Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആരെയും മയക്കുന്ന മസാല ചായ, ഒരിക്കല്‍ കുടിച്ചാല്‍ രുചി നാവില്‍ നിന്നും മായില്ല
ചായ ചിലരുടെ വികാരമാണ്. ഒരു ദിവസം ചായ കുടിച്ചില്ലെങ്കില്‍ ആ ദിവസം പോക്കാണെന്ന് കരുതുന്ന ആളുകളുണ്ട്. എത്ര ചായ വേണമെങ്കിലും കുടിക്കുന്ന ആളുകളുണ്ട്. ഇങ്ങനെയുള്ള ചായ പ്രേമികള്‍ക്ക് വേണ്ടി ഒരു അടിപൊളി ചായ റെസിപ്പി പരിചയപ്പെടാം. നമ്മള് പൊതുവേ കട്ടന്‍ ചായ, പാല്‍ച്ചായ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ചായകളേ ഉണ്ടാക്കാറുള്ളൂ. എന്നാല്‍ ഇപ്പോള്‍ പല ഫ്ളേവറുകളുള്ള കട്ടന്ചായകളും പാല്ച്ചായകളും ലഭ്യമാണ്. പ്രത്യേകിച്ച് കല്യാണ വിരുന്നുകളില്‍ പത്തും ഇരുപതും ഫ്ളേവറുകളില്‍ ഉള്ള ചായക്കായി പ്രത്യേകം കൗണ്ടര്‍ തന്നെ ഉണ്ടാകാറുണ്ട്. വടക്കേ ഇന്ത്യ ചായ രുചികളില്‍ സമ്പന്നമാണ്. ഏലയ്ക്കാ ചായയും മസാല ചായയും ഇഞ്ചിച്ചായയുമെല്ലാം അവിടെ കാലങ്ങളായി ഉണ്ട്. ഇപ്പോള്‍ നമ്മളും ചായയില്‍ ഏലയ്ക്കയും ഇഞ്ചിയുമൊക്കെ ഇട്ടുതുടങ്ങിയിട്ടുണ്ട്.

നല്ല മഴ പെയ്യുമ്പോള്‍ ചൂടോടെ ഊതിക്കുടിക്കാന്‍ ഒരു ഇഞ്ചിച്ചായയുടെ റെസിപ്പിയാണ് ഇനി പറയാന്‍ പോകുന്നത്.
ചേരുവകള്‍
- പാല്
- ചായപ്പൊടി
- ഇഞ്ചി
- ഏലയ്ക്ക
- കറുവപ്പട്ട
- കുരുമുളക്
- പഞ്ചസാര/ശര്‍ക്കര
- വെള്ളം
തയ്യാറാക്കുന്ന വിധം
- അടുപ്പത്ത് ചായയ്ക്ക് ഒരു ഗ്ലാസ്സ് വെള്ളം വെക്കുക.
- ചൂടാകുമ്പോള്‍ അതിലേക്ക് രണ്ട് ഏലയ്ക്ക, ഒരു ചെറിയ കഷ്ണം കറുവപ്പട്ട, ചെറിയ കഷ്ണം ഇഞ്ചി, രണ്ട്മൂന്ന് കുരുമുളക് എന്നിവ ചതച്ച് ഇട്ടുകൊടുക്കുക.
- വെള്ളം തിളയ്ക്കുമ്പോള്‍ കടുപ്പം അനുസരിച്ച് ചായപ്പൊടി ഇടുക.
- പൊടി വേവുമ്പോള്‍ ഒരു ഗ്ലാസ്സോളം ചൂടുപാല് ഒഴിച്ച് തിളപ്പിച്ചെടുക്കുക
- തിളച്ച് പൊങ്ങിവരുമ്പോള്‍ ഗ്ലാസ്സിലേക്ക് അരിച്ചൊഴിക്കുക.
- ഇനി ചൂടോടെ ആ ചായ കുടിക്കാം.
Image Credit: Wikimedia
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
