Just In
- 46 min ago ഏപ്രില്‍ ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത മാറ്റം: വെറും രാജയോഗമല്ല സമ്പത്തും പ്രശസ്തിയും തേടിയെത്തും
- 1 hr ago അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- 2 hrs ago മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- 3 hrs ago പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
Don't Miss
- Movies 'വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്... അവളുടെ തിടുക്കം കണ്ടോ'; ജബ്രി കോമ്പോ ജയിലിൽ... കാവലായി ജിന്റോ!
- News ജോലി വാഗ്ധാനം ചെയ്ത് റഷ്യയില്‍ എത്തിച്ചു: കബളിക്കപ്പെട്ട മലയാളികളെ തിരികെ എത്തിക്കാന്‍ ശ്രമം തുടരുന്നു
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ജന്മാഷ്ടമി കേമമാക്കാന്‍ ബോളി
ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ബോളി തയ്യാറാക്കാം എങ്ങനെയെന്ന് നോക്കാം
ബോളി ഒരു ആധികാരിക മധുരമാണ്.ഉത്സവകാലഘട്ടത്തിലും മറ്റു പ്രത്യേക അവസരങ്ങളിലും ഇത് തയ്യാറാക്കുന്നു.ശർക്കരയും പരിപ്പും ചേർന്ന മിശ്രിതം മൈദാ മാവു കുഴച്ചു അതിനു നടുവിൽ വച്ച് പരത്തി പാനിൽചുട്ടെടുക്കുന്നതാണ്.മഹാരാഷ്ട്രയിലെ പുരൻ പോളി എന്ന പേരിലും ബെലെ ഹോളിജ് അറിയപ്പെടുന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ വ്യത്യാസത്തിൽ ഇത് ഉണ്ടാക്കുന്നുണ്ട്.
അതിന്റെ രൂപത്തിലും ഫില്ലിങ്ങിലും പല സ്ഥലത്തും ചെറിയ വ്യത്യാസങ്ങൾ കാണുന്നു.എന്നാൽ തയ്യാറാക്കുന്ന രീതി ഒരുപോലെ തന്നെയാണ്.ഇത് നമുക്ക് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്.മാവ് കുഴച്ചെടുക്കുന്നതും ഫില്ലിംഗ് തയ്യാറാക്കുന്നതും ശരിയായ പാകത്തിൽ ആയിരിക്കണമെന്ന് മാത്രം.ഈ മധുരം ഉണ്ടാക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ കൂടുതൽ വായിക്കുക.
ബോളി റെസിപ്പി വീഡിയോ
Recipe By: കാവ്യശ്രീ എസ്
Recipe Type: മധുരം
Serves: 5-6 ബോളി
-
റവ - 1 കപ്പ്
മൈദ - 1/2 കപ്പ്
മഞ്ഞൾപൊടി - 1 ടീസ്പൂൺ
വെള്ളം - 4 കപ്പ്
എണ്ണ - 8 ടീസ്പൂൺ + പരിപ്പിലേക്ക് ചേർക്കാൻ - 1 കപ്പ്
ശർക്കര - 1 കപ്പ്
തേങ്ങ ചിരകിയത് - ഒരു കപ്പ്
ഏലയ്ക്ക - 2
-
1. സൂചി,മൈദ എന്നിവയിലേക്ക് ഒരു നുള്ളു മഞ്ഞൾപ്പൊടി ചേർക്കുക.
2. നന്നായി മിക്സ് ചെയ്യുക.
3. 3/4 കപ്പ് വെള്ളം കുറേശ്ശ ഒഴിച്ച് മാവു കുഴയ്ക്കുക.
4. 2 സ്പൂൺ എണ്ണയൊഴിച്ചു മയപ്പെടുത്തുക.
5. 3 സ്പൂൺ എണ്ണ പുറത്തു ഒഴിച്ച് മൂടി വയ്ക്കുക.
6. 4 -5 മണിക്കൂർ മൂടി വയ്ക്കുക.
7. ഈ സമയം പരിപ്പ് കുക്കറിലേക്കിടുക.
8. ഇതിലേക്ക് 3 കപ്പ് വെള്ളവും അല്പം മഞ്ഞൾപ്പൊടിയും ചേർക്കുക.
9. 4 വിസിൽ വരുന്നതുവരെ വേവിച്ചശേഷം തണുക്കാൻ വയ്ക്കുക.
10. ഈ സമയം ശർക്കര ചൂടായ ഒരു പാനിലേക്കിടുക.
11. 1/4 കപ്പ് വെള്ളം ചേർക്കുക.
12. ശർക്കര അലിഞ്ഞു നല്ല കട്ടിയുള്ള സിറപ്പാക്കുക.
13. പരിപ്പിലെ അധികവെള്ളം മാറ്റി മിക്സിയിലെ ജാറിലേക്കിടുക.
14. ഇതിലേക്ക് തേങ്ങയും ഏലക്കായും ഇട്ട് നന്നായി അടിച്ചെടുക്കുക.
15. ശർക്കര പാനി തയ്യാറായാൽ ഈ മിശ്രിതം അതിലേക്കിടുക.
16. ശർക്കരയിലെ വെള്ളം മാറുന്നതുവരെ നല്ലവണ്ണം ഇളക്കുക.
17. വശങ്ങളിൽ നിന്നും വിട്ടുവരുന്നതുവരെ ഇളക്കുക.
18. തണുക്കാൻ അനുവദിക്കുക.
19. മാവു ഒരു മീഡിയം വലുപ്പത്തിൽ കൈവെള്ളയിൽ വച്ച് ഉരുട്ടുക.
20. ഒരു പ്ലാസ്റ്റിക് ഷീറ്റിൽ എണ്ണ തടവുക.
21. ഇടത്തരം വലുപ്പത്തിൽ മാവു എടുത്ത് ഒന്നുകൂടെ കുഴയ്ക്കുക.
22. മാവു ചെറുതായി പരത്തി നടുവിൽ ഫില്ലിംഗ് വയ്ക്കുക.
23. കുറച്ചു എണ്ണ മുകളിൽ തടവി തുറന്ന ഭാഗം അടയ്ക്കുക.
24. പ്ലാസ്റ്റിക് ഷീറ്റിൽ വച്ച് റൊട്ടി പരത്തുന്നതുപോലെ പരത്തുക.
25. ചൂടായ പാനിൽ ശ്രദ്ധാപൂർവം വയ്ക്കുക.
26. ഒരു വശം വെന്തുകഴിഞ്ഞാൽ അല്പം എണ്ണ പുരട്ടി മറു വശവും വേവിക്കുക..
27. ചെറിയ ബ്രൗൺ നിറമാകുന്നതുവരെ വേവിക്കുക.
- 1. മാവ് കുഴച്ചു കൂടുതൽ സമയം വച്ചിരുന്നാൽ പോളി മൃദുവാകും
- 2. പരിപ്പും വെള്ളവും 1 :3 എന്ന അനുപാതത്തിലെടുക്കുക
- 3. തുവരപ്പരിപ്പിനു പകരം കടലപ്പരിപ്പും എടുക്കാം
- 4. ശർക്കരയിൽ കുറച്ചു വെള്ളം ചേർക്കുക .അല്ലെങ്കിൽ കട്ടിയാകാൻ സമയമെടുക്കും
- 5. പ്ലാസ്റ്റിക് ഷീറ്റിൽ മാവു പരത്തുമ്പോൾ റോൾ ചെയ്യുക
- 6. ബോളി വിളമ്പുമ്പോൾ എപ്പോഴും പുറത്തു അല്പം നെയ്യ് തൂകുക
- വിളമ്പുന്നത് - 1 എണ്ണം
- കലോറി - 385 കലോറി
- കൊഴുപ്പ് - 16 ഗ്രാം
- പ്രോട്ടീൻ - 10 ഗ്രാം
- കാര്‍ബോഹൈഡ്രെറ്റ് - 56 ഗ്രാം
- പഞ്ചസാര - 11.3 ഗ്രാം
സ്റ്റെപ് ബൈ സ്റ്റെപ്: ബോളി തയ്യാറാക്കാം
1. സൂചി,മൈദ എന്നിവയിലേക്ക് ഒരു നുള്ളു മഞ്ഞൾപ്പൊടി ചേർക്കുക.
2. നന്നായി മിക്സ് ചെയ്യുക.
3. 3/4 കപ്പ് വെള്ളം കുറേശ്ശ ഒഴിച്ച് മാവു കുഴയ്ക്കുക.
4. 2 സ്പൂൺ എണ്ണയൊഴിച്ചു മയപ്പെടുത്തുക.
5. 3 സ്പൂൺ എണ്ണ പുറത്തു ഒഴിച്ച് മൂടി വയ്ക്കുക.
6. 4 -5 മണിക്കൂർ മൂടി വയ്ക്കുക.
7. ഈ സമയം പരിപ്പ് കുക്കറിലേക്കിടുക.
8. ഇതിലേക്ക് 3 കപ്പ് വെള്ളവും അല്പം മഞ്ഞൾപ്പൊടിയും ചേർക്കുക.
9. 4 വിസിൽ വരുന്നതുവരെ വേവിച്ചശേഷം തണുക്കാൻ വയ്ക്കുക.
10. ഈ സമയം ശർക്കര ചൂടായ ഒരു പാനിലേക്കിടുക.
11. 1/4 കപ്പ് വെള്ളം ചേർക്കുക.
12. ശർക്കര അലിഞ്ഞു നല്ല കട്ടിയുള്ള സിറപ്പാക്കുക.
13. പരിപ്പിലെ അധികവെള്ളം മാറ്റി മിക്സിയിലെ ജാറിലേക്കിടുക.
14. ഇതിലേക്ക് തേങ്ങയും ഏലക്കായും ഇട്ട് നന്നായി അടിച്ചെടുക്കുക.
15. ശർക്കര പാനി തയ്യാറായാൽ ഈ മിശ്രിതം അതിലേക്കിടുക.
16. ശർക്കരയിലെ വെള്ളം മാറുന്നതുവരെ നല്ലവണ്ണം ഇളക്കുക.
17. വശങ്ങളിൽ നിന്നും വിട്ടുവരുന്നതുവരെ ഇളക്കുക.
18. തണുക്കാൻ അനുവദിക്കുക.
19. മാവു ഒരു മീഡിയം വലുപ്പത്തിൽ കൈവെള്ളയിൽ വച്ച് ഉരുട്ടുക.
20. ഒരു പ്ലാസ്റ്റിക് ഷീറ്റിൽ എണ്ണ തടവുക.
21. ഇടത്തരം വലുപ്പത്തിൽ മാവു എടുത്ത് ഒന്നുകൂടെ കുഴയ്ക്കുക.
22. മാവു ചെറുതായി പരത്തി നടുവിൽ ഫില്ലിംഗ് വയ്ക്കുക.
23. കുറച്ചു എണ്ണ മുകളിൽ തടവി തുറന്ന ഭാഗം അടയ്ക്കുക.
24. പ്ലാസ്റ്റിക് ഷീറ്റിൽ വച്ച് റൊട്ടി പരത്തുന്നതുപോലെ പരത്തുക.
25. ചൂടായ പാനിൽ ശ്രദ്ധാപൂർവം വയ്ക്കുക.
26. ഒരു വശം വെന്തുകഴിഞ്ഞാൽ അല്പം എണ്ണ പുരട്ടി മറു വശവും വേവിക്കുക..
27. ചെറിയ ബ്രൗൺ നിറമാകുന്നതുവരെ വേവിക്കുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.