Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ഒരു റാഗി മുദ്ദേ കഴിച്ചാല്‍ ദിവസം മുഴുവന്‍ എനര്‍ജി, കന്നഡക്കാരുടെ സ്വന്തം റാഗി മുദ്ദേ റെസിപ്പി
വളരെ ആരോഗ്യകരമായ ഒരു റെസിപ്പി ആണ് ഇന്ന് പരിചയപ്പെടാന്‍ പോകുന്നത്, റാഗി മുദ്ദേ. പേര് കേള്‍ക്കുമ്പോള്‍ ഇതെന്ത് സാധനം എന്ന് ചിന്തിക്കുന്നവരുണ്ടാകും. ശരിയാണ്, മലയാളികള്‍ക്ക് ഈ വിഭവം അത്ര പരിചയം പോര. കാരണം ഇത് നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയുടെ സ്വന്തം വിഭവമാണ്. അങ്ങനെ മാത്രം പറഞ്ഞാല്‍ പോര, കന്നഡക്കാരുടെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് തന്നെ പറയണം. കാരണം വളരെ പോഷകഗുണങ്ങളുള്ള ഈ വിഭവം കര്‍ണ്ണാടകയിലെ ഗ്രാമീണര്‍ ദിവസവും കഴിക്കും.

റാഗി കൊണ്ടാണ് ഇത് തയ്യാറാക്കുന്നത് എന്ന് പറഞ്ഞാല്‍ തന്നെ ആരോഗ്യദായകമാണെന്ന് ഊഹിക്കാലോ. പാവപ്പെട്ടവരുടെ ധാന്യമെന്നാണ് പണ്ടുകാലത്ത് റാഗി അറിയപ്പെട്ടിരുന്നത്. കാരണം വളമൊന്നും ഇടാതെ, വളരെ കുറച്ച് വെള്ളം മാത്രം മതി റാഗി വിളയിച്ചെടുക്കാന്‍.
അപ്പോഴിനി റാഗി മുദ്ദേ എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം.
വെറും 25 മിനിട്ട് കൊണ്ട് ഈ വിഭവം തയ്യാറാക്കാം. പക്ഷേ ഇതുണ്ടാക്കുമ്പോള്‍ വളരെ ശ്രദ്ധയോടെ ഉണ്ടാക്കണം, കാരണം പിഴവ് പറ്റിയാല്‍ ദഹനപ്രശ്നം വരാനിടയുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ധാന്യമാണ് റാഗി എന്നതിനാല്‍ ഇത് ദഹിക്കാന്‍ സമയമെടുക്കും. അതേസമയം മുദ്ദേ കഴിച്ചാല്‍ ആ ദിവസം പിന്നെ വിശക്കില്ല എന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ട് കര്‍ണ്ണാടകയില്‍ പാടത്ത് പണിയെടുക്കാന്‍ പോകുന്ന കര്‍ഷകരുടെ പ്രധാന ആഹാരമാണിത്.
ചേരുവകള്‍
*റാഗിപ്പൊടി - ഒരു കപ്പ്
*വെള്ളം
*ഉപ്പ്
*നെയ്യ്
തയ്യാറാക്കുന്ന വിധം
*ആദ്യം ഒരു ടേബിള്‍സ്പൂണ്‍ റാഗിപ്പൊടി ഒരു ചെറിയ പാത്രത്തില്‍
എടുത്ത് അതിലേക്ക് മൂന്ന് ടേബിള്‍സ്പൂണ്‍ വെള്ളം ഒഴിച്ച്
കട്ടകളില്ലാതെ നന്നായി കലക്കിയെടുക്കുക. ഇത് മാറ്റിവെക്കുക.
*ഇനി രണ്ട് കപ്പ് വെള്ളം ഒരു അടി കട്ടിയുള്ള പാത്രത്തില്‍ അടുപ്പത്ത്
വെച്ച് ചൂടാക്കുക.
*ഇതിലേക്ക് അര ടീസ്പൂണ്‍ ഉപ്പും ഒരു ടീസ്പൂണ്‍ നെയ്യും ചേര്‍ക്കുക.
പരമ്പരാഗതരീതിയില്‍ ഇവ ചേര്‍ക്കാറില്ല. പക്ഷേ രുചിക്കായി
ആവശ്യമെങ്കില്‍ ചേര്‍ക്കാം.
*വെള്ളം തിളയ്ക്കുമ്പോള്‍ കലക്കിവെച്ചിരിക്കുന്ന റാഗി ഒരു സ്പൂണ്‍
കൊണ്ട് ചേര്‍ത്ത് നന്നായി ഇളക്കുക.
*തീ കുറച്ചുവെച്ച് കുമിളകള്‍ വരുന്നത് വരെ ഇത് നന്നായി വേവിക്കുക.
ഇതിലേക്ക് ബാക്കിയുള്ള റാഗിപ്പൊടി കൂടി ചേര്‍ക്കുക.
*ഇനി ഒരു മരത്തടി കൊണ്ട് പൊടി ചപ്പാത്തിമാവ് പരുവത്തില്‍
കട്ടകളില്ലാതെ നന്നായി കുഴച്ചെടുക്കുക.
*ഇനി പാത്രം ഒരു അടപ്പ് വെച്ച് 5 മിനിട്ട് അടച്ചുവെക്കുക. തീ ഏറ്റവും
കുറച്ചായിരിക്കണം വെക്കേണ്ടത്. അഞ്ച് മിനിട്ടിന് ശേഷം തീ ഓഫ് ചെയ്യുക.
ഈ സമയം കൊണ്ട് മാവ് വെന്തിട്ടുണ്ടാകും.
*മാവ് ശരിക്കും വെന്തോ എന്നറിയുന്നതിനായി വിരലോ ഒരു സ്പൂണോ മാവില്‍
മുക്കുക. മാവ് അതില്‍ ഒട്ടിപ്പിടിച്ചില്ലെങ്കില് വെന്തു എന്നാണ്
അര്‍ത്ഥം.
*ഇനി അല്‍പ്പം നെയ്യ് മാവിലേക്ക് ഒഴിച്ച് കൈ കൊണ്ട് നന്നായി
കുഴയ്ക്കുക.
*ഇനി മാവ് വലിയ ഉരുളകളാക്കിയെടുക്കുക.
*റാഗി മുദ്ദെ തയ്യാര്‍.
സാമ്പാറിനൊപ്പമോ മറ്റെന്തെങ്കിലും കറിക്കൊപ്പമോ ഇത് കഴിക്കാം. ചിലര്‍ ഇതിനൊപ്പം ഇലക്കറികളും മറ്റുചിലര്‍ ചിക്കന്‍ കറിയും കൂട്ടാറുണ്ട്. പരമ്പരാഗതരീതിയില്‍ റാഗി മുദ്ദേയ്ക്കൊപ്പം ബസ്സരു, മസ്സൊപ്പു, സാറു അല്ലെങ്കില്‍ എന്തെങ്കിലും പരിപ്പ് കറി എന്നിവയാണ് കൂട്ടാറ്.
Image Credit:archanaskitchen
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
