For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം സ്‌പെഷ്യല്‍ കേരള സ്റ്റൈല്‍ കാളന്‍ തയാറാക്കാം

|

ആഘോഷങ്ങളുടെ കാലമാണ് ഓണക്കാലം. മലയാളികളെല്ലാവരും കുടുംബാംഗങ്ങള്‍ക്കൊപ്പം ഒത്തുകൂടി ഓണക്കാലത്ത് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നു. ഈ സമയത്ത് അടുക്കളകളിലും ആഘോഷങ്ങളുടെ ബഹളമായിരിക്കും. ഓണത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഓണസദ്യ. ഇതിനുള്ള ഒരുക്കങ്ങളായിരിക്കും ഓണനാളില്‍ വീടുകളിലെല്ലാം.

ഉച്ചയ്ക്ക് ഒട്ടേറെ വിഭവങ്ങളുമായി എല്ലാവരും ഒത്തുചേര്‍ന്നിരുന്ന് സ്വാദിഷ്ടസമൃദ്ധമായ സദ്യ കഴിക്കുന്നതിനപ്പുറം ആനന്ദം ഓണക്കാലത്ത് വേറെയില്ല. സദ്യയുടെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് കാളന്‍. മലയാളിയുടെ തനതായ വിഭവമാണ് ഇത്. ഈ ഓണക്കാലത്ത് തിരുവോണ സദ്യയ്ക്ക് സ്വാദേകാന്‍ നമുക്ക് ഒരു സ്‌പെഷ്യല്‍ കാളന്‍ തയാറാക്കിയാലോ? ഇതാ, അതിനുള്ള കൂട്ടുകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. വായിച്ചു മനസിലാക്കി തയാറാക്കി നിങ്ങളുടെ ഓണസദ്യ കെങ്കേമമാക്കൂ..

Most read: ഓണസദ്യക്ക് കൂട്ടായി 3 കിടിലന്‍ വിഭവങ്ങള്‍Most read: ഓണസദ്യക്ക് കൂട്ടായി 3 കിടിലന്‍ വിഭവങ്ങള്‍

ആവശ്യമായ സാധനങ്ങള്‍

നെയ്യ് - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
ഉലുവ - 1 ടീസ്പൂണ്‍
വറ്റല്‍ മുളക് - 2
കുരുമുളക് പൊടി - ഒന്നര ടീസ്പൂണ്‍
പുളിയുളള തൈര് - 1 കപ്പ്
കറിവേപ്പില
ഉപ്പ്
നേന്ത്രക്കായയും ചേനയും - 10 കഷണം വീതം
തേങ്ങ അരപ്പ് - 1 കപ്പ്

Kaalan Recipe in Malayalam | Kerala Sadya Kalan Recipe | Kurukku Kalan Curry

കാളന്‍ തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെളളമെടുത്ത് കഷണങ്ങളാക്കിയ നേന്ത്രക്കായയും ചേനയും ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്ത് വെളളം വറ്റുമ്പോള്‍ അതിലേക്ക് നെയ്യും തേങ്ങ അരച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക. തൈര് ചേര്‍ത്ത് കുറുക്കി വറ്റിയ്ക്കണം. മറ്റൊരു പാത്രമെടുത്ത് അല്പം എണ്ണ ചൂടാക്കി കടുക് വറുക്കുക. ഇതിലേക്ക് വറ്റല്‍ മുളക്, ഉലുവ, കറിവേപ്പില എന്നിവയും ചേര്‍ത്ത് താളിച്ച ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന കാളനിലേക്ക് ചേര്‍ക്കുക.

English summary

Kaalan Recipe in Malayalam | Kerala Sadya Kalan Recipe | Kurukku Kalan Curry

Onam 2023: Kerala Sadya Kalan Recipe: Here we sharing the step by step procedure on how to prepare onam special kaalan at home. Read on.
X
Desktop Bottom Promotion