For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തെ പെട്ടെന്ന് പുതുക്കാം; വീട്ടില്‍ തയ്യാറാക്കാവുന്ന 5 എനര്‍ജി ഡ്രിങ്കുകള്‍

|

ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ ബാലന്‍സ് നിറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് എനര്‍ജി ഡ്രിങ്ക് കുടിക്കുന്നത്. ഉന്മേഷം നിലനിര്‍ത്താനും ഇത് നിങ്ങളെ സഹായിക്കുന്നു. എന്നിരുന്നാലും, വിപണിയില്‍ ലഭ്യമായ കെമിക്കല്‍, കഫീന്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ നിങ്ങള്‍ കഴിക്കേണ്ടതില്ല. അവയുടെ പോഷകമൂല്യം നിങ്ങളുടെ ആരോഗ്യത്തിന് ദീര്‍ഘകാലത്തില്‍ ദോഷം ചെയ്യും.

Most read: തേങ്ങാവെള്ളം ഈ സമയത്ത് കുടിച്ചാല്‍ ശരീരത്തിന് ഇരട്ടിനേട്ടംMost read: തേങ്ങാവെള്ളം ഈ സമയത്ത് കുടിച്ചാല്‍ ശരീരത്തിന് ഇരട്ടിനേട്ടം

പകരമായി, നിങ്ങള്‍ക്ക് വീട്ടില്‍തന്നെ ആരോഗ്യകരവും പ്രകൃതിദത്തവുമായ എനര്‍ജി ഡ്രിങ്കുകള്‍ തയാറാക്കി കഴിക്കാം. നമ്മുടെ ശരീരത്തിന് ആവശ്യമായതെല്ലാം പ്രകൃതിയില്‍ തന്നെയുണ്ട്. വീട്ടില്‍ തന്നെ എളുപ്പം തയാറാക്കി കഴിക്കാവുന്ന ചില പ്രകൃതിദത്ത എനര്‍ജി ഡ്രിങ്കുകള്‍ ഇതാ.

ഇഞ്ചിയും ഏലക്കയും

ഇഞ്ചിയും ഏലക്കയും

നിങ്ങളില്‍ ഊര്‍ജ്ജം നിറയ്ക്കാനായി കഫീനും പഞ്ചസാരയും ഇല്ലാത്ത പാനീയം വേണോ? എന്നാല്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന ചേരുവകള്‍ ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാന്‍ സാധിക്കുന്ന ഇഞ്ചി- ഏലയ്ക്ക പാനീയം പരീക്ഷിക്കുക. ഒരു കപ്പില്‍ 2 കഷ്ണം തൊലികളഞ്ഞ ഇഞ്ചി നേര്‍ത്തതായി മുറിച്ചിടുക. അതില്‍ ½ ഇഞ്ച് ഇഞ്ചി ജ്യൂസ് ചെയ്യുക. ഇതില്‍ ¼ ടീസ്പൂണ്‍ പൊടിച്ച ഏലക്ക, ¼ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1-2 ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് ചൂടുവെള്ളം ചേര്‍ത്ത് കുടിക്കുക. ഇഞ്ചി രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ഉപാപചയം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം മഞ്ഞള്‍ നിങ്ങളുടെ ഊര്‍ജ്ജ നില ഉയര്‍ത്തുന്നു. ഊര്‍ജ്ജം വര്‍ധിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ഏലയ്ക്ക സഹായിക്കുന്നു.

തേങ്ങാവെള്ളവും പുനാര്‍പുളിയും

തേങ്ങാവെള്ളവും പുനാര്‍പുളിയും

ശരീരത്തെ ഉള്ളില്‍ നിന്ന് തണുപ്പിക്കുന്നതും ദഹനത്തെ സഹായിക്കുന്നതും ഉള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് പുനാര്‍പുളി. തേങ്ങാവെള്ളത്തിന്റെ ഗുണങ്ങളുമായി ചേരുമ്പോള്‍, ഈ പാനീയം നിങ്ങളില്‍ ഊര്‍ജ്ജം നിറയ്ക്കുകയും രുചി മുകുളങ്ങളെ ഉണര്‍ത്തുകയും ചെയ്യും. ഒരു ഗ്ലാസില്‍ 2 ടീസ്പൂണ്‍ പഞ്ചസാര രഹിത പുനാര്‍പുളി സിറപ്പ് ചേര്‍ത്ത് 3 ടീസ്പൂണ്‍ കറുത്ത ഉപ്പ് ഇട്ട് ഇളക്കുക. അതിനുശേഷം 1 കപ്പ് തേങ്ങാവെള്ളവും ഒരു തുള്ളി നാരങ്ങാനീരും ചേര്‍ക്കുക. നിങ്ങള്‍ക്ക് വേണമെങ്കില്‍ 1-2 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കാം. പക്ഷേ തേങ്ങാവെള്ളത്തിന് മധുരമുള്ളതിനാല്‍ പഞ്ചസാര ഒഴിവാക്കുന്നതാണ് നല്ലത്.

Most read:ഈ മൂന്ന് വിധത്തില്‍ ജീരകം കഴിച്ചാല്‍ ഏത് തടിയും കുറയുംMost read:ഈ മൂന്ന് വിധത്തില്‍ ജീരകം കഴിച്ചാല്‍ ഏത് തടിയും കുറയും

വാഴപ്പഴം സ്മൂത്തി

വാഴപ്പഴം സ്മൂത്തി

ഉയര്‍ന്ന തീവ്രതയുള്ള വ്യായാമങ്ങള്‍ ചെയ്യുന്നവര്‍ക്കും മസില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കും ഉള്ളതാണ് ഈ എനര്‍ജി ഡ്രിങ്ക്. വേ പ്രോട്ടീന്‍ സമ്പുഷ്ടമായ വാഴപ്പഴവും ചീരയും ഇലക്ട്രോലൈറ്റുകളും കാര്‍ബോഹൈഡ്രേറ്റും നല്‍കുകയും ചെയ്യുന്നു. ഒരു ബ്ലെന്‍ഡറില്‍ 1 പഴുത്ത വാഴപ്പഴം, 2 ടീസ്പൂണ്‍ ബദാം വെണ്ണ (അല്ലെങ്കില്‍ ½ കപ്പ് അസംസ്‌കൃത ബദാം), 1 സ്‌കൂപ്പ് പഞ്ചസാര രഹിത വേ പ്രോട്ടീന്‍, കഴുകി അരിഞ്ഞ 2 കാലെ ഇല ( ചീരയും ഉപയോഗിക്കാം), ½ കപ്പ് തൈര്, 1 കപ്പ് പാല്‍, ½ ടീസ്പൂണ്‍ ചണവിത്ത് (വേണമെങ്കില്‍) എന്നിവ ചേര്‍ക്കുക. നിങ്ങളുടെ പക്കല്‍ പ്രോട്ടീന്‍ ഇല്ലെങ്കില്‍ അത് ഒഴിവാക്കി പകരം 2 ടീസ്പൂണ്‍ തൈര് ചേര്‍ക്കുക. ഇത് നന്നായി ഇളക്കി ഒരു ഗ്ലാസില്‍ ഒഴിച്ച് ഉടന്‍ കുടിക്കുക.

തേങ്ങാവെള്ളവും നാരങ്ങയും

തേങ്ങാവെള്ളവും നാരങ്ങയും

ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ തേങ്ങാവെള്ളത്തില്‍ ഉണ്ട്. ധാരാളം കായികതാരങ്ങള്‍ ഇത് കുടിക്കുന്നു. വ്യായാമ സമയത്തും അതിനുശേഷവും എല്ലായ്‌പ്പോഴും ഒരു കുപ്പി തേങ്ങാവെള്ളം കൂടെവയ്ക്കുക. തേങ്ങാവെള്ളം 1 കപ്പ്, തേന്‍ 1 ടീസ്പൂണ്‍, ഉപ്പ് 1/8 ടീസ്പൂണ്‍, നാരങ്ങ നീര് 1/8 കപ്പ് എന്നിവയാണ് ഈ എനര്‍ജി ഡ്രിങ്ക് തയാറാക്കാന്‍ നിങ്ങള്‍ക്ക് ആവശ്യം. ഉപ്പ്, തേന്‍, നാരങ്ങ നീര് എന്നിവ ഒരു ഗ്ലാസില്‍ കലര്‍ത്തി, തേന്‍ മുഴുവനായും അലിഞ്ഞുപോകുന്നതുവരെ ഇളക്കുക. പിന്നെ തേങ്ങാവെള്ളം ഇളക്കി കുടിക്കുക. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് കുറച്ച് ഐസ് ക്യൂബുകള്‍ ഇട്ടും കുടിക്കാം.

Most read:ഒരിക്കല്‍ ഹൃദയാഘാതം വന്നാല്‍ ഈ ഭക്ഷണങ്ങള്‍ പിന്നെ തൊടരുത്Most read:ഒരിക്കല്‍ ഹൃദയാഘാതം വന്നാല്‍ ഈ ഭക്ഷണങ്ങള്‍ പിന്നെ തൊടരുത്

കോക്കനട്ട് ഐസ്ഡ് ടീ

കോക്കനട്ട് ഐസ്ഡ് ടീ

ഐസ്ഡ് ടീയും കോക്കനട്ട് വാട്ടറും ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്ന പാനീയമാണ്. തേങ്ങയില്‍ നിന്നുള്ള ഇലക്ട്രോലൈറ്റുകള്‍ ചായയിലെ ആന്റിഓക്സിഡന്റുകളുമായി ചേര്‍ന്ന് ഇതിന് സഹായിക്കുന്നു. കക്കിരിക്ക നിങ്ങളുടെ ശരീരം തണുപ്പിക്കുന്നു. ഗ്രീന്‍ ടീ 1 കപ്പ്, തേന്‍ 1 ടീസ്പൂണ്‍, റോക്ക് സാള്‍ട്ട് 1/4 ടീസ്പൂണ്‍, തേങ്ങാവെള്ളം 1 കപ്പ്, കക്കിരി 1/8 എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. കക്കിരി നന്നായി അരിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. തേനും ഉപ്പും ഗ്രീന്‍ ടീയും തേങ്ങാവെള്ളവും ഒരു ജഗ്ഗില്‍ കലര്‍ത്തി ഇളക്കുക. തണുത്ത കക്കിരിക്ക കഷണങ്ങളും ഇതിലേക്ക് ഇട്ട് കുടിക്കുക.

English summary

Homemade Energy Drinks for Refreshment in Malayalam

Having an energy drink is the best way to replenish the electrolytes balance in the body. Here is how to make natural energy drink at home.
Story first published: Friday, September 3, 2021, 13:17 [IST]
X
Desktop Bottom Promotion