Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പത്ത് മിനിറ്റുണ്ടെങ്കില് ചപ്പാത്തിമാവില്‍ ഈ ഒരു സൂത്രം ചേര്‍ക്കൂ, സോഫ്റ്റ് ചപ്പാത്തി റെഡി
ചപ്പാത്തി നമുക്കെല്ലാം ഇഷ്ടമുള്ള ഒന്നാണ്, എന്നാല്‍ പലപ്പോഴും പലരും ചപ്പാത്തി തയ്യാറാക്കുമ്പോള്‍ അത് നല്ല കട്ടിയുള്ളതും കടിച്ചാല്‍ പൊട്ടാത്തതും ആവുന്നു. എന്നാല്‍ ഇത്തരത്തില്‍ ചപ്പാത്തിയുണ്ടാക്കിയാല്‍ പലരും രണ്ടാമത് ഉണ്ടാക്കാന്‍ മടിക്കും. എന്നാല്‍ ഇനി വീട്ടില്‍ തന്നെ വെറും പത്ത് മിനിറ്റില്‍ നമുക്ക് നല്ല സൂപ്പര്‍ ചപ്പാത്തി തയ്യാറാക്കാം. പക്ഷേ അതിന്റെ സൂത്രം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അതിലൊരു സൂപ്പര്‍ സൂത്രമു്ണ്ട്. അത് എന്താണെന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
*ഗോതമ്പ് പൊടി - 2 കപ്പ്
*ഉപ്പ് - ആവശ്യത്തിന്
*എണ്ണ/ നെയ്യ് - 1 ടേബിള്‍സ്പൂണ്‍
*ഇളം ചൂടുവെള്ളം - ആവശ്യത്തിന്
*നെയ്യ്- ചപ്പാത്തിക്ക് മുകളില്‍ തേക്കുന്നതിന്
തയ്യാറാക്കുന്ന വിധം
* ആദ്യം ഒരു പാത്രത്തില്‍ 2 കപ്പ് ഗോതമ്പ് പൊടി നല്ലതുപോലെ
അരിച്ചെടുക്കുക
* ശേഷം പാകത്തിന് ഉപ്പും 1 ടേബിള്‍സ്പൂണ്‍ എണ്ണ/ നെയ്യും ചേര്‍ത്ത് കൈ
വെച്ച് തന്നെ നല്ലതുപോലെ ഇളക്കുക.
* പിന്നീട് അല്പാല്പമായി വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കണം.
ഇതിനായി നല്ലതുപോലെ അമര്‍ത്തി വേണം ചപ്പാത്തി കുഴക്കുന്നതിന്.
* കുഴച്ചു കഴിഞ്ഞതിന് ശേഷം ചപ്പാത്തി മാവ് സെറ്റാവുന്നതിന് വേണ്ടി
മാറ്റി വെക്കേണ്ടതില്ല, ഉടനെ തന്നെ പരത്തി ചുടാവുന്നതാണ്
* ചപ്പാത്തി മാവ് നല്ലതുപോലെ ഉരുട്ടി പരത്തിയെടുക്കുക. പരത്തുമ്പോള്‍
മാവ് കുറച്ച് മാത്രമേ വിതറാന്‍ പാടുകയൂള്ളൂ.
* ശേഷം പാന്‍ ചൂടാക്കി ഇതിലേക്ക് ചപ്പാത്തി ഇട്ട് നല്ലതുപോലെ
മറിച്ചിട്ട് ചുട്ടെടുക്കുക. മുകളില്‍ അല്പം നെയ്യും തൂവുക. ഇത്
കേടാകാതെ എത്ര ദിവസം വേണമെങ്കിലും ഇരിക്കുന്നു.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
