For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചോക്ളേറ്റ് ബനാന ഷെയ്ക്

|

ചോക്ളേറ്റും ഏത്തപ്പഴവും (നേന്ത്രപ്പഴം) ചേര്‍ന്നാല്‍ അപാരരുചിക്കുട്ടാണ് ഉണ്ടാവുക. മില്‍ക് ഷെയ്കില്‍ ഏത്തപ്പഴം ചേര്‍ത്തുനോക്കുക ,രുചിയില്‍ ഉണ്ടാവുന്ന അദ്ഭുതകരമായ മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.

ഉച്ച ഭക്ഷണത്തിനു മുമ്പുള്ള നീണ്ട ഇടവേളയില്‍ ഊര്‍ജസ്വലയോടെ ശരീരത്തെ നിലനിര്‍ത്താന്‍ ഈ സ്വാദിഷ്ഠമായ വിഭവം സഹായിക്കാം. നമുക്കൊരു ചോക്ലേറ്റ് ബനാന മില്‍ക് ഷെയ്ക്ക് ഉണ്ടാക്കിനോക്കാം.

Banana Chocolate Shake

ആവശ്യം വേണ്ട വിഭവങ്ങള്‍

ഏത്തപ്പഴം -1

ചോക്ലേറ്റ് ബാര്‍-1 (ഫ്ളേവറുകളോ ഭക്ഷ്യവിഭവങ്ങളോ കലരാത്തത്)

പഞ്ചസാര ആവശ്യത്തിന്

പാല്‍ -ഒരു ഗ്ളാസ്

നേന്ത്രപ്പഴം നന്നായി അരക്കുക. മിക്‌സി ഉപയോഗിച്ചോ കൈകൊണ്ടോ ആവാം, കഷണങ്ങളൊന്നുമില്ളെന്ന് ഉറപ്പുവരും വിധം കുഴക്കുക.

ചോക്ലേറ്റ് കഷണം മൈക്രോവേവില്‍ നന്നായി തിളപ്പിക്കുക, ഇത് ദ്രാവകരൂപത്തിലാവുന്നത് വരെ തുടരുക. തുടര്‍ന്ന് നേന്ത്രപ്പഴ കുഴമ്പുമായി യോജിപ്പിക്കുക

നേന്ത്രപ്പഴ -ചോക്ലേറ്റ് മിശ്രിതത്തില്‍ പഞ്ചസാര ചേര്‍ക്കുക. മധുരം നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ചേര്‍ക്കാം. ഇതില്‍ നുര പതയുന്നതു വരെ പാല്‍ ചേര്‍ക്കുക.

ഇത് ഐസുമായി ചേര്‍ക്കുക, കൂടെ ക്രീമോ നിങ്ങള്‍ക്കിഷ്ടമുള്ള മറ്റെന്തെങ്കിലുമോ ചേര്‍ക്കാം.

Read more about: sweet മധുരം
English summary

Cooking, Sweet, Banana Chocolate Shake, പാചകം, മധുരം, ബനാനാ ചോക്ലേറ്റ് ഷേയ്ക്ക്,

Chocolate and banana share a great affinity, the two flavors blending together perfectly to create a rich and satisfying taste,
Story first published: Thursday, February 21, 2013, 14:53 [IST]
X
Desktop Bottom Promotion