For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ ഒരു കിടിലന്‍ ചായ; ഫലം ഉറപ്പ്

|

അമിതവണ്ണത്താല്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? തടി കുറയ്ക്കാനുള്ള വഴികള്‍ തേടുന്നവരാണോ? എങ്കില്‍ ഇനി നിങ്ങള്‍ക്ക് കൂട്ടായി ഒരു ചായയുണ്ട്. വെറും ചായ അല്ല, തടി കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചായ. അയമോദകവും ജീരകവും ചേര്‍ത്താണ് ഇത് തയാറാക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ പാനീയം നിങ്ങളുടെ ശരീരം വിഷമുക്തമാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും! അയമോദകം-ജീരക ചായ തയാറാക്കുന്ന വിധവും അത് നിങ്ങള്‍ക്ക് എങ്ങനെ തടി കുറക്കാന്‍ ഗുണം ചെയ്യുന്നുവെന്നും ഈ ലേഖനത്തില്‍ വായിച്ചറിയാം.

Most read: രക്തസമ്മര്‍ദ്ദത്തിന് ഉത്തമം തക്കാളി ജ്യൂസ്; തയ്യാറാക്കുന്ന വിധംMost read: രക്തസമ്മര്‍ദ്ദത്തിന് ഉത്തമം തക്കാളി ജ്യൂസ്; തയ്യാറാക്കുന്ന വിധം

തടി കുറയ്ക്കാന്‍ അയമോദകവും ജീരകവും

തടി കുറയ്ക്കാന്‍ അയമോദകവും ജീരകവും

അയമോദകം നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് വളരെയധികം ഗുണം ചെയ്യും. ഇവയില്‍ തൈമോള്‍ എന്ന ഘടകം അടങ്ങിയിരിക്കുന്നു. അത് ഗ്യാസ്ട്രിക് രസം സ്രവിക്കുന്നതിനെ സഹായിക്കുകയും ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യും. ഫ്രീ റാഡിക്കലുകള്‍, കൊഴുപ്പ് എന്നിവ ശരീരഭാരം വര്‍ദ്ധിപ്പിക്കാനുള്ള കാരണങ്ങളാണ്. ഇതെല്ലാം നീക്കാന്‍ അയമോദകത്തിലെ തൈമോള്‍ ഗുണം ചെയ്യുന്നതായിരിക്കും. അയമോദകം പോലെതന്നെ, തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജീരകവെള്ളവും കുടിക്കേണ്ടതാണ്. നിങ്ങളുടെ ദഹനവ്യവസ്ഥയെ മികച്ച രീതിയില്‍ നിലനിര്‍ത്താനും ശരീരഭാരം ഉണ്ടാക്കുന്ന വിഷ രാസവസ്തുക്കളുടെ സാന്നിധ്യം തടയാനും ജീരകം സഹായിക്കുന്നു. ജീരകം നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പ് കത്തുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തും. ജീരകം പതിവാക്കിയാല്‍ നിങ്ങളുടെ ഉദര പ്രശ്‌നങ്ങള്‍ നീങ്ങുകയും ദഹനം സുഗമമാവുകയും ചെയ്യും.

ഇവ കുതിര്‍ക്കുമ്പോള്‍ എന്ത് സംഭവിക്കും

ഇവ കുതിര്‍ക്കുമ്പോള്‍ എന്ത് സംഭവിക്കും

ഈ ഔഷധക്കൂട്ടുകള്‍ വെള്ളത്തില്‍ കുത്തിവയ്ക്കുന്നത് അവയുടെ ആഗിരണം വര്‍ദ്ധിപ്പിക്കും. അതിലൂടെ ഇവയുടെ ഔഷധമൂല്യവും കൂടും. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളുടെ ശരീരത്തില്‍ ഈ കൂട്ടുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. ഇവ ഒരുമിച്ച് കഴിയുമ്പോള്‍ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നതായിരിക്കും.

Most read:കൊഴുപ്പ് നീക്കി തടി കുറയ്ക്കാന്‍ കിവി ജ്യൂസ്

മറ്റ് ആരോഗ്യ ഗുണങ്ങള്‍

മറ്റ് ആരോഗ്യ ഗുണങ്ങള്‍

ശരീരഭാരം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് കലോറി കുറഞ്ഞ ആഹാരമാണ് നല്ലത്. അയമോദകത്തിലും ജീരകത്തിലും കലോറി വളരെ കുറവാണ്, അതിനാല്‍ ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്ന അനുയോജ്യമായ കൂട്ടാണ്. അയമോദകത്തില്‍ ശക്തമായ ആന്റി ബാക്ടീരിയല്‍, ഫംഗസ്, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ ഉണ്ട്. ഇത് കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മറുവശത്ത്, ഉദരാരോഗ്യം മെച്ചപ്പെടുത്താനുള്ള ആരോഗ്യകരമായ ആന്റിഓക്സിഡന്റുകള്‍ ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്.

ചായ തയാറാക്കുന്ന വിധം

ചായ തയാറാക്കുന്ന വിധം

അയമോദകം-ജീരകം ഡിറ്റോക്സ് ചായ തയ്യാറാക്കാന്‍, ഒരു ഗ്ലാസ് വെള്ളത്തില്‍ ജീരകം (1 ടേബിള്‍സ്പൂണ്‍), അയമോദകം (1/2 ടേബിള്‍സ്പൂണ്‍) എന്നിവ കുറഞ്ഞത് 3-4 മണിക്കൂര്‍ നേരം മുക്കിവയ്ക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു രാത്രി മുഴുവനായും ഇങ്ങനെ മുക്കിവയ്ക്കാവുന്നതാണ്. മുക്കിവച്ച ചേരുവകള്‍ കുറഞ്ഞത് 5 മിനിറ്റെങ്കിലും തിളപ്പിച്ച് ചൂടോടെ കുടിക്കുക. ദഹനം മെച്ചപ്പെടുത്തുന്നതിനും വിഷാംശം നീക്കുന്നതിനായും നിങ്ങള്‍ക്ക് എല്ലാ ദിവസവും രാവിലെ ഇത് ഭക്ഷണത്തിന് മുമ്പ് കഴിക്കാവുന്നതാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍, ഈ പാനീയത്തില്‍ രുചി വര്‍ധിപ്പിക്കുന്നതിനായി മറ്റ് ഔഷധസസ്യങ്ങളും സുഗന്ധങ്ങളും ചേര്‍ക്കാവുന്നതാണ്. നാരങ്ങ നീര്, വെല്ലം അല്ലെങ്കില്‍ തേന്‍ എന്നിവ ചേര്‍ക്കാം. കൂടാതെ, ഉലുവ, മല്ലി അല്ലെങ്കില്‍ ഇഞ്ചി തുടങ്ങിയ ചേരുവകളും ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്.

Most read:ദഹനം മെച്ചപ്പെടുത്താം, തടി കുറക്കാം; ലെമണ്‍ ഗ്രാസ് ടീMost read:ദഹനം മെച്ചപ്പെടുത്താം, തടി കുറക്കാം; ലെമണ്‍ ഗ്രാസ് ടീ

Read more about: detox tea പാചകം ചായ
English summary

Ajwain-Jeera Detox Tea | How to Make Ajwain-Jeera Detox Tea For Weight Loss in Malayalam

Here we sharing the step by step procedure on how to prepare ajwain-jeera detox Tea at home for weight loss in malayalam. Read on.
X
Desktop Bottom Promotion