For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്കുള്ള ഫ്രൂട്ട് പേസ്റ്റ്

By Saritha
|

ചെറിയ കുട്ടികള്‍ക്ക്, പ്രത്യേകിച്ച് ഒന്നൊന്നര വയസിനടുത്ത് പ്രായമുള്ള കുട്ടികള്‍ക്ക് പഴങ്ങള്‍ നല്കുക എന്നത് പ്രയാസമായിരിക്കും.

ഏറെ പോഷകങ്ങളുള്ള പഴ വര്‍ഗ്ഗങ്ങള്‍ തിന്നാന്‍ കുട്ടികള്‍ മടികാണിക്കുന്നുവെങ്കില്‍ പഴങ്ങള്‍ ഉപയോഗിച്ച് ഫ്രൂട്ട് പേസ്റ്റ് തയ്യാറാക്കാം. ഇത് ബ്രെഡിലോ, പാനീയങ്ങളിലോ ചേര്‍ത്ത് കുട്ടികള്‍ക്ക് നല്കാം.

Toddler

ആവശ്യമുള്ള വസ്തുക്കള്‍

ഏത്തപ്പഴം-3

ആപ്പിള്‍-2

ഓറഞ്ച് ജ്യൂസ്- നൂറ് മില്ലിലിറ്റര്‍

സ്ട്രോബറി-മൂന്ന് പിടി

പഞ്ചസാര -5 സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ആപ്പിളിന്‍റെ തൊലി നീക്കം ചെയ്ത് കാമ്പ് എടുക്കുക. ‌

ഏത്തപ്പഴത്തിന്‍റെ തൊലി കളയുക

ഇവ രണ്ടും കൂടി ബ്ലെന്‍ഡറിലിട്ട് നല്ലതുപോലെ അടിക്കുക.

സ്ട്രോബറിയുടെ ഞെടുപ്പ് നീക്കി ഇതും ബ്ലെന്‍ഡറിലിട്ട് പഞ്ചസാരയും ചേര്‍ത്ത് അടിക്കുക. ഇത് അഞ്ച് മുതല്‍ എട്ട് സെക്കന്‍ഡ് വരെയാകാം. പഴങ്ങള്‍ നല്ലതുപോലെ ഉടഞ്ഞ് ചേരണം.

ഇനി ബ്ലെന്‍ഡറില്‍ നിന്ന് പാത്രത്തിലേക്ക് ജ്യൂസ് ഒഴിച്ച് ഓറഞ്ച് നീരും ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക.

ഇത് ഒരു ജാറിലേക്ക് ഒഴിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. രണ്ടാഴ്ചക്കകം ഇത് ഉപയോഗിക്കണം.

ടിപ്സ്

ഒരു വയസിന് മേലെ പ്രായമുള്ള കൂട്ടികള്‍ക്ക് തേന്‍ ചേര്‍ത്ത് നല്കാം. തേന്‍ പഞ്ചസാരയേക്കാള്‍ ആരോഗ്യകരമാണ്.

ഒരു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ ചേര്‍ത്ത് നല്കരുത്. അത് അവരുടെ ആരോഗ്യത്തിന് അനുയോജ്യമല്ല.

പഞ്ചസാര അമിതമായി ഉപയോഗിക്കാതിരിക്കുക. അത് പിഞ്ചുകുട്ടികളുടെ പല്ലിന് ഉപദ്രവകരമാണ്.

English summary

Cooking, Snacks, പാചകം, പാചകക്കുറിപ്പ്, സ്‌നാക്‌സ്‌

Sometimes it is hard to get toddlers (1 and a half years+) to eat fruit. Here is a recipe for a delicious fruit paste that can be eaten by itself, spread on crackers or bread, or add to a drink. The recipe is for 1 large pot, and can be divided, multiplied etc for your needs.
 Ingredients
Story first published: Tuesday, March 5, 2013, 16:12 [IST]
X
Desktop Bottom Promotion