For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഫക്കെട്ടു മാറ്റാന്‍ മസാലച്ചായ

|

തണുപ്പിലും മഞ്ഞിലും ജലദോഷവും കഫക്കെട്ടുമെല്ലാം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇതിന് മരുന്നുകളെ ആശ്രയിക്കുന്നതിന് മുന്‍പ് വീട്ടില്‍ തന്നെ ചെയ്യവാവുന്ന ചുക്കുകാപ്പി, കുരുമുളകു കഷായം, രസം എന്നിവയെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയുകയും ചെയ്യാം.

ചായ, കാപ്പി ശീലങ്ങള്‍ ആരോഗ്യത്തിന് നല്ലതല്ലെന്നു പറയുമെങ്കിലും കഫക്കെട്ടു മാറാന്‍ മസാലച്ചായ വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞ്, മഴക്കാലത്ത് ഇത് കുടിയ്ക്കുന്നതും നല്ല ഉന്മേഷം നല്‍കും.

Masala Tea

മസാലച്ചായ ഉണ്ടാക്കുവാനും വളരെ എളുപ്പമാണ്.

തേയില
ഇഞ്ചി
തേന്‍
തുളസിയില
പുതിനയില

എത്ര ചായ വേണമെന്നതിനനുസരിച്ച് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഇഞ്ചി, തുളസിയില എന്നിവ ചേര്‍ക്കണം. വെള്ളം നല്ലതുപോലെ തിളച്ചു കഴിയുമ്പോള്‍ തേയിലപ്പൊടി ചേര്‍ത്ത് ചായ തയ്യാറാക്കുക.

തേയില ഊറിയ ശേഷം അരിച്ചെടുത്ത് തേന്‍ ചേര്‍ത്ത് കഴിയ്ക്കാം.

കഫക്കെട്ടു മാറാന്‍ പറ്റിയ ഔഷധമാണ് മസാലച്ചാല.

മേമ്പൊടി

വേണമെന്നുള്ളവര്‍ക്ക് അല്‍പം കുരുമുളകും ഇതില്‍ ചേര്‍ക്കാം. തേനിന് പകരം ശര്‍ക്കരയുമാകാം. എന്നാല്‍ പഞ്ചസാരയിട്ടാല്‍ ഇതിന്റെ ഔഷധഗുണം കുറയും.

English summary

Masala Tea Recipe, Cooking, Dring, മസാല ചായ, പാചകം, പാനീയം, പാചകക്കുറിപ്പ്

Since common cold is a common problem in all seasons particularly winter. We have a special chai recipe that will rejuvenate your day by reducing the cough phlegm infection,
Story first published: Tuesday, December 18, 2012, 12:43 [IST]
X
Desktop Bottom Promotion