Just In
Don't Miss
- News
സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Movies
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ഓണത്തിന് ഒരുക്കാം രുചിയൂറും അവല് പായസം
മലയാളികളുടെ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി വീണ്ടുമൊരു ഓണക്കാലം കൂടി വന്നെത്തി. ഇനി ഏതാനും നാളുകള്‍ മാത്രമേ മലയാളികളുടെ ദേശീയോത്സവത്തിന് ഉള്ളൂ. ഇത്തവണ സെപ്റ്റംബര്‍ 7 മുതല്‍ 10 വരെയാണ് ഓണം. സെപ്റ്റംബര്‍ 8ന് തിരുവോണം ആഘോഷിക്കും. ഓണത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഓണസദ്യ. ഇതിനുള്ള ഒരുക്കങ്ങളായിരിക്കും ഓണനാളില്‍ വീടുകളിലെല്ലാം. ഉച്ചയ്ക്ക് ഒട്ടേറെ വിഭവങ്ങളുമായി എല്ലാവരും ഒത്തുചേര്‍ന്നിരുന്ന് സ്വാദിഷ്ടസമൃദ്ധമായ സദ്യ കഴിക്കുന്നതിനപ്പുറം ആനന്ദം ഓണക്കാലത്ത് വേറെയില്ല.
Most
read:
ഓണം
സ്പെഷ്യല്‍
ഓലന്‍
തയാറാക്കാം
പായസങ്ങളും ഓണവിഭവങ്ങളുടെ പ്രധാന ആകര്‍ഷണമാണ്. നിരവധി പായസങ്ങള്‍ ഓണക്കാലത്ത് തീന്മേശകളില് ഇടംപിടിക്കുന്നു. അത്തരത്തിലൊന്നാണ് അവല് പായസം. ഈ ഓണക്കാലത്ത് തിരുവോണ സദ്യയ്ക്ക് സ്വാദേകാന്‍ നമുക്ക് ഒരു സ്പെഷ്യല്‍ അവര്‍ പായസം തയാറാക്കിയാലോ? ഇതാ, അതിനുള്ള കൂട്ടുകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. വായിച്ചു മനസിലാക്കി തയാറാക്കി നിങ്ങളുടെ ഓണസദ്യ കെങ്കേമമാക്കൂ..
അവല് പായസത്തിന് വേണ്ട ചേരുവകള്‍
അവല്-
1
കപ്പ്
പാല്
-
3
കപ്പ്
വെള്ളം
-
2
കപ്പ്
പഞ്ചസാര
-
½
കപ്പ്
അണ്ടിപരിപ്പ്,
ഉണക്ക
മുന്തിരി
-
¼
കപ്പ്
വീതം
ഏലക്കായ
-
5
എണ്ണം
നെയ്യ്
-
2
ടേബിള്‍
സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഉരുളി അടുപ്പില്‍ വച്ച് അതില്‍ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുത്തുവയ്ക്കുക. ശേഷം നെയ്യില്‍ അവല് നല്ലപോലെ ചുവപ്പുനിറമാകുന്നതു വരെ വറുത്തെടുക്കുക. ചുവപ്പ് നിറമായിക്കഴിഞ്ഞാല്‍ അതും മാറ്റി വയ്ക്കുക. ഒരു പാത്രത്തില്‍ പാല് ഒഴിച്ച് അവല് വേവിക്കുക. ഇത് ഇളക്കി കൊണ്ടേയിരിക്കണം. ഇതിലേക്ക് പഞ്ചസാര ചേര്‍ക്കുക. പഞ്ചസാര അലിഞ്ഞ് പായസം ഇടത്തരം കട്ടിയാകാന്‍ തുടങ്ങുമ്പോള്‍ വറുത്തുവച്ചിരിക്കുന്ന അണ്ടിപരിപ്പും ഉണക്കമുന്തിരിയും ഏലക്കായ പൊടിയും ഇതിലേക്കിട്ട് ഇളക്കി യോജിപ്പിക്കുക. പായസം തയാറായി തീയില്‍ നിന്നും മാറ്റിയശേഷം പാല് കൂടി ഇതിലേക്ക് ചേര്‍ക്കുക. ശേഷം ചൂടോടെ നിങ്ങളുടെ അവല് പായസം ആസ്വദിക്കുക.