Just In
- 32 min ago സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- 1 hr ago കാത്തിരിക്കുന്നത് ഭാഗ്യനേട്ടം, ഇന്ന് വിഷ്ണുദേവന് അനുഗ്രഹം ചൊരിയുന്ന 4 രാശി
- 2 hrs ago 24 വര്‍ഷത്തിന് ശേഷം മേടത്തില് ഗജലക്ഷ്മി രാജയോഗം, സമ്പന്നയോഗം കൈവരും 5 രാശി
- 9 hrs ago ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
Don't Miss
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- Movies ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?
Onam 2023: ഓണസദ്യക്ക് ഒരുക്കാം സ്വാദിഷ്ടമായ വെള്ളരിയ്ക്ക കിച്ചടി
വീണ്ടുമൊരു ഓണക്കാലത്തിലേക്ക് കടക്കുകയാണ് മലയാളികള്‍. ഈ വര്‍ഷം ഓഗസ്റ്റ് 28, 29, 30, 31 ദിവസങ്ങളിലായി മലയാളികള്‍ ഓണം ആഘോഷിക്കും. ഓഗസ്റ്റ് 29 ചൊവ്വാഴ്ചയാണ് തിരുവോണം വരുന്നത്. ഈ കാലയളവില്‍, കേരളത്തിലെ ജനങ്ങള്‍ മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കാനായി ആഘോഷങ്ങളും പരിപാടികളും ഓണസദ്യകളുമൊക്കെ ഒരുക്കുന്നു.
Most read: ഓണത്തിന് ഈ 4 വിഭവം തീര്‍ച്ചയായും വേണം; എളുപ്പം തയാറാക്കാനുള്ള പാചകക്കുറിപ്പ് ഇതാ
ഓണസദ്യ തന്നെയാണ് ഓണത്തിന്റെ പ്രധാന ആകര്‍ഷണം. തിരുവോണ നാളില്‍ നിരവധി കൂട്ടം കറികളുമായി ഇലയില്‍ സദ്യ കഴിക്കുന്നത് മലയാളിയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. മലയാളിയുടെ രുചിക്കൂട്ടിന്റെ ഭാഗമാണ് കിച്ചടി. ഈ ഓണക്കാലത്ത് തിരുവോണ സദ്യയ്ക്ക് സ്വാദേകാന്‍ നമുക്ക് സ്വാദിഷ്ടമായ ഒരു വെള്ളരിക്ക കിച്ചടി തയാറാക്കിയോലോ? ഇതാ, അതിനുള്ള കൂട്ടുകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. വായിച്ചു മനസിലാക്കി തയാറാക്കി നിങ്ങളുടെ ഓണസദ്യക്കൊപ്പം ഈ വിഭവം കൂടി ആസ്വദിക്കൂ.
ആവശ്യമുള്ള സാധനങ്ങള്‍
ഒരിഞ്ച്
നീളത്തില്‍
ചെറുതായി
അരിഞ്ഞ
വെള്ളരിക്ക
-
2
കപ്പ്
പച്ചമുളക്
-
6
എണ്ണം
തിരുമ്മിയ
തേങ്ങ
-
1
കപ്പ്
ജീരകം
-
1
സ്പൂണ്‍
ചെറിയുള്ളി
-
4
എണ്ണം
കടുക്
താളിക്കാന്‍
-
1
സ്പൂണ്‍
വറ്റല്‍
മുളക്
-
4
എണ്ണം
കറിവേപ്പില,
ഉപ്പ്
-
ആവശ്യത്തിന്
എണ്ണ,
തൈര്
-
ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി അരിഞ്ഞ വെള്ളരിക്ക കഷ്ണങ്ങള്‍ കുറച്ചുവെള്ളം ചേര്‍ത്ത് നല്ലപോലെ വേവിക്കുക. ഇതിലെ വെള്ളം മുഴുവനായി വറ്റുമ്പോള്‍ തേങ്ങ, പച്ചമുളക്, ഉള്ളി, ജീരകം എന്നിവ നല്ലപോലെ അരച്ച് കഷ്ണങ്ങളില്‍ ചേര്‍ത്ത് ചൂടാക്കുക. ഇതില്‍ ജലാംശം ഒട്ടുംതന്നെ പാടില്ല. ഇത് തണുത്തശേഷം കട്ട തൈരും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. എണ്ണയില്‍ കടുക്, മുളക്, കറിവേപ്പില ഇവ ഇട്ട് താളിച്ച് കറിയില്‍ ചേര്‍ക്കുക. സ്വാദിഷ്ടമായ വെള്ളരിക്കാ കിച്ചടി തയാറായി. ഇത് നിങ്ങളുടെ സദ്യക്കൊപ്പം കഴിച്ച് ആസ്വദിക്കാം.