Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ബാക്കിയായ അപ്പം മാവ് കൊണ്ട് രസികനൊരു വട്ടയപ്പം
വൈകുന്നേരം ചായക്കൊപ്പം കഴിക്കാന്‍ എന്തുണ്ടാക്കും എന്ന് ആലോചിക്കുന്നവര്‍ക്ക് വേണ്ടി ഒരു അടിപൊളി വട്ടയപ്പം റെസിപ്പി ഇതാ. ഈ വട്ടയപ്പത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ മാവ് അരച്ച് പുളിപ്പിച്ചെടുക്കാന്‍ കാത്തിരിക്കുകയൊന്നും വേണ്ട. കാരണം വെള്ളയപ്പത്തിന്റെ അരിമാവ് ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ റെസിപ്പി. അപ്പംമാവം ഉണ്ടെങ്കില്‍ വെറും പതിനഞ്ച് മിനിട്ടില്‍ ഈ രസികന്‍ വട്ടയപ്പം തയ്യാറാക്കാന്‍ സാധിക്കും. എങ്ങനെയാണ് ഈ വട്ടയപ്പം ഉണ്ടാക്കുന്നതെന്നും അതിനുള്ള ചേരുവകള്‍ എന്തെല്ല്ാമാണെന്നും നോക്കാം.

വട്ടയപ്പം
അരിമാവ് പുളിപ്പിച്ചെടുത്ത് അതില്‍ മധുരം ചേര്‍ത്ത് ആവിയില്‍ വേവിച്ചെടുക്കുന്ന പലഹാരമാണ് വട്ടയപ്പം. ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഈസ്റ്ററിനും മറ്റ് വിശേഷ അവസരങ്ങളിലും വട്ടയപ്പം ഉണ്ടാക്കാറുണ്ട്. പക്ഷേ അവര്‍ അതിനായി മാവ് തയ്യാറാക്കുകയാണ് ചെയ്യാറ്. പക്ഷേ ഇവിടെ നമ്മള് ബാക്കി വന്ന അപ്പം മാവ ് കൊണ്ടാണ് വട്ടയപ്പം ഉണ്ടാക്കുന്നത്.
ചേരുവകള്‍
- ബാക്കിയായ അപ്പം മാവ്
- പഞ്ചസാര അല്ലെങ്കില്‍ ശര്‍ക്കര
- തേങ്ങ ചിരകിയത്
- അല്‍പ്പം ജീരകം.
തയ്യാറാക്കുന്ന വിധം
- ബാക്കിയായ അപ്പത്തിന്റെ മാവിന് പുളി അധികമാണെങ്കില്‍ പഞ്ചസാര സ്വല്പ്പം അധികം ചേര്‍ക്കേണ്ടതായി വരും.
- ആദ്യം അപ്പം മാവിലേക്ക് ആവശ്യത്തിന് തേങ്ങയും പഞ്ചസാരയും ജീരകവും ചേര്‍ത്ത് നന്നായി ഇളക്കുക.
- തേങ്ങയുടെ അളവ് തീരെ കുറയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
- പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയും ചേര്‍ക്കാവുന്നതാണ്. ശര്‍ക്കര ചേര്‍ക്കുമ്പോള്‍ അപ്പത്തിന് തവിട്ട് നിറം ലഭിക്കുകയും ചെയ്യും.
- അല്‍പ്പനേരം മാവ് പൊങ്ങാന്‍ വെച്ചതിന് ശേഷം ഒരു പരന്ന പാത്രത്തിലേക്ക് ഒഴിക്കുക.
- കൂടുതല്‍ മാവ് ഉണ്ടെങ്കില്‍ പല തവണയായി ഉണ്ടാക്കാം. അല്ലെങ്കില്‍ ആവശ്യത്തിന് മാത്രം മാവെടുത്ത് അതിന് വേണ്ട പഞ്ചസാരയും തേങ്ങയും മറ്റ് ചേരുവകളും ചേര്‍ക്കാം.
- ആവിപ്പാത്രം അടുപ്പില്‍ വെച്ച് മാവ് ഒഴിച്ച പാത്രം അതിലേക്ക ഇറക്കിവെച്ച് ആവിയില്‍ വേവിക്കുക.
- ഇടയ്ക്ക് പാത്രം പൊക്കിനോക്കി വേവ് പരിശോധിക്കാം.
- വെന്തുകഴിഞ്ഞാല്‍ അടുപ്പില്‍ നിന്ന് മാറ്റി തണുക്കാന്‍ വെക്കുക.
- തണുത്തതിന് ശേഷം മുറിച്ച് കഴിക്കുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
