For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാന്‍ കേക്ക് - വ്യത്യസ്തമായൊരു സ്‌നാക്

By Super
|

ലോകമെമ്പാടും ഏറെ ആരാധകരുള്ള ഒരു വിഭവമാണ് പാന്‍ കേക്ക്. പലനാട്ടിലും പ്രാദേശിക ഭാഷകളില്‍ പലപേരുകളില്‍ അറിയപ്പെടുന്നുണ്ട് പാന്‍കേക്ക്. പക്ഷേ പാചകരീതി ഏതാണ്ട് എല്ലാ നാടുകളിലും ഒരുപോലെയാണുതാനും. എളുപ്പത്തില്‍ ഉണ്ടാക്കാനും സ്‌നാക്‌സ് ആയി കഴിയ്ക്കാനും പറ്റുന്നൊരു വിഭവമാണ് ഇത്.

പാന്‍കേക്കുകള്‍ മധുരം ചേര്‍ത്തും അല്ലാതെയും തയ്യാറാക്കാം. ബട്ടര്‍, പൗഡര്‍ ഷുഗര്‍, ഫ്രൂട്ട് ജെല്ലി, ജാം എന്നിവയെല്ലാം ചേര്‍ത്ത് പാന്‍കേക്ക് കഴിയ്ക്കാം. ചെറുവൃത്താകൃതിയാലാണ് ഇവപൊതുവേ ഉണ്ടാക്കാറുള്ളത്.

പാന്‍കേക്ക് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍

ഓള്‍ പര്‍പ്പസ് ഫ്‌ളോര്‍(അല്ലെങ്കില്‍ മൈദ)- രണ്ട് കപ്പ്

മുട്ട -2 എണ്ണം

പാല്‍ - ഒന്നരക്കപ്പ്(350 എംഎല്‍)

ബേക്കിങ് പൗഡര്‍ -അര ടേബിള്‍ സ്പൂണ്‍

വെണ്ണ, അല്ലെങ്കില്‍ പാചക എണ്ണ- 2 ടേബിള്‍ സ്പൂണ്‍

പഞ്ചസാര -5 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മുട്ട പൊട്ടിച്ച് ഒരു വിസ്താരമുള്ള കുഴിഞ്ഞ പാത്രത്തിലേയ്ക്ക് ഒഴിയ്ക്കുക. മുട്ട നന്നായി അടിച്ചുപതപ്പിച്ചശേഷം ഇതിലേയ്ക്ക് മാവ്, പാല്‍, ബേക്കിങ് പൗഡര്‍, എന്നിവ ഇതിലേയ്ക്ക് ചേര്‍ക്കുക. ഈ സമയത്ത് ഇവ ഇളക്കിക്കൂട്ടാന്‍ പാടില്ല. അടുത്ത പടിയായി വെണ്ണ മൈക്രോവേവില്‍ വെച്ച് നന്നായി ഉരുക്കിയെടുക്കുക. ഇത് നേരത്തെ എടുത്തുവച്ച പാത്രത്തിലേയ്ക്ക് ഒഴിച്ച് ഇളക്കിച്ചേര്‍ക്കുക. മാവ് വല്ലാതെ അയഞ്ഞുപോകുന്നത്രയും ഇളക്കേണ്ടതില്ല, ഇങ്ങനെയായാല്‍ പാന്‍കേക്ക് അതിന്റെ യഥാര്‍ത്ഥ പരുവത്തില്‍ കിട്ടാതെ വരും.

മാവ് തയ്യാറാക്കിക്കഴിഞ്ഞാല്‍ ദോശ തവ ചെറിയ തീയില്‍ ചൂടാകാന്‍ വെയ്ക്കുക. നോണ്‍ സ്റ്റിക് തവ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നോണ്‍ സ്റ്റിക് തവഇല്ലെങ്കില്‍ ഉപയോഗിക്കുന്ന പാനില്‍ അല്‍പം വെണ്ണപുരട്ടുന്നത് പാന്‍ കേക്ക് പിടിച്ചുപോകാതിരിക്കാന്‍ സഹായിയ്ക്കും. പാന്‍ കേക്ക് നിര്‍മ്മിയ്ക്കുന്നതിനുള്ള സൗകര്യം ഉള്ള സ്റ്റൗവാണെങ്കില്‍ ചൂട് ശരിയാക്കിയശേഷം തവ വെയ്ക്കുക.

പാന്‍ ചൂടായോ എന്നറിയാനായി രണ്ട് തുള്ളിവെള്ളംഅതിലേയ്ക്ക് ഇറ്റിയ്ക്കുക. വെള്ളത്തുള്ളില്‍ പാനില്‍ നിന്നും തിളച്ച് തെറിയ്ക്കുന്നുണ്ടെങ്കില്‍ മാവ് ഒഴിയ്ക്കാന്‍ സമയമായെന്നാണ് അര്‍ത്ഥം. മൂന്ന് ടേബിള്‍ സ്പൂണ്‍ മാവ് തവയിലേയ്ക്ക് ഒഴിയ്ക്കുക. വലിപ്പം കൂടിയ കേക്കാണ് വേണ്ടതെങ്കില്‍ മാവ് അല്‍പം കൂടുതല്‍ ഒഴിയ്ക്കാവുന്നതാണ്. എന്തായാലും ആദ്യം ഒഴിയ്ക്കുന്ന മാവ് ചെറിയ അളവില്‍ ഒഴിയ്ക്കുന്നതാണ് നല്ലത്. മാവിനോ തവയ്‌ക്കോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ത്തന്നെ അറിയാന്‍ കഴിയും, മാവ് നഷ്ടപ്പെട്ടുപോവുകയുമില്ല.

പാന്‍കേക്ക് സ്വര്‍ണനിറമാകുന്നതുവരെ വേവിയ്ക്കുക, സാധാരണ രണ്ടുമിനിറ്റുകൊണ്ട് പാന്‍കേക്ക് പാകമാകും. ഒരുവശം വെന്തുകഴിഞ്ഞുവെന്ന് തോന്നുമ്പോള്‍ തിരിച്ചിട്ട് മറുവശവും വേവിയ്ക്കുക. മാവ് നല്ല പാകത്തിലാണെങ്കില്‍ പാന്‍കേക്കുകള്‍ക്ക് മുകളില്‍ കുമിളകള്‍ രൂപപ്പെടും. ഈ സമയത്താണ് തിരിച്ചിടേണ്ടത്. മറുവശവും ബ്രൗണ്‍ നിറത്തിലാകുമ്പോള്‍ പാനില്‍ നിന്നും കേക്ക് മാറ്റുക, കൂടുതല്‍ ബ്രൗണ്‍ നിറം വേണമെന്നുണ്ടെങ്കില്‍ വീണ്ടും ഒന്നുകൂടി തിരിച്ചും മറിച്ചുമിട്ട് വേവിയ്ക്കാം.

ബട്ടര്‍, പീനട്ട് ബട്ടര്‍, പഴച്ചാറുകള്‍, സ്വീറ്റ് യോഗര്‍ട്ട്, ഫ്രൂട്ട് ജെല്ലി, ചോക്ലേറ്റ് സിറപ്പ് എന്നിവയെല്ലാം പാന്‍കേക്കിനൊപ്പം ഉപയോഗിയ്ക്കാം. പാന്‍കേക്കിന് വ്യത്യസ്തത പകരാന്‍ ചോക്ലേറ്റ് ചിപ്‌സോ, പഴങ്ങളോ ചേര്‍ക്കുകയും ചെയ്യാം. ആപ്പിള്‍ പാന്‍ കേക്ക്, ബനാന പാന്‍ കേക്ക് തുടങ്ങിയവ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന പാന്‍ കേക്ക് വെറൈറ്റികളാണ്.

Pancake
മേമ്പൊടി

കുഴച്ചുവെച്ചാല്‍ തിനിയെ പൊങ്ങുന്ന മാവാണ് ഉപയോഗിക്കുന്നതെങ്കില്‍ പാന്‍ കേക്കിനുള്ള മാവില്‍ ബേക്കിങ് സോഡ ചേര്‍ക്കേണ്ടതില്ല. കോളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരാണെങ്കില്‍ മുട്ടയുടെ വെള്ളമാത്രം ഉപയോഗിച്ചാല്‍ മതി. മധുരം വേണ്ടെന്നുണ്ടെങ്കില്‍ പഞ്ചസാരയും ഒഴിവാക്കാം.

മധുരം കൂടുതല്‍ വേണമെന്നുള്ളവര്‍ക്കാണെങ്കില്‍ പാന്‍കേക്ക് വേവുന്നതിനിടെ പാനില്‍ വച്ചുതന്നെ പൊടിച്ച പഞ്ചസാര അതിന് മുകളില്‍ വിതറാം, കറുവപ്പട്ടയുടെ രുചി ഇഷ്ടമുള്ളവര്‍ക്ക് സിനമണ്‍ ഷുഗര്‍ ഉപയോഗിക്കാം.

പാകം ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് അല്‍പം നാരങ്ങാനീര് മാവില്‍ ചേര്‍ക്കുന്നതും കേക്കിന്റെ രുചികൂട്ടും. പാലിനൊപ്പം അല്‍പം ബീര്‍ ചേര്‍ത്ത് മാവുകുഴച്ചാല്‍ പാന്‍കേക്കിന് വ്യത്യസ്തമായ രുചികിട്ടും. മാത്രമല്ല ബീര്‍ ചേര്‍ക്കുകയാണെങ്കില്‍ ബേക്കിങ് സോഡയുടെ ആവശ്യവും വരില്ല. പുളിച്ച മോരോ തൈരോ ചേര്‍ത്തും പാന്‍കേക്ക് ഉണ്ടാക്കാം. ചോക്ലേറ്റ് ചിപ്‌സും പഴങ്ങളും ചേര്‍ത്താണ് ഉണ്ടാക്കുന്നതെങ്കില്‍ ഇവയെല്ലാം മാവില്‍ത്തന്നെ ചേര്‍ക്കണം.

English summary

Pancake, Pancake Recipe, Snack, Recipe, Cooking, Sweet Snack, പാന്‍ കേക്ക്, പാചകം, പാചകക്കുറിപ്പ്, സ്‌നാക്,

Pancakes are a type of flat sweet bread enjoyed by cultures around the world. Pancake recipes vary but all have the same basic ingredients of flour, eggs and milk. They are eaten plain, with butter, sprinkled with powdered sugar or filled with pastry, fruit or cheese. Whatever the tradition, pancakes are a truly universal and enjoyable treat.
X
Desktop Bottom Promotion