Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
വെണ്ടക്ക ഇനി മടുക്കില്ല, നാലുമണിക്ക് കറുമുറെ കഴിക്കാന്‍ ഇതാ ഒരു വെണ്ടക്ക പക്കവട
വെണ്ടക്ക എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു പച്ചക്കറിയല്ല. സാമ്പാറിലും മറ്റേത് കറികളിലും കൊഴകൊഴങ്ങനെ ഇരിക്കുന്ന വെണ്ടക്കയെ പ്ലേറ്റിന്റെ ഒരരുകിലേക്ക് മാറ്റി കൊണ്ട്പോയി കളയുന്നവരാണ് കൂടുതല്‍. വെണ്ടക്ക കൊണ്ട് തോരനായാലും മെഴുക്ക്പുരട്ടി ആയാലും പച്ചടി ആയാലും എന്തിന് തീയല്‍ ആയാല്‍ പോലും ആളുകള്‍ വലിയ താല്‍പ്പര്യം കാണിക്കാറില്ല. പക്ഷേ വെണ്ടക്ക കൊണ്ട് ഒരു നാലുമണി പലഹാരം ആയാലോ.

വെണ്ടക്ക കൊണ്ട് ഒരടിപൊളി പക്കവട തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകള്‍
വെണ്ടക്ക - 300 ഗ്രാം
കടലമാവ് - 3 ടേബിള്‍സ്പൂണ്‍
അരിപ്പൊടി - 2 ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങ നീര്
മഞ്ഞള്‍പ്പൊടി
മുളക് പൊടി
ഗരം മസാല
ഉപ്പ്
എണ്ണ
വെള്ളം
തയ്യാറാക്കുന്ന വിധം
വെണ്ടക്ക നീളത്തില്‍ കനം കുറച്ച് അരിഞ്ഞ് ഒരു കുഴിഞ്ഞ പാത്രത്തിലേക്ക് മാറ്റുക.
മറ്റൊരു പാത്രത്തില്‍ ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക്പൊടി (കാശ്മീരി), ഗരം മസാല, കടലമാവ്, അരിപ്പൊടി എന്നിവ ഒന്നിച്ച് ചേര്‍ത്ത് ഇളക്കുക.
ഈ മസാലയും ചെറുനാരങ്ങാനീരും കുറച്ച് വെള്ളവും കൂടി അരിഞ്ഞുവെച്ചിരിക്കുന്ന വെണ്ടക്കയിലേക്ക് ചേര്‍ത്ത് കഷ്ണങ്ങളില്‍ നല്ലവണ്ണം പിടിപ്പിക്കുക.
ഇനി ഒന്നുകില്‍ എയര്‍ഫ്രയര്‍ 5 മിനിറ്റ് പ്രീഹീറ്റ് ചെയ്തതിന് ശേഷം ട്രേയില്‍ കുറച്ച് എണ്ണ പുരട്ടി അതില്‍ വെണ്ടക്ക കഷ്ണങ്ങള്‍ നിരത്തി 10 മിനിട്ട് എയര്ഫ്രൈ ചെയ്ത് എടുക്കുക.
അല്ലെങ്കില്‍ ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി വെണ്ടക്ക കഷ്ണങ്ങളില്‍ അതിലിട്ട് ഡീപ് ഫ്രൈ ചെയ്തെടുക്കുക.
അടിപൊളി വെണ്ടക്ക ബജി അല്ലെങ്കില്‍ ക്രിസ്പി വെണ്ടക്ക പക്കവട തയ്യാര്‍.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
