For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പാര്‍ പൊടി വീട്ടില്‍ തയ്യാറാക്കാം

|

വറുത്തരച്ച സാമ്പാറിന് രുചി കൂടും. എന്നാല്‍ ഇന്നത്തെ തിരക്കു പിടിച്ച ലോകത്തില്‍ ഇതിനൊക്കെ ആര്‍ക്കാണ് സമയം. ഇതുകൊണ്ടു തന്നെ വാങ്ങുന്ന സാമ്പാര്‍ പൊടിയാണ് പലരും സാമ്പാറുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

അല്‍പം മെനക്കെട്ടാല്‍ സാമ്പാര്‍ പൗഡര്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇത് എളുപ്പം സ്വാദോടെ സാമ്പാര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുകയുമാകാം.

Sambhar Powder

മുഴുവന്‍ മല്ലി-അര കപ്പ്
ചുവന്ന മുളക്-15
ഉലുവ-1 ടീ സ്പൂണ്‍
കടലപ്പരിപ്പ്-1 ടേബിള്‍ സ്പൂണ്‍
ഉഴുന്നു പരിപ്പ്-1 ടേബിള്‍ സ്പൂണ്‍
കായം-1 കഷ്ണം
കറിവേപ്പില-രണ്ടു തണ്ട്
ജീരകം-അര ടീ സ്പൂണ്‍

ഒരു ചീനച്ചട്ടി ചൂടാക്കണം. ഇതിലേക്ക് മല്ലി, കടലപ്പരിപ്പ്, ഉഴുന്നു പരിപ്പ്, ജീരകം എന്നിവയിട്ടു വറുത്തെടുക്കണം. ഇത് നീക്കി വയ്ക്കുക.

അല്‍പം വെളിച്ചെണ്ണയൊഴിച്ച് കായം വറുത്തെടുക്കാം. ഇത് ഒരുവിധം പാകമാകുമ്പോള്‍ ഇതിലേക്ക് ഉലുവയിട്ടും വറുത്തെടുക്കുക. ഇത് മാറ്റി വയ്ക്കാം.

പിന്നീട് ചുവന്ന മുളക് ഇതേ രീതിയില്‍ വറുത്തെടുക്കാം. കറിവേപ്പിലയും നല്ലപോലെ വറുക്കുക.

തണുത്തു കഴിയുമ്പോള്‍ എല്ലാ മസാലകളും ചേര്‍ത്ത് നല്ലപോലെ പൊടിച്ചെടുക്കാം. ഇത് ചൂടാറിയ ശേഷം ഒരു ടിന്നിലിട്ട് അടച്ചു വയ്ക്കുക.

സാമ്പാറുണ്ടാക്കുമ്പോള്‍ റെഡിമെയ്ഡ് പൊടികള്‍ക്ക് പകരം ഇത് ഉപയോഗിച്ചു നോക്കൂ. സാമ്പാറിന് നല്ല നാടന്‍ രുചി ലഭിയ്ക്കുന്നത് രുചിച്ചറിയാം.

മേമ്പൊടി

സാമ്പാര്‍ പൊടിയുണ്ടാക്കുമ്പോള്‍ മല്ലിയും മുളകും നല്ലപോലെ വറുക്കണം. മുഴുവന്‍ കായം ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് വറുത്ത് വേറെ പൊടിച്ചെടുക്കാന്‍ ശ്രദ്ധിയ്ക്കുക.

Read more about: curry കറി
English summary

Sambhar Powder, Veg, Curry, Cooking, സാമ്പാര്‍ പൊടി, കറി, വെജ്, പാചകം, പാചകക്കുറിപ്പ്

Sambhar is a staple side dish in south India. It is one of the lip-smacking recipes. The vegetable stew or curry is made with vegetable broth, pigeon peas, lentils and vegetables.
X
Desktop Bottom Promotion