Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
ചീര ഉണ്ടോ, നോര്‍ത്ത് ഇന്ത്യക്കാരുടെ പ്രിയ പാലക് പക്കവട തയ്യാറാക്കാം
Recipes
oi-Veena M A
Posted By: Veena M A
നമ്മള് മലയാളികള്‍ക്ക് ചീര കൊണ്ട് തോരനും കറിയും വെക്കുന്നതാണ് ഇഷ്ടം. പക്ഷേ വടക്കേ ഇന്ത്യക്കാര്‍ ചീര കൊണ്ട് നല്ല ക്രിസ്പി ആയിട്ടുള്ള പക്കവട തയ്യാറാക്കും. ചീരയ്ക്ക് ഹിന്ദിയില്‍ പാലക് എന്നാണ് പറയുന്നത്. പക്ഷേ ചീരയുടെ വകഭേദങ്ങളില്‍ നമ്മള് പാലക് ചീര എന്ന് വിളിക്കുന്ന പച്ചനിറത്തിലുള്ള ഒരു ചീരയും ഉണ്ട്. ആ ചീരയാണ് പക്കവടയ്ക്ക് അനുയോജ്യം. പാലക് പക്കവടയും അതിന് കൂട്ടാന്‍ ചട്നിയും മസാല ചായയും ഉണ്ടെങ്കില്‍ അവര്‍ ഹാപ്പിയാണ്.

വളരെ എളുപ്പത്തില്‍ പാലക് പട്ടവട തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകള്‍
- ഫ്രഷ് ചീര തണ്ടില്ലാതെ അരിഞ്ഞത്- രണ്ടരക്കപ്പ്
- സവാള - കനം കുറച്ച് അരിഞ്ഞത് ഒരെണ്ണം
- പച്ചമുളക് - 2-3 എണ്ണം നീളത്തില്‍ അരിഞ്ഞത്
- മല്ലിയില, പുതിനയില - ഒരു കൈ നിറയെ അരിഞ്ഞത്
- ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
- ഇഞ്ചി ചെറുതായി നുറുക്കിയത് - അര ടീസ്പൂണ്‍
- മുളക്പൊടി - അരടീസ്പൂണ്‍
- ഗരം മസാല - അരടീസ്പൂണ്‍
- മല്ലിപ്പൊടി- അര ടീസ്പൂണ്‍
- കടലമാവ് - അരക്കപ്പ്
- അരിപ്പൊടി- 2 ടേബിള്‍സ്പൂണ്‍
- ഉപ്പ് ആവശ്യത്തിന്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
- പാലക് കുനുകുനെ അരിഞ്ഞതിലേക്ക് കടലമാവും അരിപ്പൊടിയും ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്ത് നല്ലവണ്ണം മി്ക്സ ചെയ്ത് കുറച്ചുനേരം മാറ്റിവെക്കുക.
- ഇനി കടലമാവും അരിപ്പൊടിയും കൂടി ചേര്‍ത്ത് ചെറിയ നനവുള്ള മാവായി കുഴയ്ക്കുക.
- ആവശ്യാനുസരണം വെള്ളം ചേര്‍ക്കാം. പക്ഷേ ലൂസ് മാവ് അല്ല പക്കവടയ്ക്ക് വേണ്ടത്. അതിനാല്‍ വെള്ളം കുറച്ച് മാത്രം ചേര്‍ക്കുക. ഉള്ളിവട മാവ് പോലെ കട്ടിയുള്ള മാവാണ് പക്കവടയ്ക്കും വേണ്ടത്.
- ശേഷം മാവിന്റെ ഉപ്പ് നോക്കുക. വേണമെങ്കില്‍ മാവിലേക്ക് അണ്ടിപ്പരിപ്പും ചേര്‍ക്കാവുന്നതാണ്.
- ഇനി ഒരു പാത്രം അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക.
- എണ്ണ ചൂടാകുമ്പോള്‍ തീ മീഡിയത്തിലേക്ക് ആക്കി വലിയ നെല്ലിക്ക വലുപ്പത്തില്‍ മാവ് എടുത്ത് പതുക്കെ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.
- 1,2 മിനിട്ടിന് ശേഷം ഒന്ന് ഇളക്കി കൊടുക്കുക.
- ക്രിസ്പി ആകുന്നത് വരെ പക്കവട പൊരിച്ചെടുക്കുക. കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം.
- ഇനി കോരുതവി കൊണ്ട് പക്കവട എണ്ണയില്‍ നിന്ന് കോരിയെടുക്കുക. പാലക് പക്കവട തയ്യാര്‍.
- ചൂടുചായയും ചട്നിയും ഉണ്ടെങ്കില്‍ പാലക് പക്കവടയ്ക്ക് സൂപ്പര്‍ കോമ്പിനേഷന്‍ ആയി.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
How to Make Palak Pakoda, Crispy Palak Pakoda Recipe in Malayalam
Story first published: Saturday, August 10, 2024, 17:28 [IST]
Other articles published on Aug 10, 2024



Click it and Unblock the Notifications