Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
രാത്രി ദോശക്ക് അരക്കാന്‍ മറന്നോ, ടെന്‍ഷന്‍ വേണ്ട രാവിലെ 10 മിനിറ്റില്‍ ക്രിസ്പി റവ ദോശയാക്കാം
ദോശ എന്നത് നമ്മള് മലയാളികളുടെ ഒരു വീക്നസ് ആണ്. എന്നാല്‍ തലേദിവസം അരിയും ഉഴുന്നും കുതിര്‍ത്ത് അരച്ച് വെക്കുക എന്നത് തിരക്കിനിടയില്‍ പലരും മറന്ന് പോവുന്ന ഒന്നാണ്. ഇതിന് തടയിടുന്നതിന് വേണ്ടിയാണ് പലരും റെഡിമേയ്ഡ് അരിമാവ് വാങ്ങുന്നത്. എന്നാല്‍ ഇനി വീട്ടില്‍ നമുക്ക് ദോശക്ക് അരക്കാന്‍ മറന്നാലും വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു കിടിലന്‍ ദോശയുണ്ട്. റവ, അരിമാവ്, മൈദ എന്നിവ മാത്രം മിക്സ് ചെയ്ത് തയ്യാറാക്കാം നല്ല കിടിലന്‍ റവ ദോശ. അല്പം ഉള്ളി കൂടി ചേര്‍ത്താല്‍ നല്ല സൂപ്പര്‍ റവ ഒണിയന്‍ ദോശ തയ്യാര്‍.

ആവശ്യമായ വസ്തുക്കള്‍:
* റവ - 1/2 കപ്പ്
* അരിമാവ് - 1/2 കപ്പ്
* മൈദ- 1/4 കപ്പ്
* ഇഞ്ചി - 1 ടേബിള്‍ സ്പൂണ്‍ (പൊടിയായി അരിഞ്ഞത്)
* പച്ച മുളക് - 1 (പൊടിയായി അരിഞ്ഞത്)
* കുരുമുളക് - 2 ടീസ്പൂണ്‍
* ജീരകം - 1 ടീസ്പൂണ്‍
* ഉള്ളി - 1 (പൊടിയായി അരിഞ്ഞത്)
* കറിവേപ്പില - അല്പം (പൊടിയായി അരിഞ്ഞത്)
* ഉപ്പ് - ആവശ്യത്തിന്
* പഞ്ചസാര - 1/4 ടീസ്പൂണ്‍
* എണ്ണ/നെയ് - ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി:
*ആദ്യം ഒരു പാത്രത്തില്‍ റവ, മൈദ, അരി മാവ്, ജീരകം, കുരുമുളക്, ഇഞ്ചി,
കറിവേപ്പില, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത്, ആവശ്യമായ അളവില്‍
വെള്ളം ഒഴിച്ച് നല്ലതുപോലെ മക്സ് ചെയ്യുക.
* മാവ് നല്ലതുപോലെ വെള്ളം ഒഴിച്ച് വേണം മിക്സ് ചെയ്യുന്നതിന്. നല്ല
കോരിയൊഴിക്കാന്‍ പാകത്തില്‍ മാവ് ആയിരിക്കണം.
*പിന്നെ നോണ്‍സ്റ്റിക് ദോശ കല്ല് അടുപ്പില്‍ വെച്ച്, നന്നായി ചൂടാക്കി
അല്പം എണ്ണ തടവുക. ശേഷം മാവ് നല്ലതുപോല കോരിയൊഴിച്ച് ദോശ
ചുട്ടെടുക്കാം.
* ശേഷി പൊടിയായി അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി ദോശക്ക് മുകളില്‍
അല്പാല്പമായി ഇട്ട് കൊടുക്കേണ്ടതാണ്. ദോശ വേവുന്നത് വരെ വെക്കുക.
നിങ്ങള്‍ക്ക് എണ്ണക്ക് പകരം നെയ്യും ഉപയോഗിക്കാവുന്നതാണ്.
* ഉയര്‍ന്ന തീയില്‍ വെച്ച് ഒരിക്കലും ദോശ ചുടരുത്. ഇത് ദോശ ക്രിസ്പി
ആക്കുന്നതിന് പകരം കരിഞ്ഞ് പോവാന്‍ സാധ്യതയുണ്ട്. ക്ഷമയോടെ വേണം ദോശ
ചെയ്യുന്നതിന്.
ടിപ്സ്:
* റവ ദോശക്ക് മാവ് വളരെ വെള്ളം പോലെയാവണം. ദോശ ചുടുമ്പോള്‍ തന്നെ
അല്പാല്പം വെള്ളം ചേര്‍ത്ത് കൊടുക്കാം. മാവ് അരച്ച് അരമണിക്കൂര്‍
കഴിഞ്ഞ് വേണം ദോശ ചുടുന്നതിന്.
*എപ്പോഴും റവയും, അരി മാവും തുല്യമായി എടുത്ത്, അതിന് പകുതി അളവില്‍
മൈദ മാവ് ചേര്‍ക്കണം.
* റവ ദോശക്ക് നെയ് ചേര്‍ത്താല്‍, ഹോട്ടലില്‍ കൊടുക്കുന്നത് പോലെ
രുചിയും ലഭിക്കും. എപ്പോഴും നോണ്‍സ്റ്റിക് ഉപയോഗിക്കാന്‍
ശ്രദ്ധിക്കുക.
*റവ ദോശ പെട്ടെന്ന് കഴിക്കേണ്ടതാണ്. ഒരിക്കലും ചൂടാറിയതിന് ശേഷം
കഴിക്കരുത്. അതിന്റെ രുചു നഷ്ടപ്പെട്ടു പോവും.
ചിത്രത്തിന് കടപ്പാട്: rakskitchen
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications