Latest Updates
-
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ശുക്ര മൗഢ്യം 2026: ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
മഹാരാഷ്ട്ര യുസിസി സർവേ: ലിവ്-ഇൻ ബന്ധങ്ങളും വിവാഹവും ഇനി നിയമത്തിന്റെ പിടിയിൽ? -
വിജയദശമി നാളിലെ നക്ഷത്രഫലം: 27 നാളുകാർക്കും ഇന്ന് ഭാഗ്യദിനമോ? സമ്പത്തും കരിയറും അറിയാം
അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
കൂണ് വിഭവങ്ങള്‍ എപ്പോഴും എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ പല കാരണങ്ങളാല്‍ ഇത് തയ്യാറാക്കാന്‍ പലരും പുറകിലേക്ക് നില്ക്കുന്നു. കൂണ് വിഭവങ്ങളില്‍ മഷ്റൂം പെപ്പര്ഫ്രെ റെസിപ്പി എപ്രകാരം തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതും റെസ്റ്റോറന്റ് സ്റ്റൈലില്‍ വീട്ടില്‍ തന്നെ നമുക്ക് മഷ്റും പെപ്പര്‍ ഫ്രൈ തയ്യാറാക്കാം. ഇത് ചോറിനൊപ്പവും ചപ്പാത്തി , പൊറോട്ട പോലുള്ള വിഭവങ്ങള്‍ക്കൊപ്പവും തയ്യാറാക്കി കഴിക്കാവുന്നതാണ്. എങ്ങനെ തയ്യാറാക്കണം എന്ന് നമുക്ക് വായിക്കാം.

ആവശ്യമായ ചേരുവകള്‍:
* കൂണ് - 200 ഗ്രാം
* കോണ്‍ഫ്ളവര്‍ - കുറച്ച്
* ജീരകം - 1 ടീസ്പൂണ്‍
* കുരുമുളക് - 1 ടീസ്പൂണ്‍
* പെരുംജീരകം- 1 ടീസ്പൂണ്‍
* എണ്ണ - 1 ടേബിള്‍സ്പൂണ്‍
* കറുവപ്പട്ട - 1 കഷണം
* ഗ്രാമ്പൂ - 3
* ബിരിയാണി ഇല - 1
* വലിയ ഉള്ളി - 1 (ചെറുതായി അരിഞ്ഞത്)
* പച്ചമുളക് - 1
* കറിവേപ്പില - അല്പം
* മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
* ഉപ്പ് - ആവശ്യത്തിന്
* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
* മല്ലിയില- കുറച്ച്
തയ്യാറാക്കുന്ന വിധം
* ആദ്യം കൂണ് വൃത്തിയായി കഴുകി കോണ്‍ഫ്ളവര്‍ മുക്കി വെക്കുക.
* പിന്നെ ഇഷ്ടമുള്ള വലിപ്പത്തില്‍ കഷ്ണങ്ങളാക്കി മുറിക്കണം.
* ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ കുരുമുളകും ജീരകവും
പെരുംജീരകവും ഇട്ട് മീഡിയം ഫെളെയിമില് വെച്ച് വറുത്ത് കോരി
എടുക്കാവുന്നതാണ്. ശേഷം പൊടിച്ചെടുക്കുക
* അതേ പാന്‍ അടുപ്പില്‍ വെച്ച് അതില്‍ 1 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച്
ചൂടാകുമ്പോള്‍ കറുവപ്പട്ട, ഗ്രാമ്പൂ, ബിരിയാണി ഇല എന്നിവ ചേര്‍ത്ത്
വഴറ്റിയെടുക്കുക
* ശേഷം ചെറുതായി അരിഞ്ഞ ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ
ചേര്‍ത്ത് കുറച്ച് ഉപ്പ് വിതറി നന്നായി വഴറ്റുക.
* ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ
വഴറ്റി മഞ്ഞള്‍ പൊടി ചേര്‍ത്ത് ഇളക്കാം. കോണ്‍ഫ്ളവറില്‍
വെച്ചിരിക്കുന്ന കൂണ് ചേര്‍ത്ത് നന്നായി ഇളക്കാവുന്നതാണ് ശേഷം , 4-5
മിനിറ്റ് അടച്ച് വേവിക്കുക. വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല.
* മഷ്റൂം നന്നായി വഴന്നു വരുമ്പോള്‍ അതിലേക്ക് നമ്മള് നേരത്തെ
പൊടിച്ച മസാല ചേര്‍ത്ത് 2 മിനിറ്റ് നന്നായി ഇളക്കി മല്ലിയില വിതറി
വഴറ്റിയെടുത്താല്‍ മതി
Image Courtesy: Traditionally Modern Food
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
