Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

മാവ് കുഴച്ച് മണിക്കൂറുകളോളം വെക്കണ്ട, നല്ല സോഫ്റ്റ് ചപ്പാത്തി ലഭിക്കാൻ ഈ ഒരൊറ്റ ട്രിക്ക് മതി!

ചപ്പാത്തി ഉണ്ടാക്കിയ ഉടനെ കഴിക്കണം. ഇല്ലെങ്കിൽ ഒട്ടുമിക്ക ചപ്പാത്തിയും നല്ല കല്ലുപോലെയാകും. ഈ ചപ്പാത്തി കഴിക്കാനും നല്ല ബുദ്ധിമുട്ടാണ്. ചപ്പാത്തി നല്ല സോഫ്റ്റായി ലഭിക്കാൻ പലരും മാവ് നല്ലപോലെ കുഴച്ച്, കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വെയ്ക്കും. എന്നാൽ, നല്ല തിരക്കു പിടിച്ച സമയത്ത് ഇത്തരത്തിൽ ഒരു മണിക്കൂറൊന്നും മാവ് വെയ്ക്കാൻ സമയം ലഭിച്ചെന്ന് വരാറില്ല. കൂടാതെ, നമ്മുടെ സമയം കളയുന്ന ജോലികൂടിയാണ് ഇത്.

chapati

എന്നാൽ, ഇത്രയൊന്നും കഷ്ടപ്പെടാതെ നല്ല സോഫ്റ്റ് ചപ്പാത്തി നിങ്ങൾക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം.

ചപ്പാത്തി നന്നാവാൻ

ഒരു ചപ്പാത്തി പെർഫെക്ട് ആവണമെങ്കിൽ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം. വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കണം. വെള്ളം ചേർത്ത് കുഴയ്ക്കുമ്പോൾ മാവിന്റെ പരുവം ശ്രദ്ധിക്കണം. അമിതമായി ലൂസാകാനും, എന്നാൽ നല്ല കട്ടിയിലാകാനും പാടില്ല. ഉപ്പിന്റെ അളവ് കൃത്യമായിരിക്കണം. അതുപോലെ തന്നെ, വേവിക്കുമ്പോഴും ശ്രദ്ധിക്കണം. മാവ് കുഴയ്ക്കുമ്പോൾ തന്നെ ചപ്പാത്തി പെർഫെക്ട് ആകുമോ ഇല്ലയോ എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. കാരണം, മാവ് കുഴയ്ക്കുന്ന പാത്രത്തിൽ മാവ് ഒന്നും ഒട്ടിപിടിക്കാതെ എല്ലാം പെർഫെക്ടായി കുഴച്ചെടുക്കാൻ സാധിച്ചെങ്കിൽ എല്ലാം പെർഫെക്ട് ആണ്. മാവ് പെർഫെക്ട് ആയാലും ചിലപ്പോൾ ചപ്പാത്തി സോഫ്റ്റ് ആകാറില്ല. ഇതിനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

ചൂടുവെള്ളം

വെള്ളം നല്ലപോലെ തിളപ്പിച്ചെടുക്കുക. ഈ തിളച്ച വെള്ളം മാവിൽ ഒഴിച്ച് ഒരു സ്പൂൺ ഉപയോ​ഗിച്ച് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഈ സമയം പുട്ടിന് നനച്ചപോലെ മാവ് വരും. കുറച്ചെടുത്ത് കൈകൊണ്ട് ഉരുട്ടി നോക്കുക. നല്ല സോഫ്റ്റായി ഉരുണ്ട് വരുന്നുണ്ടെങ്കിൽ ഒരു പാത്രം കൊണ്ട് മാവ് അടച്ച് വെയ്ക്കുക. അതിനുശേഷം 3 മിനിറ്റ് കഴിയുമ്പോൾ പാത്രം മാറ്റണം. അതിനുശേഷം മാവ് നല്ലപോലെ കുഴച്ചെടുക്കുക. മാവ് ഒന്ന് കുഴച്ചെടുത്ത് ഉരുട്ടണം. ഒരു വിരൽ കൊണ്ട് അമർത്തിയാൽ, വിരൽ താഴ്ന്നുപോകുന്ന വിധത്തിൽ ലൂസായിരിക്കണം മാവ്. മാവിന്റെ മുകളിൽ കുറച്ച് എണ്ണ തടവി, ഒരു പാത്രം കൊണ്ട് മൂടി വെയ്ക്കുക. ദീർഘനേരം വെയ്ക്കേണ്ട ആവശ്യമില്ല. അപ്പോൾ തന്നെ പരത്താവുന്നതാണ്.

Also Read: റവ ഉണ്ടോ? ഇൻസ്റ്റന്റ് ഉഴുന്നുവട തയ്യാറാക്കാം

ചുട്ടെടുക്കുമ്പോൾ

ഇത്തരത്തിൽ തയ്യാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി പരത്തണം. പരത്തിയെടുത്തിനുശേഷം ഒരു ചട്ടിയിൽ ഇട്ട് ചപ്പാത്തി ചുട്ടെടുക്കാം. ചട്ടി നല്ലപോലെ ചൂടായതിന് ശേഷം മാത്രം ചപ്പാത്തി ഇടുക. ഒരു വശം കുറേ നേരം ചട്ടിയിൽ ഇടാൻ പാടുള്ളതല്ല. വളരെ പെട്ടെന്ന് ഇരുവശവും മറച്ചിട്ടുകൊണ്ടിരിക്കണം. ഈ സമയം ചട്ടുകം ഉപയോ​ഗിച്ച് പ്രെസ്സ് ചെയ്യാനും പാടുള്ളതല്ല. ചപ്പാത്തിയിൽ കുമിളകൾ പൊന്തിവരാൻ തുടങ്ങുമ്പോൾ മാത്രം ചട്ടുകം ഉപയോ​ഗിച്ച് പതിയെ പ്രെസ്സ് ചെയ്ത് കൊടുക്കണം.

നെയ്യ്

അവസാനം ചപ്പാത്തി എടുക്കുന്നതിന് മുൻപ് ഇരുവശത്തും കുറച്ച് നെയ്യ് പുരട്ടി കൊടുക്കുക. നെയ്യ് ഇല്ലെങ്കിൽ കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കാവുന്നതാണ്. എണ്ണ പുരട്ടിയതിന് ശേഷം ഇരുവശവും ഒന്ന് ചൂടാക്കുക. എണ്ണ, നെയ്യ് എന്നിവ പുരട്ടണം എന്നത് നിർബന്ധമല്ല.

Also read: തമിഴ്നാട് സ്പെഷ്യൽ പാൽകേസരി തയ്യാറാക്കിയാല്ലോ!

സൂക്ഷിക്കേണ്ട വിധം

ചുട്ടെടുക്കുന്ന ഓരോ ചപ്പാത്തിയും കാസ്റോളിൽ വെച്ച് അടച്ച് വെയ്ക്കുക. പുറത്ത് തുറന്ന് വെയ്ക്കുന്നത് ചപ്പാത്തിയുടെ സോഫ്റ്റ്നസ്സ് നഷ്ടമാകുന്നതിന് കാരണാകും. അതുപോലെ, കാസ്റോൾ ഇല്ലെങ്കിൽ ഒരു പാത്രത്തിൽ അടച്ച് വെയ്ക്കാവുന്നതാണ്. ഈ വിധത്തിൽ തയ്യാറാക്കി എടുക്കുന്ന ചപ്പാത്തി പിറ്റേ ദിവസം വരെ നല്ലപോലെ സോഫ്റ്റായി ഇരിക്കും.

The image used in the story is AI-generated

[ of 5 - Users]

English Summary

Make soft chapati easily! Discover simple tips to achieve fluffy, tender chapatis without extra effort.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+