For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ നാരങ്ങ - ഇഞ്ചി ചായ തയാറാക്കാം

|

എന്തു ചെയ്തിട്ടും തടി കുറയുന്നില്ലേ? തടി കുറയ്ക്കുന്നതിനുള്ള വഴികള്‍ തേടുന്നവരാണോ നിങ്ങള്‍? എന്നാല്‍ പരിഹാരം ഞങ്ങള്‍ പറഞ്ഞുതരാം. തടി കുറയ്ക്കാനുള്ളൊരു വഴിയാണ് ശരീരം വിഷമുക്തമാക്കുക എന്നത്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണപാനീയങ്ങള്‍ നിങ്ങള്‍ കഴിക്കുമ്പോള്‍, ഇത് ശരീരത്തിലെ ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനം കുറയ്ക്കുന്നു. ഇതിലൂടെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും കൂടാതെ രോഗങ്ങള്‍ ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

Most read: ശരീരം ക്ഷീണിക്കില്ല; കരുത്തുനേടാന്‍ വേണ്ടത്Most read: ശരീരം ക്ഷീണിക്കില്ല; കരുത്തുനേടാന്‍ വേണ്ടത്

ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനുള്ള മികച്ച പാനീയമാണ് ഡിറ്റോക്‌സ് ടീ. ആരോഗ്യഗുണങ്ങള്‍ അടങ്ങിയ പലതരം ചായകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അതിലൊന്നാണിത്. മഞ്ഞള്‍ ചായ, നാരങ്ങ - ഇഞ്ചി ചായ കൂടാതെ മറ്റു പലതും ഒരുപോലെ നല്ലതാണ്. ഇവ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ നിരവധി ആരോഗ്യനേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ നാരങ്ങ - ഇഞ്ചി ചായ ഉണ്ടാക്കാം എന്ന് ഞങ്ങള്‍ പഠിപ്പിച്ചു തരാം. ഒപ്പം അവയുടെ നേട്ടവും ഇതാ.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

* 3/4 കപ്പ് വെള്ളം

* 1 ഇഞ്ചി കഷ്ണം (തൊലികളഞ്ഞ് നേര്‍ത്തതായി അരിഞ്ഞത്)

* ½ നാരങ്ങയുടെ നീര്

* പഞ്ചസാര/തേന്‍ (ആവശ്യത്തിന്)

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

* വെള്ളം തിളപ്പിച്ച് ഇഞ്ചി ചേര്‍ക്കുക. 2 മിനിറ്റ് മാറ്റിവയ്ക്കുക.

* നാരങ്ങയും പഞ്ചസാരയും ചേര്‍ക്കുക. നന്നായി ഇളക്കുക.

* നാരങ്ങ - ഇഞ്ചി ചായ തയ്യാറായി.

Most read:ശ്വാസകോശത്തിനും നല്‍കാം പ്രതിരോധശേഷിMost read:ശ്വാസകോശത്തിനും നല്‍കാം പ്രതിരോധശേഷി

ശരീരഭാരം കുറയ്ക്കാന്‍ എങ്ങനെ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ എങ്ങനെ സഹായിക്കുന്നു

ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍

ഈ ലെമണ്‍-ജിഞ്ചര്‍ ഡിറ്റോക്‌സ് ചായയില്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തെ വിഷാംശം ഇല്ലാതാക്കാനും ആന്തരികമായും ബാഹ്യമായും വീക്കം കുറയ്ക്കാനും സഹായിക്കും.

പ്രതിരോധശേഷി

പ്രതിരോധശേഷി

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പേരുകേട്ടതാണ് വിറ്റാമിന്‍ സി. നാരങ്ങയില്‍ ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. നാരങ്ങയിലെ വിറ്റാമിന്‍ സി നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും മികച്ച ചര്‍മ്മം നേടാനും രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Most read:മുതിര്‍ന്നവരില്‍ മാത്രമല്ല കൊളസ്‌ട്രോള്‍Most read:മുതിര്‍ന്നവരില്‍ മാത്രമല്ല കൊളസ്‌ട്രോള്‍

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

തടി കുറയ്ക്കാന്‍ ഭക്ഷണത്തിലെ ക്രമീകരണമാണ് ഏറ്റവും പ്രധാനമെന്ന് അറിയാമല്ലോ? ഇഞ്ചി, നാരങ്ങ എന്നിവയുടെ ഗുണങ്ങള്‍ ശരീരത്തില്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മെച്ചപ്പെട്ട ദഹനത്തിലൂടെ നിങ്ങളുടെ ശരീരത്തിലേക്ക് ഭക്ഷണം ശരിയായി ആഗിരണം ചെയ്യപ്പെടുകയും മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

ആന്റിഓക്സിഡന്റുകള്‍

ആന്റിഓക്സിഡന്റുകള്‍

വിവിധ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതാണ് ഇഞ്ചി. ഇത് ശരീരത്തെ വിഷമുക്തമാക്കാന്‍ സഹായിക്കുന്നു. ജലദോഷത്തിനും ചുമയ്ക്കും ഇഞ്ചി ഒരു മികച്ച വീട്ടുവൈദ്യമാണ്, മാത്രമല്ല ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

English summary

Honey Lemon Ginger Tea | How to Make Honey Lemon Ginger Tea For Weight Loss in Malayalam

Here we sharing the step by step procedure on how to prepare lemon ginger tea at home in malayalam. Read on.
X
Desktop Bottom Promotion