Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
കടയില്‍ നിന്ന് വാങ്ങണ്ട, രുചികരമായ മയോണൈസ് ഇനി വീട്ടില്‍ തന്നെ തയ്യാറാക്കാം
അറേബ്യന്‍ വിഭവങ്ങള്‍ സുലഭമായതോടെ മിക്കവര്‍ക്കും തൊട്ടുകൂട്ടാന്‍ മയോ എന്ന ഓമനപ്പേരുള്ള മയോണൈസ് ഉണ്ടായിരുന്നെങ്കില്‍ എന്ന പൂതിയും (ആഗ്രഹം) കൂടിയിട്ടുണ്ട്. വെളുവെളുത്ത്, ക്രീം പോലെ തോന്നിക്കുന്ന, ഫ്രഷ്ക്രീം പോലെ രുചിയുമുള്ള മയൊണൈസ് കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട ഒരു വിഭവമാണ്. അല്‍ഫാമും ഗ്രില്‍ഡ് ചിക്കനുമൊക്കെ ആണെങ്കില്‍ പുതിന ചട്നി ഇല്ലെങ്കിലും മയോണൈസ് ഉണ്ടാകണമെന്ന് നിര്‍ബന്ധമാണ്.

മയോണൈസ് മലയാളികള്‍ക്കിടയില്‍ ജനകീയമായത് അറേബ്യന്‍ വിഭവങ്ങളുടെ വരവോടെയാണെങ്കിലും മയോണൈസിന്റെ പിറവി അങ്ങ് സ്പെയിനിലോ ഫ്രെഞ്ചിലോ ആണെന്നാണ് അറിയപ്പെടുന്നത്. മയോണൈസ് എന്ന പേര് തന്നെ അതിന് തെളിവാണ്. മുട്ടയുടെ മഞ്ഞ എന്നര്‍ത്ഥമുള്ള മയോ എന്ന ഫ്രഞ്ച് വാക്കില്‍ നിന്നുമാണ് ആ പേരിന്റെ ഉത്ഭവം. മയോണൈസ് ഉണ്ടാക്കുന്നതും മുട്ടയുടെ മഞ്ഞക്കരുവും എണ്ണയും ഉപയോഗിച്ചാണ്.
പക്ഷേ അടുത്ത കാലത്തായി കടയില്‍ നിന്ന് വാങ്ങുന്ന മയോണൈസിനെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല കേള്‍ക്കുന്നത്. ഇത് ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് പല വാര്‍ത്തകളും നമ്മള് കേട്ടുകഴിഞ്ഞു. അപ്പോള്‍ പിന്നെ വീട്ടില്‍ തന്നെ രുചികരമായി, ആരോഗ്യത്തിന് കേടില്ലാതെ മയോണൈസ് ഉണ്ടാക്കാന്‍ സാധിച്ചാല്‍ അത് നല്ലതല്ലേ. അതിനുള്ള അടിപൊളി റെസിപ്പിയാണ് താഴെ.
ചേരുവകള്‍
- *മുട്ട - രണ്ടെണ്ണം
- *വെജിറ്റബിള്‍ ഓയില്‍- അരക്കപ്പ്
- *വിനാഗിരി/ ചെറുനാരങ്ങാനീര് - 1 ടീസ്പൂണ്‍
- *ഗാര്‍ളിക് പേസ്റ്റ്- കാല് ടീസ്പൂണ്‍
- *കുരുമുളക് പൊടി - കാല് ടീസ്പൂണ്‍
- *ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
*മുട്ട പൊട്ടിച്ച് മഞ്ഞക്കരു വേര്‍തിരിക്കുക. ഈ റെസിപ്പിക്ക്
മുട്ടയുടെ വെള്ള ആവശ്യമില്ല.
*ഇലക്ട്രിക് ഹാന്‍ഡ് മിക്സറോ ഫുഡ് പ്രൊസസറോ മിക്സിയുടെ ജാറോ
ഉപയോഗിച്ച് മുട്ടയുടെ മഞ്ഞയും കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും
മിക്സ് ചെയ്യുക.
*ഇവ മിക്സ് ചെയ്യുന്നതിനിടയില്‍ ഇടക്കിടയ്ക്കായി വെജിറ്റബിള്‍ ഓരോ ടേബിള്‍സ്പൂണ്‍ വീതം ചേര്‍ത്ത് 30 സെക്കന്‍ഡ് ബ്ലെന്‍ഡ് ചെയ്യുക. നാല് ടേബിള്‍സ്പണ്‍ എണ്ണ ഇങ്ങനെ ചേര്‍ത്ത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കുക.
*അതിനുശേഷം ബാക്കിയുള്ള എണ്ണയും പതുക്കെ മുട്ടയിലേക്ക് ചേര്‍ത്ത് അടിച്ചെടുക്കുക. ഒറ്റയടിക്ക് എണ്ണ ചേര്‍ത്താല്‍ അത് മുട്ടയുടെ മഞ്ഞയുമായി മിക്സ് ആകാതെ രണ്ടും വേറെ വേറെ ആയി കിടക്കും. 6-8 മിനിട്ട് കൊണ്ട് അല്‍പ്പാല്‍പ്പമായി വേണം എണ്ണ ചേര്‍ക്കാന്‍. അങ്ങനെ ചെയ്യുമ്പോള്‍ ഈ മിശ്രിതം വെള്ളനിറത്തില്‍ ക്രീം പോലെ കട്ടിയായി കിട്ടും.
*ഇനി ഇതിലേക്ക് വിനാഗിരിയോ ചെറുനാരങ്ങാനീരോ ചേര്‍ക്കുക. ഒപ്പം ഗാര്‍ളിക് പേസ്റ്റ് (ആവശ്യമെങ്കില്‍) ചേര്‍ത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിക്കുക.
*മയോണൈസ് റെഡി ആയി. ഇത് വായു കടക്കാത്ത പാത്രത്തിലേക്ക് മാറ്റി ഏഴുദിവസം വരെ ഫ്രിഡ്ജില്‍ വെച്ച് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.
ശ്രദ്ധിക്കുക എല്ലാ ചേരുവകളും അന്തരീക്ഷ താപനിലയില്‍ ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മുട്ട ഫ്രഷ് ആയിരിക്കണം. ഉപയോഗിക്കുന്ന പാത്രങ്ങളും മിക്സിയുടെ ജാറും നനവൊട്ടും ഇല്ലാതെ ഉണങ്ങിയത് ആയിരിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
