For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Onam 2023: ഓണസദ്യക്ക് ഒരുക്കാം സ്വാദിഷ്ടമായ വെള്ളരിയ്ക്ക കിച്ചടി

|
Cucumber Kichadi Recipe in Malayalam | Kerala Sadya Cucumber Kichadi Recipe

വീണ്ടുമൊരു ഓണക്കാലത്തിലേക്ക് കടക്കുകയാണ് മലയാളികള്‍. ഈ വര്‍ഷം ഓഗസ്റ്റ് 28, 29, 30, 31 ദിവസങ്ങളിലായി മലയാളികള്‍ ഓണം ആഘോഷിക്കും. ഓഗസ്റ്റ് 29 ചൊവ്വാഴ്ചയാണ് തിരുവോണം വരുന്നത്. ഈ കാലയളവില്‍, കേരളത്തിലെ ജനങ്ങള്‍ മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കാനായി ആഘോഷങ്ങളും പരിപാടികളും ഓണസദ്യകളുമൊക്കെ ഒരുക്കുന്നു.

Most read: ഓണത്തിന് ഈ 4 വിഭവം തീര്‍ച്ചയായും വേണം; എളുപ്പം തയാറാക്കാനുള്ള പാചകക്കുറിപ്പ് ഇതാMost read: ഓണത്തിന് ഈ 4 വിഭവം തീര്‍ച്ചയായും വേണം; എളുപ്പം തയാറാക്കാനുള്ള പാചകക്കുറിപ്പ് ഇതാ

ഓണസദ്യ തന്നെയാണ് ഓണത്തിന്റെ പ്രധാന ആകര്‍ഷണം. തിരുവോണ നാളില്‍ നിരവധി കൂട്ടം കറികളുമായി ഇലയില്‍ സദ്യ കഴിക്കുന്നത് മലയാളിയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. മലയാളിയുടെ രുചിക്കൂട്ടിന്റെ ഭാഗമാണ് കിച്ചടി. ഈ ഓണക്കാലത്ത് തിരുവോണ സദ്യയ്ക്ക് സ്വാദേകാന്‍ നമുക്ക് സ്വാദിഷ്ടമായ ഒരു വെള്ളരിക്ക കിച്ചടി തയാറാക്കിയോലോ? ഇതാ, അതിനുള്ള കൂട്ടുകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. വായിച്ചു മനസിലാക്കി തയാറാക്കി നിങ്ങളുടെ ഓണസദ്യക്കൊപ്പം ഈ വിഭവം കൂടി ആസ്വദിക്കൂ.

ആവശ്യമുള്ള സാധനങ്ങള്‍

ഒരിഞ്ച് നീളത്തില്‍ ചെറുതായി അരിഞ്ഞ വെള്ളരിക്ക - 2 കപ്പ്
പച്ചമുളക് - 6 എണ്ണം
തിരുമ്മിയ തേങ്ങ - 1 കപ്പ്
ജീരകം - 1 സ്പൂണ്‍
ചെറിയുള്ളി - 4 എണ്ണം
കടുക് താളിക്കാന്‍ - 1 സ്പൂണ്‍
വറ്റല്‍ മുളക് - 4 എണ്ണം
കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്
എണ്ണ, തൈര് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി അരിഞ്ഞ വെള്ളരിക്ക കഷ്ണങ്ങള്‍ കുറച്ചുവെള്ളം ചേര്‍ത്ത് നല്ലപോലെ വേവിക്കുക. ഇതിലെ വെള്ളം മുഴുവനായി വറ്റുമ്പോള്‍ തേങ്ങ, പച്ചമുളക്, ഉള്ളി, ജീരകം എന്നിവ നല്ലപോലെ അരച്ച് കഷ്ണങ്ങളില്‍ ചേര്‍ത്ത് ചൂടാക്കുക. ഇതില്‍ ജലാംശം ഒട്ടുംതന്നെ പാടില്ല. ഇത് തണുത്തശേഷം കട്ട തൈരും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. എണ്ണയില്‍ കടുക്, മുളക്, കറിവേപ്പില ഇവ ഇട്ട് താളിച്ച് കറിയില്‍ ചേര്‍ക്കുക. സ്വാദിഷ്ടമായ വെള്ളരിക്കാ കിച്ചടി തയാറായി. ഇത് നിങ്ങളുടെ സദ്യക്കൊപ്പം കഴിച്ച് ആസ്വദിക്കാം.

English summary

Cucumber Kichadi Recipe in Malayalam | Kerala Sadya Cucumber Kichadi Recipe

Kerala Sadya Cucumber Kichadi Recipe in Malayalam: Here we sharing the step by step procedure on how to prepare onam special Cucumber Kichadi at home. Read on.
X
Desktop Bottom Promotion