Just In
- 6 min ago
ആത്മാര്‍ത്ഥ പ്രണയമോ, അഭിനയമോ? പെണ്ണിന്റെ ഈ 8 ലക്ഷണം പറയും ഉത്തരം
- 48 min ago
ലോക ക്യാന്‍സര്‍ ദിനം: നിശബ്ദമായി വന്ന് ജീവനെടുക്കും കൊലയാളി: സ്ത്രീകളില്‍ ഈ ലക്ഷണങ്ങള്‍
- 1 hr ago
കുറച്ച് ഭക്ഷണം കഴിച്ചാലും പെട്ടെന്ന് വയറ് നിറയുന്നുണ്ടോ? ഈ രക്താര്‍ബുദ ലക്ഷണങ്ങളെ കരുതിയിരിക്കണം
- 2 hrs ago
16 വര്‍ഷം ഭാഗ്യം കൂടെയുണ്ടാവും: 2023-മുതല്‍ ഗുരുമഹാദശയില് തിളങ്ങുന്നവര്‍
Don't Miss
- News
ഉറങ്ങുന്ന ഭര്‍ത്താവിന്റെ കൈകാലുകള്‍ കെട്ടി; സാരി കഴുത്തില്‍ ചുറ്റി... വേങ്ങരയില്‍ യുവതി ചെയ്തത് ക്രൂരത
- Automobiles
ടൊയോട്ട - മാരുതി ബന്ധം ഇനി ഇലക്ട്രിക്കിൽ; സഹായഭ്യർത്ഥനയുമായി മാരുതി
- Movies
മമ്മൂക്കയുടെ സ്ക്രിപ്റ്റ് സെലക്ഷന് ഭയങ്കരം, ലാലേട്ടന് പോരാ! മമ്മൂട്ടി ഒഴിവാക്കിയ ഹിറ്റുകള്‍ നിരത്തി ഒമര്‍
- Sports
IPL 2023: സഞ്ജുവൊരുക്കിയ മാസ്റ്റര്‍ പ്ലാന്‍! ആദ്യ ചോദ്യം വൈറല്‍, ഹോള്‍ഡറെ റോയല്‍സ് റാഞ്ചി
- Technology
ഏറെ നാളായി കളത്തിലുണ്ട്, സാധുവാണ്, അറിയാമോ? 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
- Travel
രഹസ്യ തുരങ്കങ്ങൾ മുതൽ രുചിപ്പെരുമയിലെ വട വരെ! തമിഴ്നാട്ടിൽ കാണണം ഈ കാഴ്ചകള്‍
- Finance
റിയൽ എസ്റ്റേറ്റിൽ സാധ്യത, വാഹന വിൽപ്പനക്കാർക്കും നേട്ടങ്ങൾ; പുതിയ വാരം സാമ്പത്തിക ഫലം
108 കറിക്ക് തുല്യം; ഓണസദ്യക്ക് ഒരുക്കാം ഇഞ്ചിക്കറി
സദ്യവട്ടങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുള്ള ഒന്നാണ് ഇഞ്ചി കറി അഥവാ പുളി ഇഞ്ചി. കേരള സദ്യ സ്പെഷ്യലാണ് ഈ ഐറ്റം. പ്രത്യേകിച്ച് ഓണത്തിന്റെ ശുഭകരമായ അവസരത്തില്‍ സദ്യക്കൊപ്പം ഇഞ്ചിക്കറിയും വിളമ്പാറുണ്ട്. സദ്യയ്ക്കുള്ള മറ്റെല്ലാ വിഭവങ്ങളും പോലെ തന്നെ പ്രിയമുള്ളതാണ് ഈ മധുരമുള്ള കറിയും. വെറുമൊരു കറി മാത്രമല്ല ഇത് കേട്ടോ! പുരാണകഥകളില്‍ തന്നെ പ്രാധാന്യം നേടിയ കറിയാണ് ഇഞ്ചിക്കറി. 108 കറികള്‍ക്ക് തുല്യമായ ഗുണങ്ങളും രുചിയുമുള്ള കറിയാണിതെന്ന് പറയപ്പെടുന്നു. ഈ ഓണക്കാലത്ത് നിങ്ങളുടെ സദ്യയില്‍ രുചിക്കൂട്ടായി ഒരു ഭാഗത്ത് ഇഞ്ചിക്കറി കൂടി വച്ചോളൂ.. അതിനുള്ള കൂട്ട് ഞങ്ങള്‍ പറഞ്ഞുതരാം. വായിച്ചു മനസിലാക്കി ഇഞ്ചിക്കറി തയ്യാറാക്കി തിരിവോണ സദ്യ കിടിലനാക്കൂ.
Most
read:
പായസമില്ലാതെ
എന്താഘോഷം;
ഓണസദ്യക്ക്
ഒരുക്കാം
പാലട
പ്രഥമന്‍
ആവശ്യമുള്ള ചേരുവകള്‍
ഇഞ്ചി
-
100
ഗ്രാം
വെളിച്ചെണ്ണ
-
2
ടീസ്പൂണ്‍
കടുക്
-
1/2
ടീസ്പൂണ്‍
വറ്റല്‍
മുളക്
കറിവേപ്പില
-
ആവശ്യത്തിന്
മുളകുപൊടി
-
1
ടീസ്പൂണ്‍
പച്ചമുളക്
-
4
എണ്ണം
ശര്‍ക്കര
-
2
ടേബിള്‍സ്പൂണ്‍
വാളന്‍പുളി
-
ചെറുനാരങ്ങ
വലിപ്പത്തില്‍
ഉപ്പ്
-
ആവശ്യത്തിന്
ഇഞ്ചിക്കറി തയ്യാറാക്കുന്ന വിധം
ഇഞ്ചി തൊലി കളഞ്ഞ് വൃത്തിയാക്കിയ ശേഷം മിക്സിയില്‍ നന്നായി ചതച്ചെടുക്കുക. ശേഷം വാളന്‍ പുളി കുറച്ച് വെള്ളം ഒഴിച്ച് കുതിര്‍ത്ത ശേഷം പിഴിഞ്ഞ് മാറ്റിവയ്ക്കുക. ഒരു കടായിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. അതിലേക്ക് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചതച്ചുവച്ച ഇഞ്ചി ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇഞ്ചിയുടെ നിറം മാറി ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ അതിലേക്ക് മുളകുപൊടി ചേര്‍ത്ത് മൂപ്പിച്ചെടുക്കാം. മുളകുപൊടി മൂത്ത് കഴിഞ്ഞാല്‍ വാളന്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. ഇത് തിളച്ച് കഴിഞ്ഞാല്‍ ശര്‍ക്കര കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. കറി തിളച്ച് കുറുകി വരുമ്പോള്‍ തീയില്‍ നിന്ന് വാങ്ങിവയ്ക്കുക. ഇഞ്ചിക്കറി തയ്യാര്‍.