For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എഗ്ഗ്‌സ്‌ ഇന്‍ എ ബാസ്‌ക്കറ്റ്‌ തയ്യാറാക്കാം

By Super
|

എഗ്ഗ്‌സ്‌ ഇന്‍ എ ബാസ്‌ക്കറ്റ്‌ എന്ന്‌ കേള്‍ക്കുമ്പോള്‍ കൂടയ്‌ക്ക്‌ അകത്തിരിക്കുന്ന മുട്ടയായിരിക്കും ഓര്‍മ്മയില്‍ വരിക. എന്നാല്‍ തെറ്റി, വായില്‍ കപ്പലോടിക്കുന്ന ഒരു മുട്ട വിഭവമാണിത്‌. ബ്രഡ്ഡിന്റെ നടുവില്‍ നിന്ന്‌ വൃത്താകൃതിയിലോ മറ്റോ കുറച്ച്‌ ഭാഗം മാറ്റി അതിനകത്ത്‌ വച്ച്‌ മുട്ട പൊരിച്ചെടുക്കുന്നതാണ്‌ എഗ്ഗ്‌സ്‌ ഇന്‍ എ ബാസ്‌ക്കറ്റ്‌. മറ്റു പല പേരുകളിലും ഇത്‌ അറിയപ്പെടുന്നുണ്ട്‌.

നിങ്ങളുടെ പ്രഭാത ഭക്ഷണം പ്രോട്ടീന്‍ സമൃദ്ധമാക്കാന്‍ ഇത്‌ നിങ്ങളെ സഹായിക്കും. വലിച്ചുവാരി കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്കും എഗ്ഗ്‌സ്‌ ഇന്‍ എ ബാസ്‌ക്കറ്റ്‌ ഇഷ്ടപ്പെടും, തീര്‍ച്ച.


Eggs
വേണ്ട സാധനങ്ങള്‍ (ഒരെണ്ണം ഉണ്ടാക്കാന്‍ ആവശ്യമായത്‌)


മുട്ട -1

ബ്രെഡ്ഡ്‌ - ഒന്നോ രണ്ടോ കഷണം (രണ്ട്‌ കഷണം എടുത്താല്‍ സാന്‍ഡ്‌വിച്ച്‌ ആക്കിമാറ്റാം)

സസ്യയെണ്ണ അല്ലെങ്കില്‍ വെണ്ണ -ഒരു ടേബിള്‍ സ്‌പൂണ്‍

ഒരു ഓറഞ്ച്‌ കഷണം അല്ലെങ്കില്‍ സ്‌ട്രോബെറി കഷണം (ആവശ്യമെങ്കില്‍ മതി. രുചി വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കും. മാത്രമല്ല ഇവ വിറ്റാമിന്‍ സി സമ്പുഷ്ടവുമാണ്‌)

തയ്യാറാക്കുന്ന വിധം

1. ഫ്രയിംഗ്‌ പാനില്‍ സസ്യയെണ്ണയോ വെണ്ണയോ പുരട്ടുക.

2. ബ്രെഡ്ഡിന്റെ നടുവില്‍ നിന്ന്‌ വൃത്താകൃതിയില്‍ കുറച്ച്‌ ഭാഗം നീക്കം ചെയ്യുക. രണ്ട്‌ ബ്രെഡ്ഡ്‌ ഉപയോഗിക്കുന്നുണ്ടെങ്കില്‍ രണ്ടിന്റെയും മധ്യഭാഗം മാറ്റണം. ഒരു ഗ്‌ളാസ്‌ ഉപയോഗിച്ച്‌ ഇത്‌ അനായാസം ചെയ്യാവുന്നതാണ്‌. ബ്രെഡ്ഡ്‌ കഷണത്തില്‍ ഗ്‌ളാസ്‌ ശക്തിയായി അമര്‍ത്തുക. ഇനി ഗ്‌ളാസ്‌ മാറ്റിയ ശേഷം മധ്യഭാഗം നീക്കുക.

3. ബ്രെഡ്ഡ്‌ കഷണങ്ങള്‍ പാനിലേക്ക്‌ വയ്‌ക്കുക. മുറിച്ചെടുത്ത ഭാഗത്ത്‌ വെണ്ണ പുരട്ടി മുട്ടയോടൊപ്പം പൊരിക്കാവുന്നതാണ്‌.

4. ചെറിയ തീയില്‍ ബ്രെഡ്ഡ്‌ പൊരിക്കുക. ബ്രെഡ്ഡ്‌ സ്വര്‍ണ്ണനിറം ആകുന്നത്‌ വരെ പൊരിക്കണം. ഒരുവശം മൂത്ത്‌ കഴിഞ്ഞാല്‍ മറിച്ചിടുക.

5. രണ്ട്‌ വശവും ഇളം സ്വര്‍ണ്ണനിറമായിക്കഴിഞ്ഞാല്‍, പാനില്‍ നിന്ന്‌ ബ്രെഡ്ഡ്‌ ഒരു ബ്രെഡ്ഡ്‌ മാറ്റുക (രണ്ട്‌ ബ്രെഡ്ഡ്‌ ഉപയോഗിക്കുന്നെങ്കില്‍ മാത്രം). ബ്രെഡ്ഡിലെ ദ്വാരത്തിലൂടെ കുറച്ച്‌ എണ്ണയോ വെണ്ണയോ പാനില്‍ പുരട്ടുക. അതിന്‌ ശേഷം ഒരു മുട്ട പൊട്ടിച്ച്‌ ദ്വാരത്തിലേക്ക്‌ ഒഴിക്കുക.

6. ഒന്നോ രണ്ടോ മിനിറ്റ്‌ നേരം ബ്രെഡ്ഡും മുട്ടയും പൊരിക്കുക. എന്നിട്ട്‌ മറിച്ചിടുക. വേവാത്ത വശത്ത്‌ കുക്കിംഗ്‌ സ്‌പ്രേ തൂവിയ ശേഷമായിരിക്കണം തിരിച്ചിടേണ്ടത്‌. അല്ലാത്തപക്ഷം ഒട്ടിപ്പിടിക്കാന്‍ സാധ്യതയുണ്ട്‌.

7. മറിച്ചിട്ട്‌ ഒന്നോ രണ്ടോ മിനിറ്റ്‌ നേരം കൂടി പൊരിക്കുക. എഗ്ഗ്‌സ്‌ ഇന്‍ എ ബാസ്‌ക്കറ്റ്‌ ഒരു പ്‌ളേറ്റിലേക്ക്‌ മാറ്റുക. ചായക്കോ കാപ്പിക്കോ ഒപ്പം ഈ പ്രഭാത ഭക്ഷണം ആസ്വദിക്കാവുന്നതാണ്‌.

ടിപ്‌സ്‌

കുറച്ച്‌ വെണ്ണ മാറ്റിവയ്‌ക്കുക. എണ്ണയും വെണ്ണയും ചേര്‍ക്കുന്നതിന്‌ അനുസരിച്ച്‌ ബ്രെഡ്ഡിന്റെ ഒരുവശം കുതിരാറുണ്ട്‌. വെണ്ണ മാറ്റിവച്ചാല്‍ ബ്രെഡ്ഡ്‌ മറിച്ചിടുന്ന സമയത്ത്‌ കുറച്ച്‌ പാനില്‍ പുരട്ടാം.

കുറച്ചു കൂടി ആരോഗ്യകരമായ എഗ്ഗ്‌സ്‌ ഇന്‍ എ ബാസ്‌ക്കറ്റ്‌ വേണമെങ്കില്‍ തയ്യാറാക്കാവുന്നതാണ്‌. പക്ഷെ ഇതിന്‌ രുചി അല്‍പ്പം കുറവായിരിക്കും. മൂന്നാമത്തെ സ്റ്റെപ്പിന്‌ ശേഷം ബ്രെഡ്ഡ്‌ ടോസ്‌റ്റ്‌ ചെയ്യുക. പിന്നെ ആറാമത്തെ സ്റ്റെപ്‌ മുതല്‍ തുടരുക.

ടോപ്പിംഗ്‌സ്‌ ഉപയോഗിച്ച്‌ എഗ്ഗ്‌സ്‌ ഇന്‍ എ ബാസ്‌ക്കറ്റിന്റെ രുചിയും ഭംഗിയും വര്‍ദ്ധിപ്പിക്കാവുന്നതാണ്‌. പാല്‍ക്കട്ടി, ഹോട്ട്‌ സ്വാസ്‌, ഗാര്‍ലിക്‌ സ്വാസ്‌, തക്കാളി കഷണങ്ങള്‍, പഴങ്ങള്‍, സിറപ്പ്‌ മുതലായവ ടോപ്പിംഗായി ഉപയോഗിക്കാം.

മുറിച്ചുമാറ്റിയ ഭാഗം മുട്ടയോടൊപ്പം പൊരിച്ചെടുക്കുക. ഇത്‌ മഞ്ഞക്കരുവില്‍ മുക്കി കഴിക്കാവുന്നതാണ്‌.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബ്രെഡ്ഡിന്റെ മധ്യഭാഗത്ത്‌ മുട്ട ഒഴിച്ചു കഴിഞ്ഞാല്‍ ഇത്‌ പാകമായി ബ്രെഡ്ഡിനോട്‌ ചേരാനുള്ള സമയം നല്‍കുക. പെട്ടെന്ന്‌ ബ്രെഡ്ഡ്‌ മറിച്ചിട്ടാല്‍ മുട്ട പുറത്തേക്ക്‌ വരാന്‍ സാധ്യതയുണ്ട്‌. ബ്രെഡ്ഡിന്റെ മധ്യഭാഗത്തെ മുട്ടയുടെ വെള്ള നോക്കിയാല്‍ നന്നായി വെന്തോ എന്ന്‌ മനസ്സിലാക്കാന്‍ കഴിയും. അടിഭാഗം നല്ല കട്ടിയാകുന്നത്‌ വരെ വേവിക്കുക. അതിനുശേഷം ചെറുതായി ഇളക്കുക, എന്നിട്ടും ബ്രെഡ്ഡ്‌ പാനില്‍ പിടിച്ചിരിക്കുകയാണെങ്കില്‍ കുറച്ച്‌ സമയം കൂടി പൊരിക്കുക.

Read more about: egg മുട്ട
English summary

Egg, Recipe, Breakfast, Cooking, മുട്ട, പാചകം, ബ്രേക്ഫാസ്റ്റ്, പ്രാതല്‍, പാചകക്കുറിപ്പ്‌

Here is the tasty recipe of eggs in a basket,
X
Desktop Bottom Promotion