Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഒരിക്കല്‍ കഴിച്ചാല്‍ പിന്നെ രുചി മറക്കില്ല, കൊതിയൂറും ചീസ് ഓംലെറ്റ് റെസിപ്പി
Recipes
oi-Veena M A
Posted By: Veena M A
ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാന്‍ സമയം ഇല്ലാത്തവര്‍ക്ക് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെടുത്താം. ചീസ് ഓംലെറ്റ്. സാധാരണ ഓംലെറ്റില്‍ നിന്നും വളരെ വ്യത്യസ്തമാണ് ചീസ് ഓംലെറ്റ്. ചീസ് ചേര്‍ക്കുന്നത് കൊണ്ട് മാത്രമല്ല, രുചിയിലും ആള് വ്യത്യസ്തനാണ്. ബ്രേക്ക്ഫാസ്റ്റ് അല്ലാതെ സാന്‍വിച്ചില്‍ വെക്കാനോ ചോറിനൊപ്പം കഴിക്കാനോ ഒക്കെ ഈ ഓംലെറ്റ് പെര്‍ഫെക്്ട് ആണ്. അപ്പോള്‍ വളരെ വേഗം ചീസ് ഓംലെറ്റ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകള്‍
- *മുട്ട
- *ചീസ്
- *സവാള
- *ബെല്‍ പെപ്പര്‍ അഥവാ കാപ്സിക്കം
- *പച്ചമുളക്
- *മുളക്പൊടി
- *മഞ്ഞള്‍പ്പൊടി
- *ഗരം മസാല
- *ബട്ടര്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ
- *ഉപ്പ്
ചേരുവകള്‍ സാധാരണ ഓംലെറ്റ് ഉണ്ടാക്കുന്നത് പോലെ മുട്ടയുടെ എണ്ണം അനുസരിച്ച് ആവശ്യാനുസരണം എടുക്കുക.
തയ്യാറാക്കുന്ന വിധം
- *ആദ്യം തന്നെ സവാളയും പച്ചമുളകും ചെറുതായി നുറുക്കിയെടുക്കുക. ആവശ്യമെങ്കില്‍ ക്യാരറ്റ്, തക്കാളി, കൂണ് എന്നിവയും ഇവയ്ക്കൊപ്പം ചേര്‍ക്കാം.
- *മുട്ടകള്‍ പൊട്ടിച്ച് ഒരു പാത്രത്തില്‍ ഒഴിച്ച് അല്‍പ്പം ഉപ്പും ചേര്‍ത്ത് അടിച്ച് പതപ്പിക്കുക.
- *അടുപ്പില്‍ ഒരു പരന്ന പാത്രം വെച്ച് അതിലേക്ക് അല്‍പ്പം എണ്ണ ഒഴിച്ച് പച്ചക്കറികള്‍ അതില്‍ ചെറുതായി വേവിച്ചെടുക്കുക.
- *ഇതിലേക്ക് മുളക്പൊടി, ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക.
- *പകുതി വെന്തതിന് ശേഷം ഇവ പാത്രത്തില്‍ നിരത്തി, അതിന് മുകളിലേക്ക് അടിച്ചുവെച്ചിരിക്കുന്ന മുട്ട ഒഴിക്കുക.
- *മുട്ട വേവിച്ചെടുക്കുക. അടിഭാഗം വെന്തതിന് ശേഷം മറിച്ചിടുക.
- *ഇരുവശവും വെന്തുകഴിഞ്ഞാല്‍ ഓംലെറ്റിന് മുകളിലായി ആവശ്യത്തിന് ചീസ് ചിരകിയിടുക.
- *ശേഷം ഒരു വശം മറുവശത്തേക്ക് മടക്കി, ചീസ് ഉരുകുന്നത് വരെ തീ കുറച്ചുവെച്ച് വേവിക്കുക.
- *രുചിയൂറും ചീസ് ഓംലെറ്റ് തയ്യാര്‍.
- *ഇനി ചൂടോടെ കഴിക്കുക.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary



Click it and Unblock the Notifications
