For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ ഈ ചായ ഒന്നു കുടിക്കൂ

|

തടി കുറയ്ക്കാന്‍ വഴികള്‍ ആലോചിക്കുന്നവരാണോ നിങ്ങള്‍? എങ്കിലിവിടെ തടി കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു ചായയെപ്പറ്റി അറിയാം. വെറും ചായ അല്ല, കറുവപ്പട്ട ചായ!! ഭക്ഷണത്തിന് സ്വാദ് കൂട്ടാന്‍ മാത്രമല്ല, നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ കൂടി കെല്‍പ്പുള്ളതാണ് ഈ സുഗന്ധവ്യഞ്ജനം. ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല ഘടകങ്ങളില്‍ ഒന്നാണ് കറുവപ്പട്ട. പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ സ്ലിം ആകാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.

Most read: തടി കുറയ്ക്കാന്‍ നാരങ്ങ - ഇഞ്ചി ചായ തയാറാക്കാംMost read: തടി കുറയ്ക്കാന്‍ നാരങ്ങ - ഇഞ്ചി ചായ തയാറാക്കാം

കൂടാതെ, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഉപാപചയ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും ഇത് ഫലപ്രദമാണ്. ശരീരഭാരം കുറയ്ക്കുമ്പോള്‍, നിങ്ങളുടെ ഗ്ലൈസെമിക് സൂചിക സ്ഥിരതയോടെ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കറുവപ്പട്ട ചായ ഇതിന് സഹായിക്കുന്നു. പെട്ടെന്നുള്ള ഇന്‍സുലിന്‍ ഉയര്‍ച്ച തടയുന്നതിനും ഇത് ഗുണം ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ കറുവപ്പട്ട ചായ തയ്യാറാക്കുന്നതിനുള്ള ശരിയായ രീതി എങ്ങനയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.ന തുടരുക.

ചേരുവകള്‍:

ചേരുവകള്‍:

* 1 ലിറ്റര്‍ വെള്ളം

* 1 കറുവപ്പട്ട തണ്ട് / 5 സ്പൂണ്‍ കറുവപ്പട്ട പൊടി

* അര സ്പൂണ്‍ തേന്‍

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ശരീരഭാരം കുറയ്ക്കാന്‍ കറുവപ്പട്ട ചായ തയാറാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ആദ്യം ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് കറുവപ്പട്ട ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം തിളപ്പിക്കുക. ചായ തണുപ്പിച്ച് അതില്‍ തേന്‍ ചേര്‍ക്കുക. ചായ നന്നായി ഇളക്കുക. ശരീരഭാരം കുറയ്ക്കാന്‍ കറുവപ്പട്ട ചായ തയ്യാറാക്കുന്നത് ഇങ്ങനെയാണ്. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഈ ചായ കുടിക്കുക. നിങ്ങള്‍ക്ക് ഇത് ചൂടോടെയോ തണിഞ്ഞോ കഴിക്കാം.

Most read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവMost read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

പാല്‍ ചേര്‍ത്ത് തയാറാക്കാന്‍

പാല്‍ ചേര്‍ത്ത് തയാറാക്കാന്‍

* 1 കപ്പ് പാല്‍

* 3 കറുവപ്പട്ട തണ്ട്

* പഞ്ചസാര ആവശ്യത്തിന്

* 1/2 കപ്പ് വെള്ളം

* 1 ടീസ്പൂണ്‍ തേയില

പാത്രത്തില്‍ വെള്ളവും പാലും ചേര്‍ത്ത് തിളപ്പിച്ച് കറുവപ്പട്ട തണ്ടും തേയിലയും ചേര്‍ക്കുക. ഇത് ഇളക്കി കുറച്ച് മിനിറ്റ് നേരം തിളപ്പിക്കുക. അതിലേക്ക് അവസാനം ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്.

കറുവപ്പട്ട ചായയുടെ ഗുണങ്ങള്‍

കറുവപ്പട്ട ചായയുടെ ഗുണങ്ങള്‍

* രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

* ബാക്ടീരിയ, ഫംഗസ് അണുബാധകള്‍ ചെറുക്കുന്നു

* കാന്‍സര്‍ ലക്ഷണങ്ങള്‍ക്കെതിരേ പോരാടുന്നു

* പ്രമേഹത്തിന് ഫലപ്രദം

* മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

* ചര്‍മ്മസംരക്ഷണം

* ആര്‍ത്തവ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു

Most read:ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്Most read:ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്

English summary

Cinnamon Tea Recipe | How to Make Cinnamon Tea For Weight Loss in Malayalam

Here we sharing the step by step procedure on how to prepare cinnamon tea at home in malayalam. Read on.
X
Desktop Bottom Promotion