For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതിരോധശേഷിയും ആരോഗ്യവും; വീട്ടില്‍ തയാറാക്കാം കര്‍ക്കിടക കഞ്ഞി

|

ആയുര്‍വേദപ്രകാരം ആരോഗ്യ സംരക്ഷണത്തിന് ഏറെ അനുയോജ്യമായ മാസമാണ് കര്‍ക്കിടകം. ജൂലൈ പകുതി മുതല്‍ ആഗസ്റ്റ് പകുതി വരെ വരുന്ന മലയാള മാസമാണ് ഇത്. മണ്‍സൂണ്‍ കാലം അതിന്റെ ഉച്ഛസ്ഥായിലെത്തുന്ന സമയം കൂടിയാണ് ഇതെന്ന് പറയുന്നു. മാത്രമല്ല, ഫലപ്രദമായ ആയുര്‍വേദ ചികിത്സകള്‍ക്ക് അനുയോജ്യമായ മാസം കൂടിയാണിത്. ആയുര്‍വേദ ചികിത്സകള്‍ക്കായി ശരീരം വളരെയധികം സ്വീകാര്യമായി കണക്കാക്കപ്പെടുന്നതിനാല്‍ ഈ കാലയളവില്‍ ചില ആരോഗ്യ പരിപാലന വ്യവസ്ഥകള്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. കര്‍ക്കിടകത്തിലെ ആയുര്‍വേദ ചികിത്സകള്‍ ഒരു വ്യക്തിയുടെ ശരീരവും മനസ്സും പുനരുജ്ജീവിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Most read: തടി കുറയ്ക്കാന്‍ ഒരു കിടിലന്‍ ചായ; ഫലം ഉറപ്പ്Most read: തടി കുറയ്ക്കാന്‍ ഒരു കിടിലന്‍ ചായ; ഫലം ഉറപ്പ്

ഈ സീസണിലെ ചികിത്സകള്‍, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പല രോഗങ്ങളെയും തടയാനും സഹായിക്കുന്നു. ആധുനിക ജീവിതരീതിയില്‍ നിന്നും തെറ്റായ ഭക്ഷണശീലങ്ങളില്‍ നിന്നും ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കര്‍ക്കിടക ചികിത്സ ഗുണം ചെയ്യുന്നു. ആയുര്‍വേദം പ്രകാരം കര്‍ക്കിടക മാസത്തില്‍ ചികിത്സാമുറയായി ആയുര്‍വേദ ഭക്ഷണക്രമവും ശുപാര്‍ശ ചെയ്യുന്നു. ശരീരത്തിന്റെ ശുദ്ധീകരണത്തിനായി ഈ സീസണില്‍ കര്‍ക്കിടക കഞ്ഞി കഴിക്കുന്നത് ഉത്തമമായി കണക്കാക്കുന്നു.

കര്‍ക്കിടക കഞ്ഞി

കര്‍ക്കിടക കഞ്ഞി

ഒരു പ്രത്യേക ആയുര്‍വേദ ചികിത്സാ ഭക്ഷണമാണ് കര്‍ക്കിടക കഞ്ഞി. മഴക്കാലത്ത് ഉണ്ടാകുന്ന പല രോഗങ്ങളെയും മറികടക്കാന്‍ ഈ സീസണില്‍ കര്‍ക്കിടക കഞ്ഞി കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഇത് വളരെയധികം സഹായിക്കുന്നു. ശരീരത്തെ അകത്ത് നിന്ന് വൃത്തിയാക്കി നല്ല ദഹനത്തിന് വഴിയൊരുക്കുന്നു. ഒരാള്‍ ഈ ഔഷധ കഞ്ഞി തുടര്‍ച്ചയായി 7 ദിവസം കഴിക്കണമെന്ന് പറയുന്നു. 2 ആഴ്ച (14 ദിവസം), 3 ആഴ്ച (21 ദിവസം) എന്നിങ്ങനെ തുടര്‍ച്ചയായി കഞ്ഞി കഴിച്ചാല്‍ നേട്ടങ്ങള്‍ ഇനിയുമുയരും.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

* പ്രമേഹത്തിന് നല്ലത്

* കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

* സന്ധിവാതത്തിന് നല്ലത്

* ദഹനത്തെ സഹായിക്കുന്നു

* ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു

* പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

* ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു

Most read:രക്തസമ്മര്‍ദ്ദത്തിന് ഉത്തമം തക്കാളി ജ്യൂസ്; തയ്യാറാക്കുന്ന വിധംMost read:രക്തസമ്മര്‍ദ്ദത്തിന് ഉത്തമം തക്കാളി ജ്യൂസ്; തയ്യാറാക്കുന്ന വിധം

ചേരുവകള്‍

ചേരുവകള്‍

100 ഗ്രാം ഞവര അരി

25 ഗ്രാം ഉലുവ

5 ഗ്രാം ഉണങ്ങിയ ഇഞ്ചി പൊടി

5 ഗ്രാം ചതച്ച കുരുമുളക്

5 ഗ്രാം ജീരകം

5 ഗ്രാം മഞ്ഞള്‍ പൊടി

5 ഗ്രാം വെളുത്തുള്ളി

5 ഗ്രാം അയമോദകം

¼ കപ്പ് തേങ്ങാപ്പാല്‍

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

1. അരി കഴുകി 1 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിക്കുക.

2. ഉലുവയും ചേര്‍ത്ത് തിളപ്പിക്കുന്നത് തുടരുക.

3. തിളപ്പിച്ചുകഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ഒഴിക്കുക. അത് വീണ്ടും തിളപ്പിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഉടനെ തീ ഓഫ് ചെയ്യുക.

4. ബാക്കിയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കുക, നന്നായി ഇളക്കുക, അല്‍പസമയം അടച്ചു വയ്ക്കുക.

5. ചൂടോടെ വിളമ്പുക.

പ്രമേഹരോഗികള്‍ക്ക്-മുകളിലുള്ള പാചകക്കുറിപ്പില്‍ ഉലുവയും ചെറുപയറും ചേര്‍ക്കുക.

രക്തസമ്മദ്ദം ഉള്ള രോഗികള്‍ക്ക് - തഴുതാമ, മുരിങ്ങയില എന്നിവ ചേര്‍ക്കുക

English summary

karkidaka Kanji | How to Make karkidaka Kanji in Malayalam

Here we sharing the step by step procedure on how to prepare karkidaka Kanji at home. Read on.
X
Desktop Bottom Promotion