For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണസദ്യക്ക് രുചിയേകാന്‍ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി; എളുപ്പം തയ്യാറാക്കാം

|
otato Mezhukkupuratti in Malayalam | Kerala Sadya Potato Mezhukkupuratti | Potato Mezhukkupuratti

ഓണക്കാലം വന്നെത്തി. മലയാളികളെല്ലാവരും കുടുംബാംഗങ്ങള്‍ക്കൊപ്പം ഒത്തുകൂടി ഓണക്കാലത്ത് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നു. ഓണത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഓണസദ്യ. ഇതിനുള്ള ഒരുക്കങ്ങളായിരിക്കും ഓണനാളില്‍ വീടുകളിലെല്ലാം. ഉച്ചയ്ക്ക് ഒട്ടേറെ വിഭവങ്ങളുമായി എല്ലാവരും ഒത്തുചേര്‍ന്നിരുന്ന് സ്വാദിഷ്ടസമൃദ്ധമായ സദ്യ കഴിക്കുന്നതിനപ്പുറം ആനന്ദം ഓണക്കാലത്ത് വേറെയില്ല.

ഈ ഓണക്കാലത്ത് തിരുവോണ സദ്യയ്ക്ക് സ്വാദേകാന്‍ നമുക്ക് ഒരു സ്പെഷ്യല്‍ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി തയാറാക്കിയാലോ? ഇതാ, അതിനുള്ള പാചകക്കുറിപ്പ് ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. വായിച്ചു മനസിലാക്കി തയാറാക്കി ഇത് തയാറാക്കി നിങ്ങളുടെ ഓണസദ്യ കേമമാക്കൂ.

Most read: ഓണത്തിന് ഒരുക്കാം രുചിയൂറും അവല്‍ പായസംMost read: ഓണത്തിന് ഒരുക്കാം രുചിയൂറും അവല്‍ പായസം

ആവശ്യമുള്ള സാധനങ്ങള്‍

ഉരുളക്കിഴങ്ങ് - 3 - 4 എണ്ണം
വെളിച്ചെണ്ണ - 5 ടേബിള്‍ സ്പൂണ്‍
നാരങ്ങ നീര് - 1 സ്പൂണ്‍
പച്ചമുളക് - 4 എണ്ണം, ചെറുതായി അരിഞ്ഞത്
സവാള - 2 എണ്ണം, കൊത്തിയരിഞ്ഞത്
മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
കറിവേപ്പില - 1 തണ്ട്
മല്ലിയില - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ച് കഷണങ്ങളാക്കി കുറച്ച് ഉപ്പും നാരങ്ങനീരും ചേര്‍ത്ത് നന്നായി ഇളക്കി വയ്ക്കുക. ഒരു പാത്രത്തില്‍ കടുക് പൊട്ടിച്ച് പച്ചമുളക്, സവാള, മഞ്ഞള്‍പൊടി, കറിവേപ്പില എന്നിവ ചെറുതായി വഴറ്റിയെടുക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് ചേര്‍ത്ത് തീ കുറച്ച് ഏഴു മിനിട്ട് കൂടി വഴറ്റുക. ശേഷം ഇതിലേക്ക് മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കി രണ്ടു മിനിട്ട് കൂടി വച്ച ശേഷം അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കുക. നിങ്ങളുടെ സദ്യക്കൊപ്പം ആസ്വദിക്കാന്‍ സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി തയ്യാര്‍.

English summary

Potato Mezhukkupuratti in Malayalam | Kerala Sadya Potato Mezhukkupuratti | Potato Mezhukkupuratti

onam 2023: Kerala Sadya Potato Mezhukkupuratti Recipe: Here we sharing the step by step procedure on how to prepare onam special Potato Mezhukkupuratti at home. Read on.
X
Desktop Bottom Promotion