Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

വെറും ഉള്ളിവടയല്ല, പത്ത് മിനിറ്റില്‍ പെര്‍ഫെക്ട് ക്രിസ്പി ഉള്ളിവട

കേരളത്തിന്റെ പ്രിയപ്പെട്ട ചായക്കടികളിലൊന്നാണ് ഉള്ളിവട. നാട്ടിന്‍പുറത്തെ ചില്ലലമാരകളില്‍ നല്ല ചുവന്ന നിറത്തില്‍ ഇരുന്ന് ചിരിക്കുന്ന ഉള്ളിവടയും പരിപ്പുവടയുമൊക്കെ കണ്ടാല്‍ ആര്‍ക്കും ഒരു കടിവെച്ച് കൊടുക്കാന്‍ തോന്നും. അത്രയ്ക്കും സ്വാദാണ് രണ്ടാള്‍ക്കും. പേര് പോലെ ഉള്ളിവടയില്‍ ഉള്ളിയും പരിപ്പുവടയില്‍ പരിപ്പുമാണ് താരം. ഇനി പേരില്‍ വടയുണ്ടെന്ന് കരുതി രണ്ടും ഒരുപോലെയാണ് ഉണ്ടാക്കുന്നത് എന്നും കരുതേണ്ട. പാചകത്തിലും ചില വ്യത്യാസങ്ങളുണ്ട്.

ullivada

ഉള്ളിവട ഉണ്ടാക്കാനറിയാത്ത അമ്മമാര്‍ ഉണ്ടാകില്ല. പക്ഷേ വായിലിട്ടാല്‍ കറുമുറെ ഒച്ചയുണ്ടാക്കുന്ന നല്ല ക്രിസ്പി ഉള്ളിവട തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ചേരുവകള്‍

  • കടലമാവ് -രണ്ട് കപ്പ്
  • അരിപ്പൊടി - രണ്ട് ടേബിള്‍സ്പൂണ്‍
  • ഉള്ളി - 3 എണ്ണം
  • ഇഞ്ചി- ഒരു കഷ്ണം
  • പച്ചമുളക് - 3 എണ്ണം
  • കറിവേപ്പില - 2 തണ്ട്
  • വെള്ളം - ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം തന്നെ ഉള്ളി വളരെ കനം കുറച്ച് അരിഞ്ഞെടുക്കുക.
  • പച്ചമുളകും, കറിവേപ്പിലയും, ഇഞ്ചിയും അരിഞ്ഞെടുക്കുക.
  • ഇനി അരിഞ്ഞുവെച്ചിരുക്കുന്ന ചേരുവകള്‍ ഒരു പാത്രത്തിലേക്ക് ഇട്ട് ഒരു ടീസ്പൂണ്‍ ഉപ്പ് കൂടി ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക.
  • ഇനി അതിലേക്ക് കടലമാവ്, അരിപ്പൊടി എന്നിവ ചേര്‍ത്ത് അല്‍പ്പാല്‍പ്പമായി ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കട്ടിയുള്ള മാവാക്കിയെടുക്കുക.
  • വെള്ളത്തിന്റെ അളവ് കൂടിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
  • ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് വറുത്തെടുക്കുന്നതിന് ആവശ്യമായ എണ്ണ ചൂടാക്കുക.
  • നല്ലവണ്ണം ചൂടാകുമ്പോള്‍ തീ മീഡിയം ആക്കി കുറച്ച് അല്‍പ്പം മാവ് കയ്യിലെടുത്ത് ഒന്ന് പരത്തി എണ്ണയിലേക്ക് ഇടുക.
  • ഇരുവശവും ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കുക.
  • ഉള്ളിവട തയ്യാര്‍.

Image Credit: Wikimedia

[ of 5 - Users]

English Summary

This article discusses an easy onion vada or ullivada recipe in malayalam. This recipe is very simple and anybody can make perfect ullivada by reading this.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+