നിവയ്ക്കുള്ള പരിഹാരമായി ലെമണ്‍ഗ്രാസ് ഉപയോഗിക്കുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള പ്രകൃതിയുടെ ഔഷധമാണ് ലെമണ്‍ഗ്രാസ് ടീ. പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് ശരീരത്തില്‍ മൂത്രത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും രക്തചംക്രമണം ഉത്തേജിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇത് കരളിനെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. അങ്ങനെ ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

Most read:തടി കുറയ്ക്കാന്‍ നാരങ്ങ - ഇഞ്ചി ചായ തയാറാക്കാംMost read:തടി കുറയ്ക്കാന്‍ നാരങ്ങ - ഇഞ്ചി ചായ തയാറാക്കാം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച ചായയാണ് ലെമണ്‍ഗ്രാസ് ടീ. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ദഹനത്തെ വേഗത്തിലാക്കുകയും കൂടുതല്‍ കലോറി കത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

ആര്‍ത്തവ വേദനയ്ക്ക് പരിഹാരം

ആര്‍ത്തവ വേദനയ്ക്ക് പരിഹാരം

സ്ത്രീകളുടെ ആരോഗ്യത്തിന് മികച്ചതാണ് ലെമണ്‍ഗ്രാസ് ടീ. ഇത് ആര്‍ത്തവ സമയത്ത് ആശ്വാസം നല്‍കുകയും ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ചില രാസ സംയുക്തങ്ങളുടെ പ്രവര്‍ത്തനം കാരണം ഗര്‍ഭിണികളോ മുലയൂട്ടുന്ന സ്ത്രീകളോ ലെമണ്‍ഗ്രാസ് ടീ ഒഴിവാക്കുക.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍

* ഇഞ്ചിപ്പുല്ല്

* വെള്ളം

* പുതിന ഇല

* ശര്‍ക്കര

ആദ്യം ഒരു പാത്രമെടുത്ത് ഉയര്‍ന്ന ചൂടില്‍ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഇഞ്ചിപ്പുല്ല് ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം തിളപ്പിക്കുക. തീ കുറച്ച ശേഷം വീണ്ടും അഞ്ച് മിനിറ്റ് നേരം ചായ തിളക്കാന്‍ വിടുക. അരിച്ചെടുത്ത ശേഷം ചായ കുടിക്കാനായി എടുക്കാവുന്നതാണ്. കൂടുതല്‍ രുചികരമാക്കാന്‍ ചായയിലേക്ക് നിങ്ങള്‍ക്ക് കുറച്ച് പുതിനയിലയും ശര്‍ക്കരയും ചേര്‍ക്കാം.

Most read:ഈ ജ്യൂസിലുണ്ട് തടി കുറയ്ക്കും കൂട്ട്Most read:ഈ ജ്യൂസിലുണ്ട് തടി കുറയ്ക്കും കൂട്ട്

Read more about: tea recipe പാചകം ചായ
English summary

Lemon Grass Tea | How to Make Lemon Grass Tea For Weight Loss in Malayalam

Here we sharing the step by step procedure on how to prepare lemon grass tea at home in malayalam. Read on.
X
Desktop Bottom Promotion