Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചെറുപയർ സാലഡ് തയ്യാറാക്കാം
ചെറുപയര്സാലഡ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഉത്സവങ്ങൾക്കും അല്ലാതെയും തയ്യാറാക്കുന്ന ഒരു ദക്ഷിണേന്ത്യൻ വിഭവമാണിത് .നവരാത്രി സമയത്തു ദൈവത്തിനു പ്രസാദമായി അർപ്പിച്ചശേഷം ഇവ ഭക്ഷിക്കുന്നു.കുതിർത്ത ചെറുപയർ ചില സുഗന്ധവ്യഞ്ജങ്ങൾ ചേർത്ത് വറുത്തെടുക്കുന്നതാണിത്.
ചെറുപയറിൽ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് നല്ല ഒരു പ്രഭാതഭക്ഷണമാണ്.ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവരുടെ ആരോഗ്യത്തിനും ഇത് മികച്ചതാണ്.സ്കൂൾ കഴിഞ്ഞു വരുന്ന കുട്ടികൾക്ക് കഴിക്കാനായി അമ്മമാർ ഇത് തയ്യാറാക്കാറുണ്ട്.ചെറുപയർ കുതിർത്തുകഴിഞ്ഞാൽ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കും. ഇത് അധികം സമയം ചെലവാക്കാതെ നമുക്ക് വീട്ടിൽ തയ്യാറാക്കാവുന്നതാണ്.
ചെറുപയര്‍ സാലഡ് റെസിപി വീഡിയോ

Recipe By: അർച്ചന വി
Recipe Type: സൈഡ് വിഭവം
Serves: 2
-
ജീരകo - 3 / 4th സ്പൂൺ
പച്ചമുളക് (അരിഞ്ഞത്) - 1
ഇടത്തരം വലിപ്പമുള്ള ഇഞ്ചി ചുരണ്ടിയത് - ¼
എണ്ണ - 1 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
കായം - ¼ സ്പൂൺ
കറിവേപ്പില - 6-10
വേവിച്ച ചെറുപയർ - 100 ഗ്രാം
ഉപ്പ് ആവശ്യത്തിനു
മല്ലി ഇല നുറുക്കിയത് - 2 ടീസ്പൂൺ
നാരങ്ങ നീര് - ½
ചിരകിയ തേങ്ങ - അര കപ്പ്
-
1 . ജീരകം ,ഇഞ്ചി,പച്ചമുളക് എന്നിവ എടുക്കുക.
2. ഇവ ചതച്ചെടുക്കുക.
3. പാൻ ചൂടാക്കാൻ വയ്ക്കുക.
4. ഇതിലേക്ക് കടുകും ജീരകവും ഇടുക.
5. അവ പൊട്ടിയശേഷം കായവും കറിവേപ്പിലയും ചേർക്കുക.
6. ഇതിലേക്ക് ചതച്ചുവച്ച മിശ്രിതം ചേർക്കുക.
7. വേവിച്ച ചെറുപയർ ചേർത്ത് ഇളക്കുക.
8. അതിനുശേഷം ഉപ്പും മല്ലിയിലയും ചേർത്തുകൊടുക്കുക.
9. സ്ററൗ ഓഫ് ചെയ്ത ശേഷം തേങ്ങയും നാരങ്ങാനീരും ചേർത്തുകൊടുക്കുക.
10. എല്ലാം ഇളക്കിയശേഷം വിളമ്പുക.
- 1. ചെറുപയർ രാത്രി മുഴുവൻ കുതിരാനിടുക.
- 2. വെള്ളം പാകത്തിന് വച്ച് ഒരു വിസിലിൽ കുക്കറിൽ വേവിച്ചെടുക്കുക
- 3. വിസിൽ പെട്ടെന്ന് നീക്കിയാൽ ചെറുപയർ അധികം വെന്തു കുഴയില്ല .
- വിളമ്പുന്നത് - 1 കപ്പ്
- കലോറി - 95 കലോറി
- കൊഴുപ്പ് - 2.5 ഗ്രാം
- പ്രോട്ടീൻ - 5.1 ഗ്രാം
- കാര്‍ബോഹൈഡ്രേറ്റ് - 13.3 ഗ്രാം
- ഫൈബർ - 4.1 ഗ്രാം
സ്റ്റെപ് ബൈ സ്റ്റൈപ: ചെറുപയര്‍ സാലഡ് തയ്യാറാക്കാം
1 . ജീരകം ,ഇഞ്ചി,പച്ചമുളക് എന്നിവ എടുക്കുക.



2. ഇവ ചതച്ചെടുക്കുക.

3. പാൻ ചൂടാക്കാൻ വയ്ക്കുക.

4. ഇതിലേക്ക് കടുകും ജീരകവും ഇടുക.



5. അവ പൊട്ടിയശേഷം കായവും കറിവേപ്പിലയും ചേർക്കുക.


6. ഇതിലേക്ക് ചതച്ചുവച്ച മിശ്രിതം ചേർക്കുക.



7. വേവിച്ച ചെറുപയർ ചേർത്ത് ഇളക്കുക.


8. അതിനുശേഷം ഉപ്പും മല്ലിയിലയും ചേർത്തുകൊടുക്കുക.



9. സ്ററൗ ഓഫ് ചെയ്ത ശേഷം തേങ്ങയും നാരങ്ങാനീരും ചേർത്തുകൊടുക്കുക.



10. എല്ലാം ഇളക്കിയശേഷം വിളമ്പുക.


Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
